- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്‍; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചന
പാലക്കാട്: സി.പി.എമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തള്ളി ബി.ജെ.പി. സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. അതേസമയം, പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സന്ദീപ് തയ്യറായില്ല. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു. പ്രചാരണ രംഗത്ത് സന്ദീപ് സജീവമാകാത്തതോടെ സന്ദീപ് പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സന്ദീപ് സി.പി.എം. നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തവന്നു. എന്നാല്‍, ചര്‍ച്ച നടത്തിയെന്നത് തള്ളിയ സന്ദീപ്, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും വിവരമുണ്ട്. കണ്‍വെന്‍ഷനുശേഷം ബി.ജെ.പി. പ്രചാരണത്തില്‍ സന്ദീപ് സജീവമല്ല. അതേസമയം, പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്‌കുമാര്‍ പ്രതികരിച്ചു. അതിനിടെ കൃഷ്ണകുമാറിനെതിരെ വലിയ പ്രതിഷേധം അണികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.
ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യര്‍ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ സംഘപരിവാറിന്റെ ഭാഗമായി തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
അതിനിടെ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം ശക്തമാവുമ്പോള്‍ പ്രതികരണവുമായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്‍ എത്തിയിരുന്നു. അദ്ദേഹം ഞങ്ങളെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ്. മറ്റ് കാര്യങ്ങള്‍ അറിയില്ല. എന്നാല്‍, ബി.ജെ.പി ആഭ്യന്തര കലഹം കൊണ്ട് പൊട്ടിപ്പൊളിയുകയാണെന്നും എ.കെ ബാലന്‍ ചൂണ്ടിക്കാട്ടി.
എന്‍.ഡി.എ കണ്‍വെന്‍ഷന്‍ വേദിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദീപും ബിജെപിയിലെ ഒരു വിഭാഗവും ഇടഞ്ഞത്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്റെ അസാന്നിധ്യം ചര്‍ച്ചയായിരിന്നു. തിങ്കളാഴ്ച നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പ്രതിഷേധ സൂചകമായി അദ്ദേഹം വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞത്. പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി. കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു. യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയശേഷം സന്ദീപ് വാര്യര്‍ സി. കൃഷ്ണകുമാറിന്റെ പര്യടനത്തില്‍ പങ്കെടുത്തിട്ടില്ല.
സി.പി.എം നേതാവും പാലക്കാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ എം.എസ്. ഗോപാലകൃഷ്ണന്‍ 1991ലെ പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ അന്നത്തെ ബി.ജെ.പി ജില്ല പ്രസിഡന്റ് ടി. ചന്ദ്രശേഖരന്റെ പിന്തുണ തേടി അയച്ച കത്ത് പുറത്തുവിട്ടത് സന്ദീപ് വാര്യരായിരുന്നു.