- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കേസില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു; കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കില്‍ റെയ്ഡിന്റെ തിരമാല ഉണ്ടായേനെ; ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഷാഫി പറമ്പില്‍
കൊടകര കേസില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു
പാലക്കാട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍ എംപി. ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. പാലക്കാട്ടെ ജനങ്ങള്‍ക്ക് എല്ലാം മനസിലായെന്നും ഷാഫി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരിക്കുമെന്ന ഉറച്ച തീരുമാനം പാലക്കാട്ടെ ജനങ്ങള്‍ എടുത്തിട്ടുണ്ട്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന ആളാണ് കള്ളപ്പണം വന്നരീതിയെ കുറിച്ചെല്ലാം ഒരു ചാനലിനോട് പറഞ്ഞത്. അവരുടെ വെളിപ്പെടുത്തലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എന്താണ് കാര്യമെന്ന് ഷാഫി ചോദിച്ചു.
അവരുടെ ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലാണോ? അവര്‍ സെല്‍ഫ് ഗോളടിക്കുമ്പോള്‍ പോസ്റ്റ് മാറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അടുത്ത് വച്ചിട്ട് രക്ഷപ്പെടാനാകില്ല. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം നടന്നുവെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി.പൈസ കാറില്‍ നിന്നാണ് പിടിച്ചതെങ്കിലും അത് അവിടെയുണ്ടായതല്ലല്ലോ. അതിനൊരു ഉറവിടം ഉണ്ടാവില്ലേ. കേന്ദ്രം ഇതന്വേഷിക്കുന്നുണ്ടോ? കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ റെയ്ഡിന്റെ തിരമാലകള്‍ ഉണ്ടായേനെയന്നും ഷാഫി വ്യക്തമാക്കി.
കേരളത്തിലെ സര്‍ക്കാര്‍ സുരേന്ദ്രനെ കുറ്റവിമുക്തമാക്കാനുള്ള ധൃതിയിലാണ്. കേരളത്തിലെ പൊലീസ് ഇതില്‍ അന്വേഷണം നടത്തുന്നില്ല. ഇഡി എന്താ മൗനം പാലിക്കുന്നത്. വളരെ ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്ന് എല്ലാവരും ഇപ്പോള്‍ അംഗീകരിക്കുന്നു. വരും ദിവസങ്ങളില്‍ ബിജെപിയില്‍ നിന്ന് കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് ഞാന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.