- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: വിവാദ ദല്ലാൾ ടി ജി നന്ദകുമാർ ഉന്നയച്ച സാമ്പത്തിക ആരോപണൾക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ടി ജി നന്ദകുമാർ 10 ലക്ഷം രൂപ തന്നെന്ന് സ്ഥിരീകരിച്ച ബിജെപി നേതാവ് ഇത് സ്വന്തം വസ്തു വിൽക്കാൻ വേണ്ടിയായിരുന്നു എന്നും വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ദല്ലാൾ നന്ദകുമാറിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത്. ഒരു മുതിർന്ന സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ ഇടനിലക്കാരനായി എത്തിയെന്നും ശോഭ പറഞ്ഞു.
സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വിൽപനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി ജി നന്ദകുമാർ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. എസ് ബിഐയിലേക്ക് പണം വന്ന തീയ്യതി പറയുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷം എന്തുകൊണ്ട് ആരോപണം ഉന്നയിച്ചില്ല. ഓട്ടുപാറയിലെ തന്റെ പേരിലുള്ള വസ്തുവിനാണ് ടി ജി നന്ദകുമാർ പണം തന്നത്. ആ വസ്തു താൻ മറ്റാർക്കെങ്കിലും വിൽക്കാൻ കരാറെഴുതി എന്ന് തെളിക്കുന്ന രേഖയുണ്ടെങ്കിൽ പുറത്ത് വിടണമെന്നും ശോഭാ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബിജെപി നേതാവ് അനിൽ ആന്റണി, ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ആയിരുന്നു വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നൽകിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തൃശൂരിൽ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നൽകിയതെന്നും നന്ദകുമാർ പറഞ്ഞു. അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ ചില ചിത്രങ്ങളും നന്ദകുമാറിനെ അനിൽ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോൺ നമ്പറുകളുമാണ് പുറത്തുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രൻ തന്നെ സമീപിച്ചത്. പണം കടം വേണമെന്നായിരുന്നു ആവശ്യം. പറ്റില്ലെന്ന് പറഞ്ഞപ്പോൾ തൃശൂരിൽ സ്വന്തം പേരിലുള്ള സ്ഥലം ഈടായി തരാമെന്ന് പറഞ്ഞു. അതിന്റെ രേഖ തന്നാണ് പത്ത് ലക്ഷം രൂപ മുൻകൂറായി വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് 2023 ജനുവരി നാലിന് എസിബിഐ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് ശാഖയിലൂടെ ചെക്ക് വഴി പണം നൽകി. കരാറെഴുതിയല്ല പണം നൽകിയത്. പിന്നീട് ആ ഭൂമി കാണാനായി ചെന്നപ്പോൾ മറ്റ് രണ്ടുപേരോട് കൂടി ഇതേ ഭൂമി കൊടുക്കാമെന്ന് പറഞ്ഞ് നീക്കുപോക്ക് നടത്തിയെന്ന് അറിഞ്ഞു. അന്നുതൊട്ട് പണം തിരിച്ചുതരാൻ പലതവണ പറഞ്ഞെങ്കിലും പിന്നീട് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ ആരോപണം.
എന്നാൽ വസ്തു വാങ്ങാൻ തയ്യാറാകാത്തതു കൊണ്ടാണ് പണം തിരികെ കൊടുക്കാത്തത്. ബാക്കി പണവുമായി എത്തിയാൽ ഇനിയും വസ്തു എഴുതി നൽകും. വസ്തൂ വാങ്ങുന്നതിന് വേണ്ടിയാണ് പണം വാങ്ങിയത്. അത് തിരിച്ചു കൊടുക്കേണ്ട ആവശ്യമില്ലെന്ന് ശോഭ പറയുന്നു. തന്റെ അടുത്ത ബന്ധുവിന് കാൻസറായിരുന്നു. ചികിൽസയ്ക്ക് പണം വേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് വസ്തു വിൽക്കാൻ തീരുമാനിച്ചത്. ഇതിനൊപ്പമാണ് പിണറായിയോളം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാൻ ദല്ലാളുമായി ചേർന്ന് എത്തിയെന്ന് ശോഭ ആരോപിച്ചത്.
ദല്ലാൽ തനിക്ക് പത്ത് ലക്ഷം രൂപ പണമായി നൽകാൻ ശ്രമിച്ചെന്നും എന്നാൽ വസ്തുവിനുള്ള അഡ്വാൻസ് ബാങ്കു വഴി കൈമാറിയാൽ മതിയെന്ന് താൻ പറയുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.