- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസിലെ 'കാസ്റ്റിങ് കൗച്ചി'ന് തെളിവുകളുണ്ട്'; അനര്‍ഹര്‍ക്ക് സ്ഥാനം ലഭിക്കുന്നു; സമയം വരുമ്പോള്‍ അത് പുറത്തുവിടും: സിമി റോസ്‌ബെല്‍ ജോണ്‍
കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് […]
കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോള്‍ ഞങ്ങള്‍ മൗനംപാലിച്ചു. എട്ടുവര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു.
അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാല്‍) ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവര്‍ത്തനത്തിലൂടെ വന്നവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങള്‍ കെപിസിസിയില്‍ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്, സിമി റോസ്‌ബെല്‍ പറഞ്ഞു.
നേരത്തെ നേതാക്കളില്‍നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായതായി കോണ്‍ഗ്രസിലെ പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒറ്റക്ക് പോകുന്ന സത്രീകളോട് മോശമായി പെരുമാറുന്ന സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളത്. ആടിനെ പ്ലാവില കാണിക്കുന്നതുപോലെ അവസരം കിട്ടാന്‍ പലരും പിറകേ പോകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് ശബ്ദമില്ലാതാക്കി. ആര്‍ക്കും ഇത് പറയാന്‍ ധൈര്യമില്ല.കോണ്‍ഗ്രസിലെ മിക്ക സത്രീകളും വലിയ ലിംഗവിവേചനം നേരിടുന്നതായും. പ്രായമായ സ്ത്രീകളെ കൂട്ടം ചേര്‍ന്ന് പരിഹസിക്കുന്നതായും സിമി റോസ്‌ബെല്‍ ജോണ്‍ പറഞ്ഞു.
അവസരങ്ങള്‍ ലഭിക്കാന്‍ കോണ്‍ഗ്രസില്‍ ചുഷണത്തിന് നിന്ന് കൊടുക്കേണ്ട അസ്ഥയാണെന്നും ഹേമ കമ്മിറ്റി മോഡല്‍ കോണ്‍ഗ്രസിലും കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രീതിപ്പെടുത്താന്‍ നടക്കാത്തതുകൊണ്ട് താന്‍ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്ക്‌സില്‍ ഇല്ലെന്നും അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിമി റോസ്‌ബെല്‍ ജോണ്‍ ആരോപിച്ചു.
ജൂനിയറായിട്ടുള്ളവര്‍ക്ക് കൂടുതല്‍ പദവികളും അംഗീകാരങ്ങളും കൊടുക്കുന്നു. അല്ലാത്തവര്‍ക്ക് ജയിക്കാവുന്ന സീറ്റ് തരില്ല.
ഉയര്‍ന്ന പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. സ്വാധീനവും നേതാക്കന്മാരോട് അടുത്ത ബന്ധവും ഉള്ള സ്ത്രീകള്‍ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ യോഗ്യതയാക്കുന്നു.കോണ്‍ഗ്രസിലെ ഇത്തരം വിവേചനങ്ങള്‍ നടപ്പാക്കുന്നത് പ്രതിപക്ഷനേതാവടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസിലെ പവര്‍ഗ്രൂപ്പാണെന്നും കഴിവോ പ്രവര്‍ത്തനപരിചയോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഈ സ്വാധീനത്തിന്റെ പുറത്ത് ഇപ്പോള്‍ അവസരം നല്‍കുകയാണെന്നും സിമി റോസ്‌ബെല്‍ ജോണ്‍ ആരോപിച്ചു.