- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീ കൗണ്ടിങ് നടന്നൂവെന്നത് ഭാവനാ സൃഷ്ടി: ജയിച്ചത് നോര്‍മല്‍ കൗണ്ടിങ്ങില്‍: റീ കൗണ്ടിങ് ഉണ്ടായിട്ടില്ല: വിജയം തനിക്കെതിരേ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി: ശ്രീനാദേവി കുഞ്ഞമ്മ മറുനാടനോട്
റീ കൗണ്ടിങ് നടന്നൂവെന്നത് ഭാവനാ സൃഷ്ടി: ശ്രീനാദേവി കുഞ്ഞമ്മ മറുനാടനോട്
പത്തനംതിട്ട: താന്‍ വിജയിച്ചത് റീ കൗണ്ടിങ്ങിലാണെന്ന പ്രചാരണം തള്ളി ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ശ്രീനാദേവി കുഞ്ഞമ്മ. നോര്‍മല്‍ കൗണ്ടിങ്ങിലാണ് തന്റെ വിജയം. റീകൗണ്ടിങ്ങ് നടന്നിട്ടില്ല. കടുത്ത മല്‍സരമാണ് നടന്നത്. കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ഥിയായി 5861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താന്‍ പള്ളിക്കലില്‍ വിജയിച്ചത്. ഇക്കുറി 196 വോട്ടിനാണ് വിജയം.
വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കേ അവരില്‍ ചിലര്‍ ഫേസ്ബുക്കില്‍ താന്‍ പരാജയപ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. അത് കണ്ട് തെറ്റിദ്ധരിച്ച് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മാധ്യമങ്ങളെ തെറ്റിദ്ധിപ്പിച്ച ലീഡ് നില മാറി മറിഞ്ഞാണ് പോയത്. അത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഇടതുപക്ഷത്തിന്റെ കോട്ടയാണ്. മാറ്റമുണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി ഇറങ്ങിയത് വന്‍ ടീമാണ്. ലക്ഷങ്ങള്‍ മുടക്കിയുള്ള പ്രചാരണമാണ് നടന്നത്. ശരിക്കും പറഞ്ഞാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കേണ്ടതാണ്. എന്റേത് വളരെ സാധാരണമായ പ്രചാരണമാണ് നടന്നത്.
വളരെ കുറച്ച് ദിവസമാണ് പ്രചാരണത്തിന് കിട്ടിയത്. തനിക്കെതിരേ പത്രസമ്മേളനങ്ങളും കോടതി നടപടികളും ഉണ്ടായി. മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു. 196 വോട്ടിന് ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തിന്റെ വില ഉണ്ടെന്നും ശ്രീനാദേവി മറുനാടനോട് പറഞ്ഞു.




