- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു';'ഇപ്പോഴും ശരദ് പവാറിനൊപ്പം';'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല'; 'അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകും'; തനിക്കെതിരെയുള്ള കോഴ ആരോപണത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന കോഴ ആരോപണത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ് രംഗത്ത്. കൂറുമാറ്റ കോഴ വിവാദത്തിലാണ് തോമസ് കെ. തോമസ് പ്രതികരിച്ചിരിക്കുന്നത്. നൂറ് കോടി കോഴ ആരോപണം താൻ നിഷേധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകുമെന്നും തോമസ് കെ തോമസ് അറിയിച്ചു. അതുപ്പോലെ താൻ ഇപ്പോഴും ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന്റെ ഏജന്റുമാർ വന്നെങ്കിൽ അത് തെളിയിക്കണമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. താൻ അജിത് പവാറിന്റെ ഏതെങ്കിലും മീറ്റിങ്ങിൽ പോയിട്ടുണ്ടോയെന്നും തെളിയിക്കണം. താൻ ആരെയും കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ.ഡി.എഫിലെ രണ്ട് എം.എൽ.എമാരെ എൻ.സി.പി അജിത് പവാർ പക്ഷത്തെത്തിക്കുന്നതിന് നൂറ് കോടി രൂപ വാഗ്ദാനം ചെയതുവെന്നും തോമസ് കെ. തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നുമുള്ളതാണ് തനിക്കെതിരെയുള്ള ആരോപണം.
പ്രഫുൽ പട്ടേൽ തന്റെ മന്ത്രിസ്ഥാനത്തിനായി ശുപാർശ ചെയ്യുന്ന ആളല്ലെന്നും ശരദ് പവാറാണ് തനിക്കുവേണ്ടി സംസാരിക്കേണ്ടതെന്നും തോമസ് കെ തോമസ് തുറന്നടിച്ചു.