- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിത്ത് വിവാദം പ്രതിപക്ഷം നിയമസഭാ പ്രസംഗങ്ങളിൽ നിറയ്ക്കും; പ്രത്യേക വിഷയമായി കൊണ്ടു വരില്ല; എൻ എസ് എസ് നിലപാട് പക്വമെന്ന് യുഡിഎഫ്; ഷംസീർ മാപ്പു പറയണമെന്ന നിലപാടിൽ പ്രതിപക്ഷം; വർഗ്ഗീയ വിഷയമായതിനാൽ ആളക്കത്തിക്കാനുമില്ല; ഗണപതി വിഷയത്തിൽ പരമാവധി കരുതൽ എടുത്ത് പ്രതികരിക്കും; നിർണ്ണായകമായത് ലീഗ് നിലപാട്
തിരുവനന്തപുരം: എൻ എസ് എസിന്റേയും എസ് എൻ ഡി പിയുടേയും വികാരം കണ്ടില്ലെന്ന് നടിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ യുഡിഎഫ്. ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് വിവാദം പ്രതിപക്ഷം നിയമസഭയിലും ഉയർത്തും. എന്നാൽ പ്രത്യേക വിഷയമായി ചർച്ചയ്ക്ക് കൊണ്ടു വരില്ല. മുസ്ലിം ലീഗിന്റെ നിലപാടാണ് നിർണ്ണായകമായത്. മിത്ത് വിവാദം ചർച്ചയാക്കി വർഗ്ഗീയ ചേരി തിരിവുണ്ടാക്കരുതെന്ന വിലയിരുത്തൽ ചില കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ അത് തിരിച്ചടിയാകുമെന്നായിരുന്നു മുന്നണിയുടെ പൊതു വികാരം. ഈ സാഹചര്യത്തിലാണ് സഭയിൽ മിത്ത് വിഷയം ഉന്നയിക്കുക. എന്നാൽ ആളിക്കത്തിക്കുന്ന സമീപനം ഉണ്ടാകില്ല.
മുഖ്യമന്ത്രിയുടെ മൗനം അടക്കം ചർച്ചയാക്കും. എൻ എസ് എസ് നിലപാട് പക്വമാണ്. സ്പീക്കർ എൻ എ ഷംസീർ മാപ്പു പറയണമെന്നും നിലപാട് എടുക്കും. എന്നാൽ വർഗ്ഗീയ കക്ഷികൾ സാഹചര്യം മുതലെടുക്കില്ലെന്ന് ഉറപ്പിക്കും. ഇതിന് വേണ്ടിയാണ് മിത്ത വിവാദത്തിൽ പ്രസംഗങ്ങളിൽ പോലും നിയമ സഭയിൽ മിതത്വം എടുക്കുക. വിവിദ വിഷയങ്ങളിലെ ചർച്ചകളിൽ നേതാക്കൾ ഗണപതി വിഷയത്തിലെ വികാരവും സഭയിൽ പ്രതിഫലിപ്പിക്കും. അടിയന്തര പ്രമേയമോ മറ്റോ അവതരിപ്പിക്കില്ല. കരുതലോടെ ഈ വിഷയത്തിൽ നീങ്ങാനാണ് യുഡിഎഫ് തീരുമാനം. എൻ എസ് എസും എസ് എൻ ഡി പിയും ഒരുപോലെ മിത്ത് വിവാദത്തിൽ നിലപാട് എടുത്തതാണ് ഇതിന് കാരണം.
ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് മുസ്ലിം ലീഗും നിലപാട് എടുത്തത്. ഏത് മതത്തിന്റെ വിശ്വാസ വിഷയത്തിലും ലീഗ് വിശ്വാസികൾക്കൊപ്പമുണ്ടാകും. മറിച്ചൊരു ചർച്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് മിത്ത് വിവാദത്തിൽ ലീഗ് കരുതലോടെ നിലപാട് എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ