- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക്; കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്; മാസപ്പടി വിവാദത്തിൽ കോടതിയെ സമീപിക്കും; പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയോട് ഏഴുചോദ്യങ്ങളുമായി വി ഡി സതീശൻ
പുതുപ്പള്ളി: മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ പര്യടനം നടത്തുന്നതിനിടെ, ഏഴുചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തം കുടുംബത്തിനെതിരേ ആരോപണം വന്നിട്ടും പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ചോദ്യങ്ങളിൽനിന്ന് ഓടിയോളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു. ചോദ്യങ്ങൾ ചോദിച്ച് മുഖ്യമന്ത്രിയുടെ വായടപ്പിച്ചതാണ് പ്രതിപക്ഷത്തിന്റെ നേട്ടമെന്നും സതീശൻ പറഞ്ഞു.
ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പങ്കില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി, കെ.ഫോൺ അഴിമതി, എഐ കാമറ, പിപിഇ കിറ്റ് കൊള്ള, ലൈഫ് മിഷനിലെ വിജിലൻസ് അന്വേഷണം, പൊലീസിന്റെ ഇരട്ടനീതി, ഓണക്കാലത്ത് ജനജീവിതം ദുസഹമാക്കിയ വിലക്കയറ്റം, സപ്ലൈക്കോയിലെ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദ്യമുയർത്തിയത്.
വി.ഡി.സതീശന്റെ ചോദ്യങ്ങൾ
1. വീണാ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്?
2. റോഡ് ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്?
3. കെഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
4. കോവിഡ് കാലത്തെ വഴിവിട്ട മെഡിക്കൽ ഉപകരണ ഇടപാടിൽ എന്തുകൊണ്ട് അന്വേഷണമില്ല?
5. ലൈഫ് മിഷനിൽ വിജിലൻസ് കേസ് പാതിവഴിയിൽ തങ്ങിയത് എന്തുകൊണ്ട്?
6. സിപിഎം നേതാക്കൾക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയും എന്തുകൊണ്ട്?
7. ഓണക്കാലത്ത് കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തതും മാർക്കറ്റിൽ ഇടപെടാത്തതും എന്തുകൊണ്ട്?
വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്നും സതീശൻ പറഞ്ഞു. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണ് അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലേക്കെത്താത്തത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കും. സ്‌കോട്ലൻഡ് യാഡിലെ പൊലീസിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലേത്. അതിപ്പോൾ പാർട്ടി നേതാക്കന്മാർക്ക് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് മാറിയെന്നും സതീശൻ ആരോപിച്ചു.




