- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കൈയിൽ; പൊലീസിനെ നിയന്ത്രിക്കുന്നവത് ഇവർ; രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായി ഈ സംഘം ഇടപെടുന്നു; സ്വന്തക്കാരെ സംരക്ഷിക്കാനും ഇടപെടലുകൾ: രൂക്ഷ വിമർശനവുമായി വി ഡി സതീശൻ
ന്യൂഡൽഹി: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കൈയിലാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരായ കേസുകളിൽ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നൽകിയത്. ആ ഉപജാപകസംഘത്തിന്റെ നേതാവ് ഇപ്പോൾ ജയിലിലാണ്. ഇപ്പോൾ ആള് മാറിയെന്നേയുള്ളൂ.
ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സിപിഎം നേതാക്കൾ അപമാനിച്ചെന്ന് സ്ത്രീകൾ പരാതി നൽകിയിട്ടും പാർട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാൽ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീർക്കുകയാണ്. സിപിഎമ്മിൽ സ്ത്രീകൾ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സിപിഎമ്മിന്റെ കേസുകൾ പാർട്ടി കമീഷൻ തീർത്താൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന സംഭവങ്ങൾ മറ്റൊരു രൂപത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തിൽ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയിൽ കേരള പൊലീസ് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




