- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമയിലുള്ളതു പോലെ കോണ്‍ഗ്രസിലും ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം; അവര്‍ ഒരുപാട് സ്ഥാനത്തിരുന്ന ആള്'; സിമിയുടെ ആരോപണം തള്ളി സതീശന്‍
കൊച്ചി: കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന കോണ്‍ഗ്രസ് നേതാവ സിമി റോസ്‌ബെല്‍ ജോണ്‍ ഉന്നയിച്ച ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിലെ ആയിരക്കണക്കിന് സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു അത് അവര്‍ ചെയ്യരുതായിരുന്നു. ആ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമായ ശ്രമമാണ് നടത്തിയതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിന്റെ പ്രിയങ്കരികള്‍ക്ക് മാത്രം […]
കൊച്ചി: കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന കോണ്‍ഗ്രസ് നേതാവ സിമി റോസ്‌ബെല്‍ ജോണ്‍ ഉന്നയിച്ച ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിലെ ആയിരക്കണക്കിന് സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു അത് അവര്‍ ചെയ്യരുതായിരുന്നു. ആ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമായ ശ്രമമാണ് നടത്തിയതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിന്റെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്.
'അവര്‍ എന്നെ കുറിച്ച് പറഞ്ഞു. കെ വി തോമസിനെ എംപിയാക്കിയപ്പോള്‍ അവരെ ആക്കണമായിരുന്നു. ഹൈബി ഈഡനെ എംപിയാക്കിയപ്പോള്‍ അവരെ ആക്കണമായിരുന്നു. ടിജെ വിനോദിനെ എംഎല്‍എയാക്കിയപ്പോള്‍ അവരെ ആക്കണമായിരുന്നു. ഇതൊന്നും തീരുമാനിക്കുന്ന ആളായിരുന്നില്ല ഞാന്‍. പ്രതിപക്ഷ നേതാവായിട്ട് മൂന്ന് വര്‍ഷമായിട്ടുള്ളൂ.അവര്‍ ഒരുപാട് സ്ഥാനങ്ങളില്‍ ഇരുന്നയാളാണ്. അവര്‍ ജില്ലാ കൗണ്‍സിലില്‍ മത്സരിച്ചു.കോര്‍പ്പറേഷനില്‍ മത്സരിച്ചു. സീറ്റ് കൊടുക്കുകയല്ലേ പാര്‍ട്ടി ചെയ്തത്. അസംബ്ലിയില്‍ മത്സരിച്ചു.
ഒരു സ്ത്രീയും കാല്‍ നൂറ്റാണ്ടിനിടെ പിഎ സ് സി അംഗമായിട്ടില്ല. പിഎ സ് സി മെമ്പറുടെ ശമ്പളം എത്രയാണ് എന്ന് അറിയുമോ?, അത്രയും വലിയ സ്ഥാനമാണ് പാര്‍ട്ടി അവര്‍ക്ക് നല്‍കിയത്. ഈ കഴിഞ്ഞ അഞ്ചാറും കൊല്ലം അവര്‍ അവിടെ ഇരിക്കുകയായിരുന്നു. തൃക്കാക്കര സീറ്റ് ചോദിച്ചു. ഞാന്‍ അല്ല അവിടെയും തീരുമാനം എടുത്തത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഉമാ തോമസിന്റെ പേര് നിര്‍ദേശിച്ചത്. ഏകകണ്ഠമായാണ് അവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.'- സതീശന്‍ പറഞ്ഞു.
'ഞാന്‍ പോലും എത്താത്ത സ്ഥാനങ്ങളില്‍ അവര്‍ എത്തിയിട്ടുണ്ട്. അവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിട്ടുണ്ട്. എന്റെ ചെറുപ്പക്കാലത്ത് ഒരുപാട് സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴാണ് സ്ഥാനങ്ങള്‍ തീരുമാനിക്കുന്ന ടീമില്‍ വന്നത്. സിപിഎമ്മുകാരനായ ഒരു ചാനല്‍ മേധാവി സിപിഎമ്മുകാരുമായി ഗൂഢാലോചന നടത്തി പുറത്തുവിട്ട കെട്ടിച്ചമച്ച കഥയാണിത്.
സിനിമയിലുള്ളതു പോലെ കോണ്‍ഗ്രസിലും ഉണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. എപ്പോഴും എല്ലാവര്‍ക്കും സ്ഥാനം കൊടുക്കാന്‍ പറ്റോ. എത്രയോ സ്ഥാനമാനങ്ങള്‍ കിട്ടിയ ആളാണ് ഇങ്ങനെ പറയുന്നത്. സ്ഥാനം കിട്ടിയവര്‍ എല്ലാം മോശമായ വഴികളിലൂടെയാണ് നേടിയെടുത്തത് എന്ന് പറയാന്‍ പാടില്ലായിരുന്നു അത് മോശമായി പോയി'- സതീശന്‍ കുറ്റപ്പെടുത്തി.