- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയെന്ന കെ സുരേന്ദ്രന്റെ വാദം പൂര്‍ണമായി തെറ്റ്; പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എ്ന്നതിന്റെ തെളിവാണ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളെന്നും വി ഡി സതീശന്
കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയെന്ന കെ സുരേന്ദ്രന്റെ വാദം പൂര്‍ണമായി തെറ്റ്
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ നിരപരാധിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം പൂര്‍ണമായും തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദേശിച്ചത് കെ. സുരേന്ദ്രനാണെന്നും പൊലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നതാണ്. ഏത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി കൊടകര കുഴല്‍പ്പണ കേസില്‍ പൂര്‍ണ നിശബ്ദത പാലിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുമില്ല.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുമ്പ് തന്നെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നു. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടെയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സിപിഎമ്മും ബിജെപിയും പ്രവര്‍ത്തിച്ചു.
പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങള്‍. ശോഭാ സുരേന്ദ്രന് രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭാ സുരേന്ദ്രന് ഉന്നയിക്കുന്നത്. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തിനില്‍ക്കുന്നു എന്നതിന് തെളിവാണ് ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതെരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും പിണറായി പറഞ്ഞു.