- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുഷയുടെ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നത്; ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛന്‍ നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികളേയും ഇനിയും സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തരുത്: ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ വി ഡി സതീശന്‍
മഞ്ജുഷയുടെ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നത്
കോഴിക്കോട്: പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇരയ്ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് വേട്ടക്കാരെ സംരക്ഷിക്കുന്ന നെറികെട്ട രീതി സി.പി.എം. ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതിവിധിക്ക് പിന്നാലെയുള്ള നവീന്‍ബാബുവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യത്തിനൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛന്‍ നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികളേയും ഇനിയും സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തരുത്.' -വി.ഡി. സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാറാണ് ചൊവ്വാഴ്ച നടത്തിയ വിധിപ്രസ്താവത്തില്‍ ദിവ്യയ്ക്ക് മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്. 'ജാമ്യം തള്ളി' എന്ന ഒറ്റവാക്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.