- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെ ബിജെപി ബന്ധമെന്ന യുഡിഎഫ് ആരോപണം ഇ പി ജയരാജനെ മാറ്റിയതിലൂടെ ശരിയെന്ന് തെളിഞ്ഞു; അവകാശവാദവുമായി വി ഡി സതീശന്‍
തിരുവനന്തപുരം: ഇ.പി ജയരാജനെ സിപിഎം മാറ്റിയതിലൂടെ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ ഇ.പിയും ദല്ലാള്‍ നന്ദകുമാറും തമ്മിലുള്ള കൂടിക്കാഴ്ചയെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞത്. ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ചക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ് ഇതെന്നും ജയരാജന്‍ വ്യക്തമാക്കി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി പാര്‍ട്ടിയില്‍ ധാരണയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന […]
തിരുവനന്തപുരം: ഇ.പി ജയരാജനെ സിപിഎം മാറ്റിയതിലൂടെ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ ഇ.പിയും ദല്ലാള്‍ നന്ദകുമാറും തമ്മിലുള്ള കൂടിക്കാഴ്ചയെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞത്. ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ചക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ് ഇതെന്നും ജയരാജന്‍ വ്യക്തമാക്കി.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി പാര്‍ട്ടിയില്‍ ധാരണയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇ.പിക്കെതിരായ അച്ചടക്ക നടപടിയില്‍ തീരുമാനമായതെന്നാണ് വിവരം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിക്ക് വിനയായത്.
സി.പി.എം നേതാവ് ടി.പി രാമകൃഷ്ണന് എല്‍.ഡി.എഫ് കണ്‍വീനറുടെ പകരം ചുമതല നല്‍കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇ.പിയെ നീക്കിയ വിവരം സി.പി.എം റിപ്പോര്‍ട്ട് ചെയ്യും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരിക.
ഇ.പി. ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നതിന് വേണ്ടി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രനാണ് ആദ്യം ആരോപിച്ചത്. ഇതിന് പിന്നാലെ ഇ.പി ജാവദേക്കറിനെ കണ്ടരിരുന്നതായി ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. പിന്നാലെ ഇക്കാര്യത്തില്‍ ജയരാജന്‍ വിശദീകരണം നല്‍കിയിരുന്നു.
പ്രകാശ് ജാവ്‌ദേക്കറെ കണ്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, തന്നെ കാണാന്‍ അങ്ങനെ നിരവധി നേതാക്കള്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും കണ്ടതില്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ സംസാരിച്ചാല്‍ മാറിപ്പോകുന്നതല്ല തന്റെ രാഷ്ട്രീയമെന്നും ഇ.പി അന്ന് പറയുകയും ചെയ്തു.
ഇ.പിജാവഡേക്കര്‍ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ഇപിയെ മാറ്റുന്നത്. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി. താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് നടപടിയെടുക്കാന്‍ മുന്നണിയോഗം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ച ഇ.പി. വസതിയിലെത്തി. മാധ്യമങ്ങള്‍ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് അദ്ദേഹം വീട്ടിനകത്തേക്ക് കയറുകയായിരുന്നു.
ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഇ.പിക്ക് ഉള്‍ക്കൊള്ളാനായില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. അതിനിടയില്‍ ഇത്തരം നടപടികള്‍ പാര്‍ട്ടിക്കു സാധ്യമല്ല. അതിനാല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി നടപടി സ്വീകരിക്കുകയായിരുന്നു.