- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഐ ക്യാമറ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; എസ്.ആർ.ഐ.ടി അയച്ച വക്കീൽ നോട്ടിസിന് ഉചിതമായ മറുപടി നൽകി; വ്യാജ കമ്പനികളുമായി നിയമയുദ്ധത്തിന് ഭയമില്ല; മുഖ്യമന്ത്രി കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു; വിമർശിച്ചു പ്രതിപക്ഷ നേതാവ്
കണ്ണൂർ: എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഐ ക്യാമറാ വിവാദ കമ്പിനിയായ എസ്.ആർ.ഐ ടി അയച്ച വീൽ നോട്ടിസിന് ഉചിതമായ മറുപടി നൽകിയതായും സതീശൻ പറഞ്ഞു. മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്.
ആരോപണം പിൻവലിക്കില്ല എന്ന് കാട്ടിയാണ് മറുപടി അയച്ചത്. ടെൻഡറിൽ എസ് ആര് ഐ ടി മറ്റു രണ്ടു കമ്പനികളുമായി ചേർന്ന് മത്സരിച്ചു. വൻ തുകക്ക് ടെൻഡർ നേടി. എല്ലാ നിബന്ധനകളും ആട്ടിമറിച്ചാണ് ഉപകരാർ കൊടുത്തത്. പ്രസാദിയോ ആണ് കാര്യങ്ങൾ നടത്തുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു. കർണാടകയിൽ 40ശതമാനമാണ് സർക്കാർ പദ്ധതികളിൽ കമ്മീഷനെങ്കിൽ കേരളത്തിലെ എഐ ക്യാമറ ഇടപാടിൽ അത് 65 ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏത് ഏജൻസി അന്വേഷിച്ചാലും സർക്കാരിന് വെള്ളപൂശുന്ന റിപ്പോർട്ട് നൽകാൻ പറ്റില്ല. അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എവിടെയാണ്.അദ്ദേഹം അവധിക്കു പോയെന്നും സതീശൻ പറഞ്ഞു. കൂടുതൽ അഴിമതി കഥകൾ പുറത്തു വരും. മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു പോകേണ്ട സ്ഥിതിയാണ് ഇനി വരാൻ പോകുന്നത്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് പറഞ്ഞാണ് എസ് ആര് ഐ ടി ക്കു മറുപടി നൽകിയത്. കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഇത്രയും വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. എ.ഐ ക്യാമറയിൽ സർക്കാരിന് യാതൊരു ചെലവില്ലെന്ന് തെളിയിച്ചാൽ ആരോപണം പിൻവലിച്ച് എസ്.ആർ.ഐ.ടി യോട് പരസ്യമായി മാപ്പുപറയുമെന്നും വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തിന് വേണ്ടി 220 കോടി സൗജന്യമായി ചെലവഴിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ പറയുന്ന കമ്പിനികൾക്ക് സ്വീകരണം നൽകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.




