- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം? പൂരം കലക്കിയത് ബിജെപിയെ സഹായിക്കാന്‍; ഇത് സര്‍ക്കാരല്ല, കൊള്ളക്കാര്‍: വി ഡി സതീശന്‍
കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഗൗരവതരമായ അന്വേഷണം നടത്താതെ മുഖ്യമന്ത്രി പ്രഹസനം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. .'ആരോപണവിധേയരായ ഉപജാപക സംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി. അവരെ ഭയക്കുകയാണ്. അവരെന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ഭയമാണ് അദ്ദേഹത്തിന്. എഡിജിപിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച എസ് പിയും സര്‍വീസിലിരിക്കുകയാണ്. എന്ത് പൊലീസാണ് കേരളത്തിലുള്ളത്. […]
കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെയും നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഗൗരവതരമായ അന്വേഷണം നടത്താതെ മുഖ്യമന്ത്രി പ്രഹസനം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. .'ആരോപണവിധേയരായ ഉപജാപക സംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി. അവരെ ഭയക്കുകയാണ്. അവരെന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ഭയമാണ് അദ്ദേഹത്തിന്. എഡിജിപിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച എസ് പിയും സര്‍വീസിലിരിക്കുകയാണ്. എന്ത് പൊലീസാണ് കേരളത്തിലുള്ളത്. പൊലീസിനെ ഇതുപോലെ നാണംകെടുത്തിയ കാലം വേറെയുണ്ടായിട്ടില്ല.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നിരുന്നു.
അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കള്ളക്കടത്തിന് ജയിലില്‍ പോയി. ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം വന്നിരിക്കുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം. ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഭരണകക്ഷി എംഎല്‍എ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതല്ലേ?ദുരന്തമാണ് കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ്. ഞങ്ങള്‍ക്ക് അതിനോട് താത്പര്യമില്ല.ഇപ്പോള്‍ തൃശൂര്‍ പൂരം സംബന്ധിച്ച ആരോപണങ്ങള്‍ ഉയരുന്നു. പൂരം പൊലീസ് കലക്കിയതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടി ബിജെപിയെ സഹായിക്കാന്‍ പൂരം കലക്കിയതാണ്. ഹൈന്ദവ വികാരം ഉണ്ടാക്കി ബിജെപിയെ സഹായിക്കാന്‍ മനഃപൂര്‍വ്വമായി ചെയ്ത ഗൂഢാലോചനയായിരുന്നു അത്. ഇത് സര്‍ക്കാരല്ല, കൊള്ളക്കാരാണ്. എല്ലാ അഴിമതിയുടെയും വൃത്തികേടുകളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്'- വി ഡി സതീശന്‍ ആരോപിച്ചു.