- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്; അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത്; കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിന് മറുപടിയുമായി വി.ഡി സതീശന്‍; പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കും; ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളി
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്
പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതിന്റെ പേരില്‍ തനിക്ക് കണ്ടകശനിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞതിനാണ് സതീശന്‍ മറുപടി നല്‍കിയിരിക്കുന്ന്ത. കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
വി ഡി സതീശന്‍ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശന്‍ മറുപടി നല്‍കി.
പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം ഹിന്ദു അഭിമുഖത്തിന്റെ തുടര്‍ച്ചയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ വന്നപ്പോള്‍ ബി ജെ പി ക്യാമ്പിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്റെ ആലയില്‍ പാര്‍ട്ടിയെ കെട്ടി.മുഖ്യമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് വോട്ടിങ്ങിലൂടെ ജനം മറുപടി പറയുമെന്നും സതീശന്‍ പറഞ്ഞു.
ഉജ്വലമായ മതേതരത്വത്തിന്റെ മാതൃക പുലര്‍ത്തുന്നയാളാണ് പാണക്കാട് തങ്ങള്‍. മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്റെയും ഒരേ ശബ്ദമാണ്. ഭൂരിപക്ഷ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഭരണത്തിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവില്ല.
സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. തമ്മിലുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ പരസ്പരം സഹായിക്കുകയാണ്. രാഹുലിന്റെ ദൂരിപക്ഷം 15,000 കടന്നാല്‍ അദ്ഭുതം വേണ്ട. സരിന്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോയി. പാലക്കാട് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. സന്ദീപ് കോണ്‍ഗ്രസില്‍ വന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥതയെന്നും വിഡി സതീശന്‍ ചോദിച്ചു.
സന്ദീപ് വാര്യര്‍ വന്നപ്പോള്‍ ബി.ജെ.പി ക്യാമ്പിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്റെ ആലയില്‍ പാര്‍ട്ടിയെ കെട്ടി.മുഖ്യമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് വോട്ടിങ്ങിലൂടെ ജനം മറുപടി പറയുമെന്നും സതീശന്‍ പറഞ്ഞു.
പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം ഹിന്ദു അഭിമുഖത്തിന്റെ തുടര്‍ച്ചയാണ്. ഉജ്വലമായ മതേതരത്വത്തിന്റെ മാതൃക പുലര്‍ത്തുന്നയാളാണ് പാണക്കാട് തങ്ങള്‍. മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്റെയും ഒരേ ശബ്ദമാണ്. ഭൂരിപക്ഷ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. തമ്മിലുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ പരസ്പരം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.