സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; പരിഹരിക്കാന്‍ നടപടിയില്ല; സിപിഎമ്മിന്റെ പി.ആര് പരിപാടി കൊണ്ട് വിശപ്പ് മാറില്ല; എന്താണ് പ്ലാന്‍ ബിയെന്ന് സതീശന്
തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണ്. പദ്ധതി ചിലവുകള്‍ നിയന്ത്രിക്കുന്നു. ബജറ്റില്‍ അനുവദിച്ച പദ്ധതികള്‍ അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തില്‍ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കണ്ട എന്ന് ധനവകുപ്പ് തീരുമാനിക്കുന്നവെന്ന് സതീശന് പറഞ്ഞു. പ്ലാന്‍ എ ഇല്ലെങ്കില്‍ പ്ലാന്‍ ബി എന്നാണ് നേരത്തെ പറഞ്ഞത്. എന്താണ് പ്ലാന്‍ ബി എന്ന് മനസിലാകുന്നില്ല. സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കമെങ്കില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണ്. പദ്ധതി ചിലവുകള്‍ നിയന്ത്രിക്കുന്നു. ബജറ്റില്‍ അനുവദിച്ച പദ്ധതികള്‍ അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തില്‍ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കണ്ട എന്ന് ധനവകുപ്പ് തീരുമാനിക്കുന്നവെന്ന് സതീശന് പറഞ്ഞു.
പ്ലാന്‍ എ ഇല്ലെങ്കില്‍ പ്ലാന്‍ ബി എന്നാണ് നേരത്തെ പറഞ്ഞത്. എന്താണ് പ്ലാന്‍ ബി എന്ന് മനസിലാകുന്നില്ല. സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കമെങ്കില്‍ അതിനെ എതിര്‍ക്കും. ഇനി ഒരു തരത്തിലുള്ള നികുതി വര്‍ധനവും അംഗീകരിക്കില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാര്‍ഗവുമില്ല. സി.പി.എമ്മിന്റെ പി.ആര് പരിപാടി കൊണ്ട് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. ക്യാപ്സ്യൂള്‍ വിതരണം കൊണ്ട് മാവേലി സ്റ്റോറില്‍ സാധനം എത്തില്ല. ആശുപത്രിയില്‍ മരുന്ന് വരില്ല. കെ.എസ്.ആര്.ടി.സി ബസ് ഓടുകയുമില്ല. ഈ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഓണം സീസണ് വരികയാണ്. സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. വിലക്കയറ്റം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കേണ്ട സമയത്ത് അഞ്ച് നയാ പൈസ കയ്യിലില്ല. നികുതി വരുമാനം വര്‍ധിപ്പിക്കാനും നടപടിയില്ല. പ്രശ്നങ്ങള്‍ അതി രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തിന് സര്‍ക്കാര്‍ കൊടുക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. സര്‍ക്കാര്‍ ഇന്നലെ തന്നെ നിവേദനം കൊടുത്തോ എന്നറിയില്ല? പ്രധാനമന്ത്രി വരുമ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. ഇതുവരെ കൊടുത്തിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്നോ നാളയോ അത് കൊടുക്കട്ടെ. സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ ഇനി ഡിസംബര്‍ വരെ വെറും 3700 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ അവശേഷിക്കുന്നത്. മൂന്ന് മാസം 3700 കോടികൊണ്ട് എങ്ങനെ തള്ളിനീക്കുമെന്ന് ധനവകുപ്പിന് ഇതുവരെ വലിയ എത്തുംപിടിയും ഒന്നും ലഭിച്ചിട്ടില്ല. ഓണക്കാലമാണ് വരുന്നത്. ഓണം ആഘോഷിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
ഡിസംബവര്‍വരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 3700 കോടി ഒഴികെയുള്ളത് ഇതിനോടകം കടമെടുത്തു കഴിഞ്ഞു. ഡിസംബറിനുശേഷം മാര്‍ച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്നും ഇപ്പോള്‍ നിശ്ചയമില്ല. പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉള്‍പ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതില്‍ അപാകമുണ്ടെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍, കടപരിധിയില്‍ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ നല്‍കുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ ആനുകൂല്യം നല്കാന് 600 കോടി വേണം. കടപരിധി നിര്‍ണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നല്കിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്.