- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം മാത്രമല്ല, വിഭജനം കേരളത്തിലുടനീളം വേണം; അഞ്ച് പുതിയ ജില്ലകള്‍ നിര്‍ദ്ദേശിച്ച് വി.ടി ബല്‍റാം; പുതിയ ജില്ലകള്‍ക്കായി 'ബല്‍റാം ഫോര്‍മുല'; ഇത് തന്റെ മാത്രം അഭിപ്രായമെന്ന് മുന്‍കൂര്‍ ജാമ്യം; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
അഞ്ച് പുതിയ ജില്ലകള്‍ നിര്‍ദ്ദേശിച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങവെ മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും സജീവമാകുകയാണ്. ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായി. ഈ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് അഞ്ച് പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം അഭിപ്രായപ്പെട്ടു. നിലവിലുള്ള ജില്ലകളെ പുനഃക്രമീകരിച്ച് പുതിയ അഞ്ച് ജില്ലകള്‍ക്ക് സ്‌കോപ്പുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഔദ്യോഗിക നിലപാടല്ലെന്നും ബല്‍റാം പ്രത്യേകം കൂട്ടിച്ചേര്‍ത്തു.
ബല്‍റാമിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, നിലവിലുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുനഃക്രമീകരിച്ച് ഒരു പുതിയ ജില്ല രൂപീകരിക്കാന്‍ സാധിക്കും. എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു പുതിയ ജില്ലയ്ക്കും സാധ്യതയുണ്ട്. കൂടാതെ, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് രണ്ട് പുതിയ ജില്ലകള്‍ (ഈ മൂന്ന് ജില്ലകളെ അഞ്ചാക്കി മാറ്റിക്കൊണ്ട്) രൂപീകരിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയിലും ഒരു പുതിയ ജില്ലയ്ക്ക് സാധ്യതയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
കേരളത്തിലെ ജില്ലകളെ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായും, ഒരു കേരളീയന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്. ഒരു കേരളീയന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെന്റെ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുന്‍കൂട്ടി വ്യക്തമാക്കുന്നു.
കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ട്:
1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.
2) എറണാകുളം, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.
3) മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.
4) കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല കൂടി ആവാം.
ചര്‍ച്ചകള്‍ നടക്കട്ടെ




