അടൂർ: ഭാരതം നിലവിൽ ഹിന്ദു രാഷ്ട്രമാണ്. നാളെയും അതായിരിക്കും. പിന്നെ പുതിയ പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. അടൂരിൽ ഹിന്ദുഐക്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2025 ൽ ആർഎസ്എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് ജാഥയിലുടനീളം സിപിഎം. സംസ്ഥാന സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ജാഥ തുടങ്ങിയതിന് ശേഷം എം വി ഗോവിന്ദൻ ആർഎസ്എസിന്റെ അഖില കേരളാ പ്രചാർ പ്രമുഖിനെ പോലെയാണ് സംസാരിക്കുന്നത്. ആർഎസ്എസിന്റെ നയം അദ്ദേഹമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ആർഎസ്എസ്. എന്തായാലും 2025 ൽ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാൻ പോകുന്നില്ല എന്നാണ് അതിനാൽ അത്തരക്കാരോട് പറയാനുള്ളത്. ഇവിടെ ഹിന്ദു രാഷ്ട്രമാണെന്നതിന് പുതിയ ഒരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ലെന്നും വൽസൻ പറഞ്ഞു.

മതാധിഷ്ഠിതവും സോഷ്യലിസ്റ്റും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതുമായ രാജ്യങ്ങൾ ലോകമെമ്പാടും ഉണ്ട്. അതിന് പ്രശ്നമില്ല. പക്ഷെ, 120 കോടി ഹിന്ദുക്കളുള്ള ഈ നാട്ടിൽ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാൻ പോകുന്നു. വരാൻ പോകുന്ന, പ്രഖ്യാപിക്കാൻ പോകുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പേരിലാണ് ഇവിടെ കലാപാഹ്വാനം നടത്തുന്നത്. ന്യൂനപക്ഷത്തിൽ ഭീതിയുണ്ടാക്കാൻ ഗൂഢമായ ഒരു ഉദ്ദേശം ഉണ്ട്. അത് തമ്മിലടിപ്പിക്കുക എന്നതാണ്.

ഹിന്ദുക്കളാണ് മതേതരത്വത്തിന്റെ മയക്കുമരുന്നിന് അടിമയായി കിടക്കുന്നത്. ഹിന്ദു എന്നത് ഏറ്റവും മോശപ്പെട്ട വാക്കാണ് എന്ന നിലയിലാണ് ഇന്ന് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്. ഹിന്ദു ഫാസിസ്റ്റ് എന്നൊക്കെയാണ് വിളിക്കുന്നത്. മതേതരക്കാരാണ് ഇത് വിളിക്കുന്നത്. ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത് ചെന്ന് ഹിന്ദു അവിടത്തെ മതത്തെ ഇല്ലാതാക്കിയിട്ടുണ്ടോ? അവിടെ പോയി മത പരിവർത്തനം നടത്തിയിട്ടുണ്ടോ? എവിടെയെങ്കിലും പോയി അവരുടെ വിശ്വാസം തകർത്തിട്ടുണ്ടോ? ഇല്ലല്ലോ. അവരുടെ വിശ്വാസം ഹനിക്കുന്ന പ്രവർത്തനം ഹിന്ദു നടത്തിയിട്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.കെ.പി.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ, എ.കെ.വി എം.എസ് താലൂക്ക് പ്രസിഡന്റ് ഇ.കെ വിശ്വനാഥൻ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ബി. കൃഷ്ണകുമാർ, താലൂക്ക് ട്രഷറർ പി.എസ്. ഉമേഷ്, പി.ജി ഗോഖലെ, കെ.ആർ കൃഷ്ണപിള്ള, പി.ജി. ശശികല, കോടിയാട്ട് രാമചന്ദ്രൻ, രൂപേഷ് അടൂർ, എസ്. അവനീന്ദ്രൻ, അഡ്വ. അനിൽ പി നായർ, ശ്രീധരൻ, കെ. ശശിധരൻ, ടി.ആർ ജയദേവ് സി. അശോക് കുമാർ, ആർ. ശശിധരനുണ്ണിത്താൻ, ഡോ. ഹരിലാൽ, എം.കെ അരവിന്ദൻ എന്നിവർ സംസാരിച്ചു.