വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാന്‍ ജെ പി സി രൂപീകരിച്ചു; 31 അംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാനായി സംയക്ത പാര്‍ലമെന്ററി സമിതി (ജെ പി സി) രൂപീകരിച്ചു. 31 അംഗങ്ങളാണ് പാനലിലുള്ളത്. 21 അംഗങ്ങള്‍ ലോക്സഭയില്‍ നിന്നും 10 പേര് രാജ്യസഭയില്‍ നിന്നും. അടുത്ത പാര്‍ലമെന്റ് സമ്മേളത്തില്‍ ജെ പി സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാര്‍ലമെന്ററി -ന്യൂനപക്ഷ കാര്യ മന്ത്രി കിരെന്‍ റിജിജുവാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി. എം.പിമാരായ ജഗദംബിക പാല്, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാനായി സംയക്ത പാര്‍ലമെന്ററി സമിതി (ജെ പി സി) രൂപീകരിച്ചു. 31 അംഗങ്ങളാണ് പാനലിലുള്ളത്. 21 അംഗങ്ങള്‍ ലോക്സഭയില്‍ നിന്നും 10 പേര് രാജ്യസഭയില്‍ നിന്നും.
അടുത്ത പാര്‍ലമെന്റ് സമ്മേളത്തില്‍ ജെ പി സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാര്‍ലമെന്ററി -ന്യൂനപക്ഷ കാര്യ മന്ത്രി കിരെന്‍ റിജിജുവാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
ബി.ജെ.പി. എം.പിമാരായ ജഗദംബിക പാല്, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവര്‍ ലോക്സഭയില്‍നിന്നുള്ള ഭരണകക്ഷി അംഗങ്ങളാണ്. ഗൗരവ് ഗൊഗോയി, ഇമ്രാന് മസൂദ്, മൊഹമ്മദ് ജാവേദ് എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് സമിതിയില്‍ ഉള്ളത്.
സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് മൊഹിബുല്ല നദ്വി, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി, ഡി.എം.കെയില്‍നിന്ന് എ. രാജ എന്നിവര്‍ സമിതി അംഗങ്ങളാണ്. ടി.ഡി.പിയില്‍നിന്ന് ലാവു ശ്രീകൃഷ്ണ ദേവരായലു, ജെ.ഡി.യുവില്‍നിന്ന് ദിലേശ്വര് കാമത്ത്, ഉദ്ധവ് ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്ത്, എന്‍.സി.പി. ശരദ്ചന്ദ്ര പവാറില്‍നിന്ന് സുരേഷ് ഗോപിനാഥ് മഹത്രെ, ശിവസേനയില്‍നിന്ന് നരേഷ് മഹ്സ്കേ, എല്‍.ജെ.പി. രാം വിലാസില്‍നിന്ന് അരുണ്‍ ഭാരതി, എ.ഐ.എം.ഐ.എം. എം.പി. അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്സഭയില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍.
രാജ്യസഭയില്‍നിന്ന് ബി.ജെ.പി. എം.പിമാരായ ബ്രിജ് ലാല്‍, മേധ വിശ്രം കുല്‍കര്‍ണി, ഗുലാം അലി, രാധാമോഹന്‍ദാസ് അഗര്‍വാള്‍ എന്നിവരും കോണ്‍ഗ്രസില്‍നിന്ന് സയ്യിദ് നാസര്‍ ഹുസൈനും തൃണമൂല്‍ പ്രതിനിധിയായി മുഹമ്മദ് നദീമുല്‍ ഹഖും അംഗങ്ങളാവും. വൈ.എസ്.ആര്. കോണ്‍ഗ്രസില്‍നിന്ന് വി. വിജയസായ് റെഡ്ഡി, ഡി.എം.കെയില്‍നിന്ന് എം. മൊഹമ്മദ് അബ്ദുള്ള, ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് സഞ്ജയ് സിങ്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഡി. വീരേന്ദ്ര ഹെഗ്ഡെ എന്നിവരും സമിതിയിലുണ്ടാവും.
ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്‍ പിന്‍വലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ കിരണ്‍ റിജിജു, ബില്‍ ജെ.പി.സിക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്ലാ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് ജെ.പി.സി. രൂപവത്കരിക്കുമെന്ന് ബില്‍ അവതരിപ്പിച്ച വ്യാഴാഴ്ച സ്പീക്കര്‍ ഓം ബിര്‍ള ലോക്സഭയെ അറിയിച്ചു.
അതേസമയം, ബില്‍ ജെ.പി.സിക്ക് വിട്ടത് ദരുദ്ദേശപരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആരോപിച്ചിരുന്നു. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന്മേല് കത്തിവെക്കുന്ന ഇത്തരം ബില്ലുകള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു തള്ളിയിരുന്നു. നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പോരാടുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. ഏതെങ്കിലും മതസംഘടനയുടെ സ്വാതന്ത്ര്യം എടുത്തുകളയാനല്ല, മറിച്ച് ഒരിക്കലും അവകാശങ്ങള്‍ ലഭിക്കാത്തവര്‍ക്ക് നീതി ലഭ്യമാക്കാനുള്ളതാണ് വഖഫ് ഭേദഗതി ബില്‍ 2024 എന്നും ലോക്സഭയില്‍ അദ്ദേഹം വ്യക്തമാക്കി.
ആരുടെയെങ്കിലുമൊക്കെ അവകാശങ്ങള്‍ തട്ടിയെടുക്കാനല്ല. ഒരിക്കലും നീതി ലഭിക്കാതെ പോയ മുസ്ലീം സഹോദരങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ അവകാശങ്ങള്‍ക്കായി പോരാടുക തന്നെ ചെയ്യും. സ്വാതന്ത്ര്യത്തിനു ശേഷം ഒന്നിലധികം തവണ ഭേദഗതി വരുത്തിയിരുന്നെങ്കിലും ആവശ്യമായ ഭേദഗതി ഇതുവരെ സംഭവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.