- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. മുരളീധരനായി തിരുവനന്തപുരത്ത് പോസ്റ്റർ
തിരുവനന്തപുരം: തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് തോറ്റ് മൂന്നാം സ്ഥാനത്തേക്ക് പോയതോടെ കെ മുരളീധരൻ പിണക്കം തുടരുകയാണ്. തോറ്റ് തുന്നംപാടുന്നത് പതിവാക്കിയ ആളായിട്ടും മുരളീധരന് വേണ്ടി ഇപ്പോഴും കോൺഗ്രസ് നേതാക്കൾ മുറവിളി കൂട്ടുകകയാണ്. ലോക്സഭ സഭ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ. മുരളീധരനായി തിരുവനന്തപുരത്ത് പോസ്റ്ററുകൾ എത്തി. തൃശ്ശൂരിൽ തുടർച്ചയായി വന്ന പോസ്റ്ററുകൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് കെപിസിസി, ഡി.സി.സി ഓഫിസുകൾക്ക് മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷെ വർഗീയതക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ എന്നും അജയ്യനാണ്. അങ്ങേക്കായിരം അഭിവാദ്യങ്ങൾ.
കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണമെന്നും എന്നും എപ്പോഴും ഞങ്ങളുണ്ട് അങ്ങേക്കൊപ്പമെന്നും പ്രിന്റ് ചെയ്ത പോസ്റ്റിൽ എഴുതിയിട്ടുണ്ട്. ഇതോടെ മുരളീധരന്റെ നോട്ടം വീണ്ടും വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലാണെന്ന കാര്യം ഏതാണ്ട് ഉറപ്പായി. കെപിസിസി അധ്യക്ഷ സ്ഥാനവും മുരളി ഉന്നമിടുന്നുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂരും തെരഞ്ഞെടുപ്പ് സമിതി കൺവീനർ ടി.എൻ. പ്രതാപനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് പിന്തുണയുമായി കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ നയിക്കാൻ നായകൻ വരട്ടെ എന്ന തലക്കെട്ടിലാണ് ബോർഡ് വച്ചത്.
'അന്ന് വടകരയിൽ, പിന്നെ നേമത്ത്, ഇന്ന് തൃശൂരിൽ... അങ്ങ് പോരാട്ടത്തിനിറങ്ങിയത് ?ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരു?ടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങൾ ഇന്ന് പോരാട്ടഭൂമിയിൽ വെട്ടേറ്റ് വീണത്. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല. ഒരിക്കൽ കൂടി പറയുന്നു. പ്രിയ?പ്പെട്ട കെ.എം, നിങ്ങൾ മതേതര കേരളത്തിന്റെ ഹൃദയമാണ്.'-എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.