- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലിയുന്ന പുതുവർഷ പ്രതിജ്ഞകൾ
(പുതുവർഷ പുലരിയിലെടുത്ത സൽഗുണ പ്രതിജ്ഞകൾ ദുർബലനായ മനുഷ്യൻ ആരംഭത്തിലെ തന്നെ ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന വസ്തുത ഒരല്പം പ്രതിലോമ നർമ്മം കലർത്തി ഈ കവിതയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്) രണ്ടായിരത്തി പതിനഞ്ചിൻ...പൊൻപുലരിയിൽ...നെഞ്ചോടു ചേർത്ത സൽഗുണ സത്യപ്രതിജ്ഞകൾ...അകാലത്ത് ഓരോന്നായി പൊട്ടിതകർന്നതാ..നാഥാ... പ്രലോഭനങ്ങൾ...പ്രലോഭന-പ്ര
(പുതുവർഷ പുലരിയിലെടുത്ത സൽഗുണ പ്രതിജ്ഞകൾ ദുർബലനായ മനുഷ്യൻ ആരംഭത്തിലെ തന്നെ ലംഘിച്ചു കൊണ്ടിരിക്കുകയാണെന്ന വസ്തുത ഒരല്പം പ്രതിലോമ നർമ്മം കലർത്തി ഈ കവിതയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്)
രണ്ടായിരത്തി പതിനഞ്ചിൻ...പൊൻപുലരിയിൽ...
നെഞ്ചോടു ചേർത്ത സൽഗുണ സത്യപ്രതിജ്ഞകൾ...
അകാലത്ത് ഓരോന്നായി പൊട്ടിതകർന്നതാ..നാഥാ...
പ്രലോഭനങ്ങൾ...പ്രലോഭന-പ്രചോദനങ്ങൾ...
പരീക്ഷണങ്ങൾ... ദാഹമായി...മോഹമായി...ആവേശമായി...
കത്തി എരിയും... അടങ്ങാത്ത അഗ്നിനാളമായി...
ചിലനേരങ്ങളിൽ കുളിരോടു കുളിരായി .... കോരിത്തരിപ്പ്....
ഏദനിലെ...സാത്താൻ നീട്ടിയ...മോഹിത കനി...
മനുജനെ ദൈവമാക്കും നാവിൽവെള്ളമൂറും കനി.
ആരായാലും ഭുജിച്ചുപോകില്ലെയെൻ... നാഥാ... ചൊല്ല്...
നുരച്ച് പൊന്തും ലഹരി മധുവെങ്ങിനെ നുണയാതിരിക്കും...
സന്തോഷ സല്ലാപ സ്ഥിതി ആഘോഷിക്കാൻ മദ്യലഹരി വേണം..
കെട്ടിയ പെണ്ണല്ലാതെ മറ്റൊന്നില്ലെങ്കിലെന്തു..ഹരം... ആഘോഷം...
കുതികാൽ വെട്ടില്ലേൽ മറ്റവൻ കേറിപോകില്ലെ... പറ...
പാരവച്ചില്ലേൽ മറ്റവൾ കേറിപോകില്ലെ... സത്യമല്ലെ... പറ...
മാദക നർത്തകി... ദേഹമാസകലം പൊതിഞ്ഞെന്തു നൃത്തം...
അല്പവസ്ത്രധാരിണിയായി മാറിട...ജഘന...കുച..കുംഭങ്ങൾ...
കുലുക്കി... തിമിർത്താടിയാൽ... താൻ ത്രസിപ്പിക്കും നൃത്തഹരം
മാദകസുന്ദരി... നിൻ വാർമുടി കെട്ടിൽ... പുഷ്പം ചൂടിച്ചോട്ടെ...
വാനിലാടും.. വാനമ്പാടി...ഒരു പൂമ്പാറ്റയൊ..ചിത്രശലഭമൊ...
ഞാനെത്തും... നിന്നിലെ തേനൂറും മന്ദാരം നുകരാൻ...
നിൻ സുഗന്ധമേറും... മന്ദമാരുതൻ... ശ്വാസനിശ്വാസങ്ങളിൽ..
പോയി തുലയട്ടെൻ കാമിനി... എൻ പുതുവർഷ പ്രതിജ്ഞകൾ...
വർഷപുലരിതൻ... ശപഥങ്ങൾ... ജലരേഖയായി മാറുന്നു... നാഥാ..
എങ്ങിനെ തട്ടിപ്പറിക്കാതിരിക്കും...എങ്ങിനെ മോഷ്ടിക്കാതിരിക്കും...
എങ്ങിനെ ചെറുതും വലുതുമാ...കോഴ..വാങ്ങാതിരിക്കും...നാഥാ...
ധനകാര്യ-അബ്കാരി... കോഴ ആണേലും പോരട്ടെ... നാട്ടാരെ...
സൗരോർജ്യം പകരും... കണ്ണിനു കർപ്പൂര... കാന്തി... സ്വരൂപിണി...
ചരിക്കും...സരിതേ...കൈകൾ-കാൽകൾ... തരിക്കുന്നിതാ..നാഥാ..
പള്ളിയിൽ...പാര...സംഘടനയിൽ...പാര നിർത്തിയാലെന്തു മെച്ചം
എഴുത്തിലും...കുത്തിലും...പരസമൂഹ...സേവനത്തിലും...
അവാർഡുവേണേൽ...മണി മണിയായ്...കൊടുക്കണം...
പ്രലോഭനങ്ങൾ, ആശകൾ... കോരിചൊരിയണം...ചൊറിയണം...
സത്യത്തെ പുൽകിയിട്ടെന്തു ഫലം വെറും നഷ്ടം മാത്രം...
എന്തിനും ഏതിനും... വളഞ്ഞവഴി താൻ തേടണം ശുഭം...
വർഷാരംഭ സൽഗുണ ശപഥങ്ങൾ... തകരുന്ന... ചില്ലുമേടകൾ...
ആർത്തിയാണാക്രാന്തമാണ്...സുഖിക്കണം... മദിക്കണം...
സൗവർണ്ണതാരങ്ങൾ... സ്വർണ്ണചാമരം വീശിയെത്തുന്ന...
ലഹരി സുഗന്ധവാഹിയാം... ആ...മോഹ..മലർക്കാവിലെൻ...
സൗപർണ്ണികെ... നൈവേദ്യം... അർപ്പിക്കട്ടെ-യെൻ... സർപ്പസുന്ദരി...
പുലിവാൽ പിടിച്ച എൻ പുതുവർഷ സൂക്തങ്ങൾ... തുലയട്ടെ,,,
ദൈവത്തെ വേണ്ടെനിക്ക്... ആൾദൈവങ്ങൾ മതിയെനിക്ക്...
കോരി... വാരിത്തരാം... ദൈവമില്ലാ... ദേവാലയങ്ങൾക്കായി...
തകരട്ടങ്ങനെ...പുതുപുത്തൻ-പുതുവൽസര ശപഥങ്ങൾ
അത്തരം അഭിശബ്ദമാം.. അബദ്ധങ്ങൾ... തുലയട്ടെ... നാഥാ..
സാത്താനെ... ഹാവ്വായെ... നിൻ അറിവിൻ കനികൾ...
വായിൽ തള്ളി... തരൂ.. ഒന്നു നുണയട്ടെ.. ഞങ്ങൾ..
വൈദിക പൂജാരികളാം.. നിങ്ങൾ.. താൻ.. ആൾദൈവങ്ങൾ..
ദൈവം പോയി തുലയട്ടെ... ദൈവമില്ലാ ദേവാലയങ്ങൾ പണിയാം
പണിതുയർത്താം...ഘർവാപ്പസുകൾ ബാർവാപ്പസുകൾ വിലസട്ടെങ്ങും...
ധാർമ്മിക മൂല്യങ്ങൾ... തകരട്ടെ,,, തുലയട്ടെ... പണക്കാർ കൊഴുക്കട്ടെ...
തെണ്ടികൾ... പരമതെണ്ടികളായി വിരാജിക്കട്ടെ എങ്ങും. നാഥാ..