സ്റ്റോക്ക്ഹോം: പ്രകൃതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. പ്ലാസ്റ്റിക് നിർമ്മാണത്തിനുപയോഗിക്കുന്ന ഫത്‌ലേറ്റ്‌സ് എന്ന കെമിക്കൽ പുരുഷ ജനനേന്ദ്രിയത്തെയും സ്ത്രീകളിലെയും പുരുഷന്മാരിലെയും പ്രത്യുൽപാദന ശേഷിയെയും ദോഷകരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആധുനിക ലോകം പ്രത്യുൽപാദനത്തിന് ഭീഷണിയുണ്ടാക്കുന്നത് എങ്ങനെയെന്ന വിഷയത്തിൽ പ്രകൃതി ശാസ്ത്രജ്ഞയായ ഡോ. ഷന്ന സ്വാൻ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന പ്രശ്നത്തിലേക്ക് ലോകത്തിലെ ആളുകളുടെ ശ്രദ്ധയാകർഷിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എല്ലാവരെയും അടുത്ത പരിസ്ഥിതി സംരക്ഷണ സമരത്തിന് കാണാമെന്ന് പറഞ്ഞുകൊണ്ടാണ് ഗ്രെറ്റ രംഗത്തെത്തിയത്.

ശരീരത്തിലെ ഹോർമോൺ ഉൽപാദനത്തെ പ്ലാസ്റ്റിക് നിർമ്മാണത്തിനുപയോഗിക്കുന്ന ഫത്‌ലേറ്റ്‌സ് എന്ന കെമിക്കൽ ബാധിക്കുന്നെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം വലിപ്പക്കുറവുള്ള ലിംഗവുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഗർഭപാത്രത്തിൽ വെച്ച് തന്നെ ഈ കെമിക്കലുകൾ കുട്ടികളെ ബാധിക്കുന്നു. പ്ലാസ്റ്റികിന് കൂടുതൽ വഴക്കം വരാൻ വേണ്ടി ഉപയോഗിക്കുന്ന ഈ കെമിക്കൽ കളിപ്പാട്ട നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതാണ് കുട്ടികളുടെ ഹോർമോൺ വളർച്ചയെ ബാധിക്കുന്ന മറ്റൊരു കാരണം.

പരിസ്ഥിതി ശാസ്ത്രജ്ഞയായ ഡോ. ഷന്ന സ്വാൻ കൗണ്ട്ഡൗൺ എന്ന തന്റെ പുസ്തകത്തിലാണ് ഇക്കാര്യം വിവരിക്കുന്നത്.

മലിനീകരണം മൂലം ജനനേന്ദ്രിയത്തിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നു. ഫത്താലേറ്റുകൾ കാരണം പ്രത്യുൽപാദന നിരക്കിൽ മനുഷ്യകുലത്തിന്റെ അസ്തിത്വ പ്രതിസന്ധിയായി മാറുമെന്നും ഡോ. ഷന്ന സ്വാൻ എഴുതുന്നത്. ഹോർമോൺ ഉൽപാദിപ്പിക്കുന്ന എൻഡോക്രൈൻ സിസ്റ്റത്തെ ഫത്താലേറ്റ് ദോഷകരമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ.

എലികളിൽ കാണപ്പെടുന്ന ഫത്താലേറ്റ് സിൻഡ്രോം പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഗവേഷണം ആരംഭിച്ചത്. ഗർഭപിണ്ഡങ്ങൾ രാസവസ്തുക്കളുമായി സമ്പർക്കം പുലരുമ്പോൾ അവ ചുരുങ്ങിയ ജനനേന്ദ്രിയങ്ങളോടെ ജനിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഗർഭപാത്രത്തിലെ ഫത്താലേറ്റുകളുമായി സമ്പർക്കം പുലർത്തുന്ന പുരുഷ മനുഷ്യ ശിശുക്കളുടെ ജനനേന്ദ്രിയം ചുരുങ്ങുന്നതായി കണ്ടെത്തി.

'ലോകത്തിന്റെ ചില ഭാഗങ്ങളിൽ, മുത്തശ്ശിക്ക് 35 വയസ്സുള്ളവരേക്കാൾ ഇന്ന് പ്രത്യുൽപാദന ശേഷിയുണ്ട്' ഡോ. സ്വാൻ എഴുതുന്നു. ഫെർട്ടിലിറ്റി നിരക്ക് അതിവേഗം കുറയുന്നത് അർത്ഥമാക്കുന്നത് 2045 ഓടെ മിക്ക പുരുഷന്മാർക്കും ശുക്ലം ഉത്പാദിപ്പിക്കാൻ കഴിയില്ല എന്നാണെന്നും ഡോ. സ്വാൻ പഠന റിപ്പോർട്ടിൽ തുറന്നു പറയുന്നു.

ഈ രാസവസ്തു ഈസ്ട്രജൻ എന്ന ഹോർമോണിനെ അനുകരിക്കുകയും മനുഷ്യ ശരീരത്തിലെ ഹോർമോണുകളുടെ സ്വാഭാവിക ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശിശുക്കളിലെ ലൈംഗിക വികസനത്തെയും മുതിർന്നവരിലെ പ്രത്യുൽപാദന ശേഷിയേയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.