- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊൻരാധാകൃഷ്ണന്റെ മടക്കയാത്രയിൽ കാറ് തടഞ്ഞ് പൊലീസിന്റെ ഇടപെടൽ; പമ്പയിൽ കേന്ദ്രമന്ത്രിയുടെ വാഹനം കൈകാട്ടി നിർത്തിയത് കേന്ദ്രമന്ത്രിയുടേതെന്ന് അറിയാതെയെന്ന് പൊലീസ്; കാർ നിർത്തിച്ച് വിവരങ്ങളെല്ലാം എഴുതിയെടുത്തപ്പോൾ മനസ്സിലായത് കേന്ദ്രമന്ത്രിയെന്നും; ഒടുവിൽ മാപ്പ് എഴുതി നൽകി പൊലീസിന്റെ പിന്മാറ്റം; യതീഷ് ചന്ദ്രയുടെ ധീരമായ നിലപാടിൽ നാണം കെട്ട പൊൻരാധാകൃഷ്ണന് മടക്കായത്രയിലും നേരിടേണ്ടി വന്നത് അപമാനം; എല്ലാം മനപ്പൂർവ്വമെന്ന് ബിജെപി
പമ്പ: ശബരിമല ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് വീണ്ടും അപമാനം. കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് പമ്പയിൽ തടഞ്ഞു. പമ്പയിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപമാണ് കാർ തടഞ്ഞത്. ബിജെപി നേതാക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. കാർ തടഞ്ഞ് പൊലീസ് യാത്രക്കാരുടെ വിവരങ്ങൾ തേടി. ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവർ വാഹനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. യാത്രക്കാരുടെ വിവരങ്ങളെല്ലാം കുറിച്ചെടുത്തപ്പോഴാണ് കേന്ദ്രമന്ത്രിയും കാറിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ പൊലീസ് മാപ്പു പറഞ്ഞു. വിട്ടയയ്ക്കുകയും ചെയ്തു. അതിനിടെ എല്ലാം മനഃപൂർവ്വം ചെയ്തതാണെന്ന് ബിജെപി ആരോപിച്ചു. അതിനിടെ അബദ്ധം പറ്റിയതിൽ പൊൻ രാധാകൃഷ്ണന് പൊലീസ് രേഖാ മൂലം മാപ്പ് എഴുതി നൽകി. എസ്‌പി. ഹരിശങ്കർ മാപ്പ് രേഖാമൂലം എഴുതി നൽകി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പുലർച്ചെ ഒരു മണിയോടെയാണു സംഭവം നടന്നത്. പൊലീസ് നടപടിയെ തുടർന്നു മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. പുലർച്ചെ ദർശനം കഴിഞ്ഞ് മന്ത്രി ഇറങ്ങിയപ്പോഴായിരുന്നു സിഐയ
പമ്പ: ശബരിമല ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് വീണ്ടും അപമാനം. കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് പമ്പയിൽ തടഞ്ഞു. പമ്പയിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപമാണ് കാർ തടഞ്ഞത്. ബിജെപി നേതാക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. കാർ തടഞ്ഞ് പൊലീസ് യാത്രക്കാരുടെ വിവരങ്ങൾ തേടി. ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവർ വാഹനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. യാത്രക്കാരുടെ വിവരങ്ങളെല്ലാം കുറിച്ചെടുത്തപ്പോഴാണ് കേന്ദ്രമന്ത്രിയും കാറിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ പൊലീസ് മാപ്പു പറഞ്ഞു. വിട്ടയയ്ക്കുകയും ചെയ്തു. അതിനിടെ എല്ലാം മനഃപൂർവ്വം ചെയ്തതാണെന്ന് ബിജെപി ആരോപിച്ചു. അതിനിടെ അബദ്ധം പറ്റിയതിൽ പൊൻ രാധാകൃഷ്ണന് പൊലീസ് രേഖാ മൂലം മാപ്പ് എഴുതി നൽകി.
എസ്‌പി. ഹരിശങ്കർ മാപ്പ് രേഖാമൂലം എഴുതി നൽകി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പുലർച്ചെ ഒരു മണിയോടെയാണു സംഭവം നടന്നത്. പൊലീസ് നടപടിയെ തുടർന്നു മന്ത്രിയുടെ യാത്ര അരമണിക്കൂറോളം തടസ്സപ്പെട്ടു. പുലർച്ചെ ദർശനം കഴിഞ്ഞ് മന്ത്രി ഇറങ്ങിയപ്പോഴായിരുന്നു സിഐയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. നടപ്പന്തലിലെ നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് പരിഗണിക്കാമെന്നു പൊലീസ് ഉറപ്പു നൽകിയതായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഐജിയും എസ്‌പിയുമായി സംസാരിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സന്നിധാനത്ത് പൊൻ രാധാകൃഷ്ണൻ നാമജപയജ്ഞം നടത്തി. നാനൂറോളം പേരടങ്ങുന്ന സംഘത്തോടൊപ്പം വാവരുനടയ്ക്കു സമീപമായിരുന്നു നാമജപയജ്ഞം.
ശബരിമലയിലേക്കുള്ള വരവിലും പൊൻരാധാകൃഷ്ണന് നാണക്കേട് ഉണ്ടായിരുന്നു. നിലയ്ക്കലിൽ എസ് പി യതീഷ് ചന്ദ്രയോട് ചില ഇടപെടലുകൾ നടത്തിയ കേന്ദ്രമന്ത്രിയെ യതീഷ് ചന്ദ്ര പൊളിച്ചടുക്കിയത്. ഇന്നലെ രാത്രിയാണ് വാഹനമാണ് ദർശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് തടഞ്ഞത്. ഇതിനെ മന്ത്രി ചോദ്യം ചെയ്തു. സാധാരണ നടപടി ക്രമമാണെന്നും എല്ലാ വാഹനവും പരിശോധിക്കുമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. ഒടുവിൽ മാപ്പ് പറഞ്ഞ് വിട്ടു. കേന്ദ്രമന്ത്രിയെ അധിക്ഷേപിക്കുന്നതായിരുന്നു നടപടിയെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ വാഹനമാണെന്ന് അറിയാതെയാണ് തെറ്റ് സംഭവിച്ചതെന്ന് പറയാനാകില്ല. പൊലീസിന് കേന്ദ്രമന്ത്രിയുടെ വാഹനമേതെന്ന് കൃത്യമായി തിരിച്ചറിയാനാകും. ഇത്തരം സന്ദേശങ്ങൾ വയർലെസ് വഴി അയയ്ക്കുകയും ചെയ്യും. ഇവിടെയാണ് തടഞ്ഞത്.
പമ്പയിൽ ത്രിവേണി പാലത്തിന് സമീപമാണ് മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനത്തിൽ പ്രതികളുണ്ടെന്ന് കരുതിയാണ് തടഞ്ഞതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ അബദ്ധം മനസ്സിലാക്കി മാപ്പ് പറയുകയും ചെയ്തു. മന്ത്രിയുടെ വാഹനത്തിൽ ക്രിമിനലുകൾ ആരും ഇല്ലെന്നും പൊലീസ് മനസ്സിലാക്കി. അതിനിടെ കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞത് ബോധപൂർവ്വമാണെന്ന് ബിജെപി ആരോപിച്ചു. പൊലീസ് രാജാണ് പമ്പയിലും സന്നിധാനത്തും നടക്കുന്നതെന്നും ബിജെപി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയുടെ പ്രത്യേക അവകാശമൊന്നും ഉപയോഗിക്കാതെയാണ് പൊൻരാധാകൃഷ്ണൻ മല ചവിട്ടിയത്. പ്രത്യേക സുരക്ഷയും ഒഴിവാക്കി. നിലയ്ക്കലിൽ നിന്ന് ബസിലാണ് വന്നത്. തിരിച്ചു പോകാനായി വാഹനം പമ്പയിലേക്ക് എത്തിയത് പൊലീസിന്റെ അറിവോടെയാണ്. ഈ വാഹനമാണ് പൊലീസ് തടഞ്ഞ് പരിശോധിച്ചത്.
ഇതിൽ നിന്ന് തന്നെ വാഹനത്തിൽ ആരെല്ലാം ഉണ്ടെന്ന് മനസ്സിലാക്കാനുള്ള പരിശോധനയാണ് പൊലീസ് നടത്തിയതെന്ന് വ്യക്തമാണ്. ഏതായാലും പൊൻ രാധാകൃഷ്ണനെ തടഞ്ഞതിന് അപമാനമായി കണ്ട് തമിഴ്‌നാട്ടിൽ പ്രതിഷേധങ്ങൾ തുടങ്ങി കഴിഞ്ഞു. പൊൻ രാധാകൃഷ്ണനെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ബിജെപി പ്രവർത്തകരും അയ്യപ്പഭക്തരും കെഎസ്ആർടിസി ബസ് തടഞ്ഞു. തമിഴ്‌നാട് തക്കലയിലാണ് ബസ് തടഞ്ഞത്. സ്ത്രീകളടക്കം നിരവധി ഭക്തർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമലയിൽ ദർശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെയാണ് പ്രതിഷേധം. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ഭക്തർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ വിലയിരുത്താൻ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അവഹേളിക്കുന്ന രീതിയിൽ യതീഷ് ചന്ദ്ര സംസാരിച്ചത്.
നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് സർക്കാർ സർവീസുകൾ അനുവദിക്കുന്നതു പോലെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ തടസ്സമെന്തെന്ന് മന്ത്രി ചോദിച്ചു. സർക്കാർ വാഹനങ്ങൾ പമ്പയിൽ പാർക്കുചെയ്യാത്തതിനാൽ ഗതാഗതകുരുക്ക് ഉണ്ടാകുകയില്ല എന്ന് യതീഷ് ചന്ദ്ര അറിയിച്ചു. എന്നാൽ സമാനമായ രീതിയിൽ സ്വകാര്യ വാഹനങ്ങൾക്കും സൗകര്യം ഏർപ്പെടുത്താൻ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന് അത്തരത്തിൽ വാഹനങ്ങൾ കടത്തി വിട്ടാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും, അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ' നിങ്ങൾ ' ഏറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്. ഇപ്പോൾ പമ്പയിലേയ്ക്ക് മന്ത്രിയുടെ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടിയും നൽകി.എന്നാൽ തനിക്ക് മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും,താനും കെഎസ് ആർടിസി ബസിൽ തന്നെ പോകുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.തുടർന്ന് ബസിലാണ് മന്ത്രി പമ്പയിലെത്തിയത്.
സന്നിധാനത്ത് രാത്രിയിൽ നാമജപ പ്രതിഷേധത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. ഹരിവരാസനം പാടി നട അടയ്ക്കുന്നതും കണ്ടാണ് മല റങ്ങിയത്. അങ്ങനെ തിരിച്ചു പോകുമ്പോഴാണ് മന്ത്രിയെ തടഞ്ഞത്.