- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളനിക്കാർക്ക് പ്രത്യേക രീതിയിൽ മുടി കെട്ടിയ കൊന്ത വസന്ത; നാട്ടുകാർക്ക് എന്തിനും മടിക്കാത്ത പോങ്ങിൽ വസന്ത; കോൺഗ്രസുകാരിയെങ്കിലും എല്ലാ പാർട്ടിക്കാരുമായും ബന്ധം; കൈയേറ്റം പൊളിക്കാനുള്ള രാജന്റെ നീക്കം ശത്രുതയായി; അനുകൂല വിധി ഉണ്ടാക്കിയത് വ്യാജ രേഖയിൽ; നെയ്യാറ്റിൻകരയിൽ പൊലീസ് നടത്തിയതും ക്വട്ടേഷൻ കൊല
നെയ്യാറ്റിൻകര: ജപ്തി നടപടികൾക്കിടെ വെൺപകലിനു സമീപം പോങ്ങിൽ ലക്ഷം വീട് കോളനിയിൽ പൊള്ളലേറ്റു രാജൻ ഭാര്യ അമ്പിളി എന്നിവർ മരിച്ചതിൽ നടന്നത് വമ്പൻ ഗൂഢാലോചനയ അയൽക്കാരി വസന്തയുടെ നിയമ വിരുദ്ധതയ്ക്ക് പൊലീസ് കൂട്ടു നിൽക്കുകയായിരുന്നു. അതിനിടെ വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയാവകാശം ഇല്ലെന്ന് റവന്യു വകുപ്പ് കണ്ടെത്തി. അന്വേഷണം നടത്തിയ നെയ്യാറ്റിൻകര തഹസിൽദാർ അജയകുമാർ കലക്ടർ നവ്ജ്യോത് ഖോസയക്ക് റിപ്പോർട്ട് നൽകി. ഇതോടെ പൊലീസ് വലിയ പ്രതിസന്ധിയിലാകുകയാണ്.
സ്ഥലം ജപ്തി ചെയ്യാനുള്ള തീരുമാനം നെയ്യാറ്റിൻകര മുൻസിഫ് കോടതി പോലും മരവിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഗ്രേഡ് എസ് ഐ അനിൽകുമാറും സംഘവും രാജന്റെ വീട്ടിൽ എത്തിയത്. പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കിയ ദമ്പതികളെ കത്തിച്ചത് ഗ്രേഡ് എസ് ഐയുമായിരുന്നു. അതുകൊണ്ട് കന്നെ വാസന്തിയ്ക്കെതിരായ റിപ്പോർട്ട് പൊലീസിന് തലവേദനയാകും. ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥർ വിഷയം കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ട് തന്നെ ക്വട്ടേഷൻ ഏറ്റെടുത്ത് പൊലീസ് നടത്തിയ കൊലപാതകമാണ് നെയ്യാറ്റിൻകരയിലേതെന്ന അഭിപ്രായം സജീവമാണ്.
വാസന്തി മൂന്നു പേരുടെ സ്ഥലമാണ്.സ്വന്തമാക്കിയത്. ലക്ഷം വീട് പദ്ധതിയിൽ കിട്ടുന്ന സ്ഥലം മറ്റുള്ളവർക്ക് മറിച്ചു വിൽക്കുന്നത് നിയമവിരുദ്ധമാണ്്. ആദ്യം കൈവശപ്പെടുത്തിയ 8 സെന്റ് സ്ഥലം മതിൽ കെട്ടി തിരിച്ച് വലിയ വീടും വെച്ചു. ഒപ്പമുള്ള നാലു സെന്റ് വളച്ചെടുത്തു പൂന്തോട്ടം ആക്കി. കോൺഗ്രസ് പ്രവർത്തകയായ വാസന്തിയക്ക് പൊലീസിലും റവന്യൂ ഉദ്യോഗസ്ഥരിലും വൻ സ്വാധീനം ഉണ്ട്. നാട്ടുകാരെ ഭയപ്പെടുത്തി വരുതിയിൽ നിർത്തുന്ന വാസന്തിയെ കോളനിക്കാർ വിളിച്ചിരുന്നതുകൊന്ത വാസന്തി എന്നാണ്. മുടി പ്രത്യേക രീതിയിൽ മുകളിലേക്ക കെട്ടി വെക്കുന്നതിനാലാണ് ഈ വിളിപ്പേര്. കോളനിക്കു പുറത്തുള്ള നാട്ടികാർക്ക് പോങ്ങിൽ വസന്തയാണ്. ഇവരുടെ മക്കൾ ഗൾഫിലാണെന്നാണ് സൂചന.
ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന സുഗന്ധി എന്ന സ്ത്രീയിൽ നിന്നാണു രാജൻ താമസിച്ചിരുന്ന 4 സെന്റ് ഉൾപ്പെടെ 12 സെന്റ് ഭൂമി വസന്ത വാങ്ങിയത്. 2007 ൽ ആയിരുന്നു ഭൂമി കൈമാറ്റമെന്നു രേഖകൾ വ്യക്തമാക്കുന്നു. നേരത്തെ കോളനിയിൽ താമസിച്ചിരുന്ന സുകുമാരൻ നായരിൽ നിന്ന് 2005 ലാണ് സുഗന്ധി ഈ ഭൂമി വാങ്ങിയത്. വിലയാധാരം വാങ്ങിയെങ്കിലും വസന്തയ്ക്കു പട്ടയം ലഭിച്ചിട്ടില്ല. വാസന്തി സ്വന്തമെന്ന അവകാശപ്പെട്ട് കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് കള്ളരേഖകൾ ചമച്ചാണ് എന്നാണ് സൂചന. ഇതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. ഇതോടെ വ്യാജ രേഖാ കേസും വാസന്തിയ്ക്കെതിരെ വരും.
പോങ്ങിലെ വാസന്തിയുടെ കയ്യേറ്റങ്ങൾക്കെതിരെ രാജൻ പരാതി നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജില്ലാ കളക്ടറുടെ ജനസമ്പർക്ക പരിപാടിയിൽ രാജൻ നേരിട്ടെത്തി രേഖകൾ നിരത്തി പരാതി നൽകി. തഹൽസീദാർ അന്വേഷണം നടത്തുകയും വാസന്തി സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ വാസന്തിയുടെ സ്വാധീനം മൂലം തുടർ നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഷേധം എന്ന നിലയിലാണ് രാജൻ സ്ഥലം കയ്യേറിയത്. നിയമപരമായി രാജനെ ഇറക്കിവിടാൻ കഴിയില്ലെന്നു വന്നപ്പോൾ വിവിധ രീതിയിൽ ദ്രോഹിക്കാനാണ് വാസന്തി ശ്രമിച്ചത്.
ആശാരി പണി ചെയ്യുന്ന രാജൻ ചില ജോലികൾ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു. വൈദ്യുതി കണക്ഷൻ വീടിന്റെ പേരിൽ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോർഡ് ജീവനക്കാർ എത്തി സത്യം ബോധ്യപ്പെട്ടപ്പോൾ നടപടി അവസാനിപ്പിച്ചു. വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകി. തുടർന്ന് വൈദ്യൂതി ബോർഡ് ഉദ്യോഗസ്ഥർ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതിനിടയിൽ തന്റെ സ്ഥലം കയ്യേറി എന്നു പറഞ്ഞ് വാസന്തി കോടതിയെ സമീപിച്ചു. കൊറോണക്കാലത്ത് കേസിൽ ശ്രദ്ധ കൊടുക്കാൻ രാജനായില്ല. ഇതാണ് വിധിക്ക് കാരണമായത്.
ഭൂമി വാസന്തിയുടേത് അല്ല്ന്ന് തെളിയിക്കുന്ന താലൂക്ക് ഓഫിസിൽ നിന്നു രാജനു ലഭിച്ച വിവരാവകാശ രേഖ നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ സമർപ്പിക്കാനായില്ലെന്നു രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ തങ്ങളുടെ അഭിഭാഷകൻ വിവരം യഥാസമയം അറിയിച്ചില്ല. കേസിന്റെ കാര്യം അറിഞ്ഞപ്പോഴേക്കും ജപ്തി നടപടികൾക്കു കോടതി വിധിയുമായി. തുടർന്നാണു ഹൈക്കോടതിയെ സമീപിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ