- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2002ൽ അനുമതി നൽകുമ്പോൾ ആകെ ചെലവ് 183 കോടി മാത്രം; നാല് കൊല്ലം മുമ്പ് വീണ്ടും എസ്റ്റിമേറ്റ് എടുത്തപ്പോൾ 602 കോടിയായി; ഒടുവിൽ ശാപമോക്ഷമായപ്പോൾ ചെലവ് 610കോടി; പൊൻകുന്നത്തു നിന്നും റാന്നി പത്തനംതിട്ട വഴി പുനലൂരേക്കുള്ള സംസ്ഥാന പാതയ്ക്ക് ഇപ്പോൾ എങ്കിലും ശാപമോക്ഷം കിട്ടുമോ?
പൊൻകുന്നം: 2002ലാണ് പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള 83 കിലോമീറ്റർ സംസ്ഥാനപാതയുടെ നിർമ്മാണത്തിന് ശ്രമം തുടങ്ങുന്നത്. അന്ന് കണക്ക് കൂട്ടിയത് 183 കോടിയുടെ ചെലവ്. എന്നാൽ പല കാരണങ്ങളാൽ അത് നീണ്ടു പോയി. ഇപ്പോൾ 610 കോടി മുടക്കി റോഡ് നിർമ്മാണം ആരംഭിക്കാനൊരുങ്ങുകയാണ് സർക്കാർ. പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന് 610 കോടി രൂപയുടെ രൂപരേഖയാണ് സമർപ്പിച്ചിരിക്കുന്നത്. എൽ ആൻഡ് ടി കമ്പനിയാണ് സർവേ നടത്തി കെ.എസ്.ടി.പി.ക്ക് രൂപരേഖ സമർപ്പിച്ചത്. ഈ തുകയെ അടിസ്ഥാനമാക്കി ടെൻഡർ വിളിച്ച് കരാർ നടപടിയാവണം. നാലു വർഷം മുമ്പ് തയ്യാറാക്കിയ രൂപരേഖ പ്രകാരം 602 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. നടപടികൾ നീണ്ടുപോയതിനാലാണ് വീണ്ടും സർവേ നടത്തിയത്. ഇപ്പോഴെങ്കിലും ഈ റോഡ് യാഥാർത്ഥ്യത്തിലെത്തുമോ എന്ന സംശയം സജീവമായുണ്ട്. അതിവേഗം നടപടികൾ പൂർത്തിയായില്ലെങ്കിൽ ഇനിയും നീളും. അപ്പോൾ വീണ്ടും സർവ്വേയും വേണ്ടി വരും. കൊല്ലം-മധുര റോഡിൽ (നിലവിലെ ദേശീയപാത 744. പഴയ പേര് എൻ.എച്ച്. 208) പുനലൂരിൽ തുടങ്ങി കൂടൽ, കോന്നി, കുമ്പഴ, പത്തനംത
പൊൻകുന്നം: 2002ലാണ് പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള 83 കിലോമീറ്റർ സംസ്ഥാനപാതയുടെ നിർമ്മാണത്തിന് ശ്രമം തുടങ്ങുന്നത്. അന്ന് കണക്ക് കൂട്ടിയത് 183 കോടിയുടെ ചെലവ്. എന്നാൽ പല കാരണങ്ങളാൽ അത് നീണ്ടു പോയി. ഇപ്പോൾ 610 കോടി മുടക്കി റോഡ് നിർമ്മാണം ആരംഭിക്കാനൊരുങ്ങുകയാണ് സർക്കാർ.
പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിന് 610 കോടി രൂപയുടെ രൂപരേഖയാണ് സമർപ്പിച്ചിരിക്കുന്നത്. എൽ ആൻഡ് ടി കമ്പനിയാണ് സർവേ നടത്തി കെ.എസ്.ടി.പി.ക്ക് രൂപരേഖ സമർപ്പിച്ചത്. ഈ തുകയെ അടിസ്ഥാനമാക്കി ടെൻഡർ വിളിച്ച് കരാർ നടപടിയാവണം. നാലു വർഷം മുമ്പ് തയ്യാറാക്കിയ രൂപരേഖ പ്രകാരം 602 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. നടപടികൾ നീണ്ടുപോയതിനാലാണ് വീണ്ടും സർവേ നടത്തിയത്. ഇപ്പോഴെങ്കിലും ഈ റോഡ് യാഥാർത്ഥ്യത്തിലെത്തുമോ എന്ന സംശയം സജീവമായുണ്ട്. അതിവേഗം നടപടികൾ പൂർത്തിയായില്ലെങ്കിൽ ഇനിയും നീളും. അപ്പോൾ വീണ്ടും സർവ്വേയും വേണ്ടി വരും.
കൊല്ലം-മധുര റോഡിൽ (നിലവിലെ ദേശീയപാത 744. പഴയ പേര് എൻ.എച്ച്. 208) പുനലൂരിൽ തുടങ്ങി കൂടൽ, കോന്നി, കുമ്പഴ, പത്തനംതിട്ട, റാന്നി, മക്കപ്പുഴ, പൊന്തൻപുഴ, മണിമല എന്നിവിടങ്ങളിലൂടെ പൊൻകുന്നത്ത് കെ.കെ.റോഡിൽ (ദേശീയപാത 183)ൽ സംഗമിക്കുന്ന റോഡാണിത്. തുടർന്ന് പാലാ, തൊടുപുഴ വഴി മൂവാറ്റുപുഴയിൽ എം.സി.റോഡിൽ എത്താം. മൂവാറ്റുപുഴ-തൊടുപുഴ നേരത്തെ തീർന്നിരുന്നു. തൊടുപുഴ പാല-പൊൻകുന്നം കഴിഞ്ഞ വർഷവും പണി പൂർത്തിയായി. ഇതിന്റെ ബാക്കിയാണ് പുനലൂരു വരെയുള്ള പാത.
2002-ലായിരുന്നു പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സർവേയും സ്ഥലമേറ്റെടുപ്പുമൊക്കെയായി കാലങ്ങൾ കടന്നുപോയി. അന്ന് ചെലവ് കണക്കാക്കിയിരുന്നത് 183 കോടി രൂപ. അതാണിപ്പോൾ 610 കോടി രൂപയായി വർധിച്ചത്. റോഡിനായി ആകെ ഏറ്റെടുക്കേണ്ടിയിരുന്നത് 26.65 ഹെക്ടർ ഭൂമിയായിരുന്നു. ഇതിൽ 99 ശതമാനം സ്ഥലവും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ റോഡ് നിർമ്മാണത്തിന് തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഇ.പി.സി. (എൻജിനീയറിങ് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ) രീതിയിലാണ് നിർമ്മാണം. കരാറുകാരൻ സ്വന്തം ചെലവിൽ എൻജിനീയറിങ് ഡിസൈനിങ് നടത്തണം. ഇ.പി.സി.യിൽ ലോകബാങ്ക് വിഹിതം 56 ശതമാനമാണ്. സംരംഭകന്റെ വിഹിതം 44 ശതമാനവും. ലോകബാങ്കിന്റെ അനുമതി ലഭിച്ചാലുടൻ പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി ഒറ്റ പാക്കേജായി പൂർത്തീകരിക്കാനാണ് ഡി.പി.ആർ. റിപ്പോർട്ടിൽ നിർദ്ദേശമുള്ളത്. എന്നാൽ ലോകബാങ്കിന്റെ വായ്പാ കാലാവധി 2019-ൽ അവസാനിക്കുന്നതാണ് ഇതിന് തടസ്സമാകുന്നത്. കാലാവധി പുതുക്കിനൽകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതാണ് നിലവിൽ പ്രശ്നം.
റാന്നിയുടെ ജനപ്രതിനിധിയായ രാജു എബ്രഹം എംഎൽഎ ഏറ്റവും കൂടുതൽ പഴികേട്ടത് ഈ റോഡിന്റെ പേരിലാണ്. പിസി ജോർജ് ഇടയ്ക്ക് കളിയാക്കുകയും ചെയ്യും. റാന്നിയുടെ ഹൃദയഭാഗത്ത് കൂടിയാണ് ഈ റോഡ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ഇടതുപക്ഷം ഭരിക്കുമ്പോൾ തടസ്സമില്ലാതെ ഈ പദ്ധതിമുന്നോട്ട് പോകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.