- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജ കുമാർ; അമേരിക്കയിലെയും ഇന്ത്യയിലെയും ചലച്ചിത്രലോകത്ത് ഒരു പോലെ തിളങ്ങിയ അഭിനേത്രി
ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കയിലെയും ഇന്ത്യയിലെയും ചലച്ചിത്ര താരമായി മാറിയ വിസ്മയകരമായ കഥയാണ് പൂജ കുമാറിന്റെത്. പൂജയുടെ പിതാവ് ഡെറാഡൂൺകാരനും മാതാവ് ലക്‌നൗകാരിയുമായിരുന്നു. 1977 ഫെബ്രുവരി നാലിന് യുഎസിലെ മിസൗരിയിലുള്ള സെന്റ് ലൂയീസിലാണ് പൂജ ജനിച്ചത്. ഒരു നടിയെന്നതിന് പുറമെ മോഡൽ, ടെലി
ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കയിലെയും ഇന്ത്യയിലെയും ചലച്ചിത്ര താരമായി മാറിയ വിസ്മയകരമായ കഥയാണ് പൂജ കുമാറിന്റെത്. പൂജയുടെ പിതാവ് ഡെറാഡൂൺകാരനും മാതാവ് ലക്‌നൗകാരിയുമായിരുന്നു. 1977 ഫെബ്രുവരി നാലിന് യുഎസിലെ മിസൗരിയിലുള്ള സെന്റ് ലൂയീസിലാണ് പൂജ ജനിച്ചത്.
ഒരു നടിയെന്നതിന് പുറമെ മോഡൽ, ടെലിവിഷൻ അവതാരിക, പ്രൊഡ്യൂസർ എന്ന നിലയിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. 1995ൽ മിസ് ഇന്ത്യ യുഎസ്എ പട്ടം അവർക്ക് ലഭിച്ചിരുന്നു. ചാനൽ വിയിൽ വിജെയായും നമസ്‌തേ അമേരിക്കയിൽ ന്യൂസ് റീഡറായും അവർ തിളങ്ങിയിട്ടുണ്ട്. കാതൽ റോജാവെ, നൈറ്റ് ഓഫ് ഹെന്ന, ഹൈഡിങ് ദിവ്യ, പാർക്ക് ഷാർക്ക്‌സ്, ബോളിവുഡി ബീറ്റ്‌സ്, മാൻ ഓൺ ലെഡ്ജ്, എനിതിങ് ഫോർ യു, വിശ്വരൂപം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് പൂജ കുമാർ ശ്രദ്ധേയയാകുന്നത്.
വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച പൂജ അവിടെ നിന്ന് പൊളിറ്റിക്കൽ സയൻസിലും ഫിനാൻസിലും ബിരുദം നേടി. പഠനത്തിന് പുറമെ പൂജ, ഭരതനാട്യം, കുപ്പിപ്പുഡി, കഥക് എന്നീ ക്ലാസിക് നൃത്തങ്ങൾ അഭ്യസിക്കുകയും ചെയ്തിരുന്നു.
1997ൽ കോതണ്ഡ രാമയ്യ റെഡി സംവിധാനം ചെയ്ത കാതൽ റോജാവെ എന്ന തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള കരാറിലാണ് പൂജ കുമാർ ആദ്യമായി ഒപ്പുവച്ചത്. ഈ ചിത്രത്തിൽ ജോർജ് വിഷ്ണുവായിരുന്നു പൂജയ്‌ക്കൊപ്പം അഭിനയിച്ചത്. എന്നാൽ ഇതിന്റെ പ്രൊഡക്ഷനിൽ കാലതാമസമുണ്ടായതിനാൽ 2000ത്തിൽ മാത്രമെ ഈ ചിത്രം റിലീസായുള്ളൂ. അതിനാൽ തമിഴ് സിനിമയിൽ തന്റെ സാന്നിധ്യമറിയിക്കാൻ പൂജയ്ക്കായില്ല. അതിന് മുമ്പ് 1997ലെ ചിത്രമായ വിഐപിയിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നെങ്കിലും അതിൽ നിന്ന് ഒഴിവായിരുന്നു. അതിന് പുറമെ ചിത്രലക്ഷ്മണന്റെ ചിന്നരാജ എന്ന ചിത്രത്തിൽ കാർത്തിക്കിനൊപ്പം അഭിനയിക്കാനുള്ള കരാറിലും അവർ ഒപ്പുവച്ചിരുന്നെങ്കിലും ആ ചിത്രത്തിൽ നിന്ന് പൂജ ഒഴിവാക്കപ്പെട്ടിരുന്നു.
തുടർന്ന് 2003ൽ മാജിക് മാജിക് 3ഡി എന്ന മലയാളം ചിത്രത്തിലായിരുന്നു പൂജ അഭിനയിച്ചത്. ജോസ് പുന്നൂസ് സംവിധാനം ചെയ്ത് ഈ ചിത്രത്തിൽ എസ്‌പി. ബാലസുബ്രഹ്മണ്യം, സുരാജ് ബാലാജി തുടങ്ങിയവരും അഭിനയിച്ചിരുന്നു. നവോദയയായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. തുടർന്ന് അതേ വർഷം തന്നെ ഫ്‌ലേവേർസ് എന്ന അമേരിക്കൻ ചിത്രത്തിലും അവർ അഭിനയിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണ.ഡി.കെയും രാജ് നിഡിമോരുവുമായിരുന്നു. ഇതിൽ രചന എന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിച്ചത്. തുടർന്ന് 2005ൽ നൈറ്റ് ഓഫ് ഹെന്ന എന്ന ഇംഗ്ലീഷ് ചിത്രത്തിലും പൂജ അഭിനയിച്ചു. ഹസൻ സീയായിരുന്നു സംവിധായകൻ. ആദ്യത്തെ പാക്കിസ്ഥാനി അമേരിക്കൻ ഫീച്ചർ ഫിലിമാണിത്. റീഫ് കരിം, നാൻസി കാർളിൻ, സുഹെയ്ൽ തയ്യെബ് തുടങ്ങിയവരും ഇതിൽ വേഷമിട്ടു. ഇതിൽ ഹവയെന്ന കഥാപാത്രത്തിനാണ് പൂജ ജീവനേകിയത്.
2006ൽ ഹൈഡിങ് ദിവ്യ, ബോളിവുഡ് ബീറ്റ്‌സ്, 2009ൽ നോട്ട്‌സ് അർബൻ, പാർക്ക് ഷാർക്ക്‌സ്, 2010ൽ എനിതിങ് ഫോർ യു, 2012ൽ മാൻ ഓൺ എ ലെഡ്ജ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിൽ പൂജ കുമാർ അഭിനയിച്ചിരുന്നു. ഈ വർഷം നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വിശ്വരൂപം 2, ഉത്തമ വില്ലൻ എന്നീ തമിഴ് ചിത്രങ്ങളിലും പൂജകുമാർ വേഷമിടുന്നുണ്ട്.
പൂജ പ്രൊഡ്യൂസ് ചെയ്ത 1001 ഓഡിഷൻസ് എന്ന ഷോർട്ട്ഫിലിം എട്ട് ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ഷൂട്ട് മൈ ലൈഫ് എന്ന മറ്റൊരു ഷോർട്ട് ഫിലിമും അവർ പ്രൊഡ്യൂസ് ചെയ്തിരുന്നു. ബോംബെ ഡ്രീംസ്, വെറിസൺ, ഡോഡ്ജ്, പിയർലെ വിഷൻ, ന്യൂയോർക്ക് ലോട്ടറി, ടാറ്റ എന്നിവയുടെ പ്രശസ്തമായ പരസ്യങ്ങളിലും അവർ ഭാഗഭാക്കായിട്ടുണ്ട്. ഫ്‌ലാവറിലെ അഭിനയത്തിന് അവർക്ക് സ്‌ക്രീൻ ആക്ടേർസ് ഗിൽഡ് എമെർജിങ് ആക്ട്രസ് അവാർഡ് ലഭിച്ചിരുന്നു. 2008ൽ സീ ടിവിയിൽ വന്ന ക്വിസ് ഷോ ആയ ജാഗോ ഔർ ജീത്തോ എന്ന പരിപാടിയുടെ അവതാരികയായും പൂജ കുമാർ തിളങ്ങിയിരുന്നു.