ബോളിവുഡിലെ പല പ്രമുഖരും തന്നെ ശാരിരികമായി ഉപയോഗിച്ചുവെന്നും കരിയർ നശിപ്പിച്ചുവെന്നും ആരോപിച്ച് മീടു ക്യാമ്പെയ്‌നിൽ പങ്ക് ചേർന്ന് നടി പൂജാ മിശ്രയും രംഗത്ത്. നാനപടേക്കറെക്കുറിച്ചുള്ള തനുശ്രീയുടെ വെളിപ്പെടുത്തലിൽ തുടങ്ങിയ മീടു വെളിപ്പെടുത്തലുകളിൽ നിരവധി പ്രമുഖരുടെ മുഖം മൂടികൾ അഴിഞ്ഞ് വീണതിന് പിന്നാലെയാണ് പൂജയും സൽമാൻ അടക്കമുള്ള നടനന്മാരുടെ പേരുകൾ ചേർത്ത് ആരോപണമുയർത്തിയിരിക്കുന്നത്.

ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്ന പൂജ മിശ്ര് സൽമാൻ ഖാനും അദ്ദേഹത്തിന്റെ സഹോദരന്മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.സുൽത്താന്റെ ഷൂട്ടിംഗിനിടെ അബോധാവസ്ഥയിൽ ആയ തന്നെ ലൈംഗികരമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ്പൂജ പറയുന്നുത്.

കൂടാതെ നടൻ ശത്രുഘാൻ സിൻഹ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ശത്രുഘാൻ സിൻഹ തന്റെ ഫോണും ലാപ്ടോപും അപഹരിച്ചു എന്നും താരം പറയുന്നു.

നടനും ലോകസഭാംഗവുമായ ശത്രുഘ്നൻ സിൻഹയും ഭാര്യയും തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നും ദുർമന്ത്രവാദം നടത്തി തന്റെ വീട്ടിൽ പ്രേതങ്ങളെ തുറന്നുവിട്ടെന്നും പൂജ ആരോപിക്കുന്നു. തന്റെ മകൾ സൊനാക്ഷിയെ ബോളിവുഡിലെത്തിക്കാനാണ് ശത്രുഘ്നൻ സിൻഹ ഇതെല്ലാം ചെയ്തതെന്നും സൽമാനും സഹോദരങ്ങളായ സൊഹൈൽ ഖാൻ, അർബാസ് ഖാൻ എന്നിവർക്ക് കാഴ്ചവച്ചുവെന്നും അവർ പല അവസരങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും പൂജ മിശ്ര കൂറ്റപ്പെടുത്തി.

സൽമാന്റെ സഹോദരൻ അർബാസിന്റെ മുൻ ഭാര്യയും നടിയുമായ മലൈക അറോറ അസൂയ പൂണ്ട് തന്റെ സാധനങ്ങൾ മോഷ്ടിച്ചുവെന്നും ഇവർ പറയുന്നുണ്ട്. ഇത് കൂടാതെ ബോളീവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും തന്റെ കരിയർ നശിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലേക്ക് തന്നെ തള്ളിവിട്ടെന്നും പൂജ വ്യക്തമാക്കി.