- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ഞാറിൽ പി സി ജോർജിന് അവസാന പ്രതീക്ഷയും കൈവിടുന്നു; പി സി ജോർജിന് യാതൊരു തരത്തിലുള്ള ഉറപ്പു നൽകിയിട്ടില്ലെന്ന് കോടിയേരി
കൊച്ചി: പൂഞ്ഞാറിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കാമെന്ന പി സി ജോർജിന്റെ അവസാന പ്രതീക്ഷയും കൈവിടുന്നു. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാമെന്ന് പി സി ജോർജിന് യാതൊരു വിധ ഉറപ്പും നൽകിയിരുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പി.സി ജോർജ് ഇടതുമുന്നണിയുടെ ഘടക കക്ഷിയല്ല. മുന്നണിക്കുള്ളിലുള്ളവരെ പരിഗണിച്ചിട്ടെ പുറത്തുള്ളവരെ പരിഗണിക്കു. എൽ.ഡി.എഫുമായി സഹകരിക്കുന്ന എല്ലാവർക്കും സീറ്റ് നൽകാനാവില്ല. പി.സി ജോർജ് സ്വയം പല നിഗമനങ്ങളിലും എത്തുന്നതാണെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ നടത്താനുണ്ട്. പി സി ജോർജുമായി പലപ്പോഴും ആശയവിനിമയം നടത്താറുണ്ടെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ സീറ്റിന്റെ കാര്യം പരിഗണിക്കുന്നത് മുന്നണിയിൽ ചർച്ച ചെയ്താണ്. മുന്നണിയിൽ 11 ഘടകകക്ഷികളുണ്ട്. ഈ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പോലും പൂർത്തിയായിട്ടില്ല. ഘടക കക്ഷികളുമായുള്ള ചർച്ചകൾക്കു ശേഷമേ പുറത്തുള്ളവരുമായി ചർച്ച നടത്താനാകൂ എന്നും കോടിയേരി വെളിപ്പെടുത്തി. പൂഞ്
കൊച്ചി: പൂഞ്ഞാറിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കാമെന്ന പി സി ജോർജിന്റെ അവസാന പ്രതീക്ഷയും കൈവിടുന്നു. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാമെന്ന് പി സി ജോർജിന് യാതൊരു വിധ ഉറപ്പും നൽകിയിരുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
പി.സി ജോർജ് ഇടതുമുന്നണിയുടെ ഘടക കക്ഷിയല്ല. മുന്നണിക്കുള്ളിലുള്ളവരെ പരിഗണിച്ചിട്ടെ പുറത്തുള്ളവരെ പരിഗണിക്കു. എൽ.ഡി.എഫുമായി സഹകരിക്കുന്ന എല്ലാവർക്കും സീറ്റ് നൽകാനാവില്ല. പി.സി ജോർജ് സ്വയം പല നിഗമനങ്ങളിലും എത്തുന്നതാണെന്നും കോടിയേരി പറഞ്ഞു.
ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ നടത്താനുണ്ട്. പി സി ജോർജുമായി പലപ്പോഴും ആശയവിനിമയം നടത്താറുണ്ടെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ സീറ്റിന്റെ കാര്യം പരിഗണിക്കുന്നത് മുന്നണിയിൽ ചർച്ച ചെയ്താണ്. മുന്നണിയിൽ 11 ഘടകകക്ഷികളുണ്ട്. ഈ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പോലും പൂർത്തിയായിട്ടില്ല. ഘടക കക്ഷികളുമായുള്ള ചർച്ചകൾക്കു ശേഷമേ പുറത്തുള്ളവരുമായി ചർച്ച നടത്താനാകൂ എന്നും കോടിയേരി വെളിപ്പെടുത്തി.
പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി താൻ തന്നെ മത്സരിക്കുമെന്ന് പി സി ജോർജ് ഇന്നലെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി വിശദീകരണവുമായി രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇതു സംബന്ധിച്ച് തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും കമ്മ്യുണിസ്റ്റു പാർട്ടികൾ ആരെയും ചതിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും ജോർജ് കോട്ടയത്ത് പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ അന്തിമ സ്ഥാനാർത്ഥിപട്ടിക വരുന്നതോടെ പ്രതിഷേധ പ്രകടനങ്ങൾ അവസാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. മത്സരിക്കുന്നതിൽ അസൗകര്യമുണ്ടെന്ന് കെ.പി.എ.സി ലളിത അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.