കോതമംഗലം: സുന്ദരികളായ ഭക്തകളെ തിരഞ്ഞുപിടിച്ച് പരിചയപ്പെടും.. പതിയെ സൂത്രത്തിൽ കുടുംബത്തിലെ സ്ഥിതിയും മനസ്സിലാക്കും. പിന്നെ പ്രലോഭനങ്ങളിലും അന്ധവിശ്വസത്തിലും കുടുക്കി ലൈംഗിക ചൂഷണം നടത്തും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പിടിയിലായ പൂജാരി എനാനല്ലൂർ പേരമംഗലം കുഴിക്കാലായിൽ വീട്ടിൽ മജു എന്ന മനു( 37) പതിവ് ശൈലി ഇതായിരുന്നെന്നാണ് പോത്താനിക്കാട് പൊലീസിന്റെ വെളിപ്പെടുത്തൽ. ജോലി ചെയ്തിരുന്ന ക്ഷേത്രത്തിന് സമീപത്തെ ഇഷ്ടക്കാരായ ഭക്തകളുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ഇയാളെന്നും തെളിവെടുപ്പിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്.

പോത്താനിക്കാട് എസ് ഐ പ്രൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് താൻ ക്ഷേത്രത്തിലെത്തിയിരുന്ന ഏതാനും ഭക്തകളുമായി വഴിവിട്ട ബന്ധംപുലർത്തിയിരുന്നതായി മനു വെളിപ്പെടുത്തിയത്. കുടുംബപ്രശ്‌നങ്ങൾ തീർത്തുനൽകാമെന്നും സമ്പത്ത് വർദ്ധിപ്പിച്ച് നൽകാമെന്നും മറ്റും ഉറപ്പുനൽകിയാണ് താൻ ഭക്തകളെ വലയിലാക്കിയിരുന്നതെന്നാണ് ഇയാൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം. ക്ഷേത്രത്തിലെത്തുന്ന സുന്ദരികളായ ഭക്തരുമായി തിരഞ്ഞുപിടിച്ചാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുക. പിന്നെ സൗഹൃദ സംഭാഷണവുമായി അടുത്തുകൂടും.

വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മനുവിന് പ്രായപൂർത്തിയാവാത്ത നിരവധിപെൺകുട്ടികളുമായി അടുത്തുബന്ധമുണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് .വിവാഹ വാഗ്ദാനം നൽകിയിയാണ് പ്രയപൂർത്തിയാവാത്ത പെൺകുട്ടിയെ മനു തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചത്.

രാത്രികാലങ്ങളിലെ ഫോൺ സംഭാഷണത്തിലൂടെയാണ് മനു പെൺകുട്ടിയുമായി കൂടുതൽ അടുത്തത്.പെൺകുട്ടിക്ക് സ്വന്തമായി ഫോൺ ഇല്ലായിരുന്നു. നിശ്ചിത സമയത്ത് മാതാവിന്റെ നമ്പറിലേക്ക് വിളിച്ചാണ് മനു പെൺകുട്ടിയുമായി സൊള്ളിയിരുന്നത്.കഴിഞ്ഞ 11-ന് രാവിലെ സ്‌കൂളിൽ പോകുമ്പോൾ മനുപിന്നാലെയെത്തി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു്.നേരെ പോയത് തമിഴ്‌നാട്ടിലേക്കായിരുന്നു.

തമിഴ്‌നാട്ടിലെ വിവിധസ്ഥലങ്ങളിൽ പൂജയ്ക്കുപോയുള്ള മുൻപരിചയമായിരുന്ന മനു, പെൺകുട്ടിയുമായി ഇവിടെ തങ്ങുന്നതിന് കർമ്മപദ്ധതിയും തയ്യാറാക്കിയിരുന്നു.ഇടുക്കി നെടുങ്കണ്ടത്തിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ശെൽവൻ,മണികണ്ഠൻ തുടങ്ങിയവരുടെ സഹായവും ഇക്കാര്യത്തിൽ മനുവിന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.മനുവിന് കമ്മീഷൻ നിരക്കിൽ തമിഴ്‌നാട്ടിലെ വിവിധസ്ഥലങ്ങളിൽ പൂജ ഏർപ്പാടാക്കിയിരുന്നതും ഇവരാണെന്നാണ്് വ്യക്തമായിട്ടുണ്ട്.

മനുവിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട് ഇവരുമായി തെറ്റിപിരിഞ്ഞ് കഴിയുന്ന ഇയാൾ ഏനാനല്ലൂരിൽ വാടക വീട്ടിലാണ് താമസിച്ച് വന്നിരുന്നത്.