- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണികളുടെ എതിർപ്പ് രൂക്ഷം; പിസി ജോർജിന്റെ സ്ഥാനാർത്ഥിത്വം തള്ളി സിപിഐ(എം); ജോർജ് ജെ മാത്യുവോ കെജെ തോമസോ എന്ന് ഉറപ്പില്ല; ടോമി കല്ലാനി യുഡിഎഫ് സ്ഥാനാർത്ഥി; ബിജെപിയുടേയും എസ്എൻഡിപിയുടേയും പിന്തുണയോടെ ജോർജ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങും
കോട്ടയം: പൂഞ്ഞാറിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഇടതുപക്ഷത്തിൽ ചർച്ചകൾ സജീവമാകുന്നു. ഇടതു മുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് സെക്യുലർ നേതാവ് പിസി ജോർജ് വിശദീകരിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് സൂചന. ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ സിപഎമ്മിലെ പ്രാദേശിക നേതാക്കൾ അതിശക്തമായി എതിർക്കുകയാണ്. ഇതോടെ ജോർജിനെ
കോട്ടയം: പൂഞ്ഞാറിൽ സ്ഥാനാർത്ഥിയെ ചൊല്ലി ഇടതുപക്ഷത്തിൽ ചർച്ചകൾ സജീവമാകുന്നു. ഇടതു മുന്നണിയുമായി സഹകരിച്ച് മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് സെക്യുലർ നേതാവ് പിസി ജോർജ് വിശദീകരിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് സൂചന. ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ സിപഎമ്മിലെ പ്രാദേശിക നേതാക്കൾ അതിശക്തമായി എതിർക്കുകയാണ്. ഇതോടെ ജോർജിനെ കൈവിടാൻ സിപിഐ(എം) തീരുമാനിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും മുൻ എംഎൽഎ ജോർജ് ജെ മാത്യുവും തമ്മിലാണ് സ്ഥാനാർത്ഥിയാകാനുള്ള പ്രധാന മത്സരം.
യു.ഡി.എഫിനും പൂഞ്ഞാർ കീറാമുട്ടിയാകുകയാണ്. കേരളാ കോൺഗ്രസിനു പൂഞ്ഞാർ ലഭിച്ചേ തീരുവെന്നു പിജെ ജോസഫ് പക്ഷം കടും പിടിത്തത്തിലാമ്. ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇത്. എന്നാൽ ജോർജിന്റെ സീറ്റ് തിരിച്ചെടുക്കാനാണ് കോൺഗ്രസിന് താൽപ്പരം. പൂഞ്ഞാറിനായി മാണി വിഭാഗത്തിൽപ്പെട്ട രണ്ടു പേർ ഇതിനകം രഹസ്യപ്രചാരണവും ആരംഭിച്ചു. പൂഞ്ഞാറിന്റെ പേരിൽ ഭിന്നത രൂക്ഷമായതോടെ സീറ്റ് കോൺഗ്രസിനു നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നു. അങ്ങനെ വന്നാൽ, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിക്കു നറുക്കുവീണേക്കും. ടോമി തന്നെയാകും സ്ഥാനാർത്ഥിയെന്നാണ് ലഭിക്കുന്ന സൂചന.
ഏതായാലും പിസി ജോർജിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പാണ്. ഇടതു പക്ഷം സ്ഥാനാർത്ഥിയാക്കുമെന്ന് ജോർജ് ഇപ്പോഴും കരുതുന്നു. അത്തരത്തിലാമ് പ്രചരണവും. അതിനിടെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയുടെ പേരിൽ എൽ.ഡി.എഫിൽ സൈബർ പോര് സജീവമാണ്. മുൻ എംഎൽഎ. പി.സി. ജോർജ്, സിപിഐ(എം). സംസ്ഥാന സമിതിയംഗം കെ.ജെ. തോമസ് എന്നിവരുടെ പേരുകളിലാണ് എൽ.ഡി.എഫിൽ ഉയരുന്നത്. ഇരുവർക്കുമായി സൈബർ പോരുകാർ രംഗത്തുണ്ട്. ഞങ്ങൾ തന്നെ പൂഞ്ഞാറിൽ മത്സരിക്കും, എതിരാളികളെ ക്ഷണിക്കുന്നു എന്നു തുടങ്ങുന്ന പോസ്റ്റുകൾ ഇന്നലെ മുതൽ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ പോസ്റ്റ് പി.സി. ജോർജിന്റെ അണികൾ വ്യാപകമായി ഷെയർ ചെയ്ുന്നുയണ്ട്. ഇതിനെതിരേ ഡിവൈഎഫ്ഐ. പ്രവർത്തകരും ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിക്കഴിഞ്ഞു.
ഒരു കാര്യം പറയാതെ വയ്യ, എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പേ പൂഞ്ഞാറിൽ പി.സി. ജോർജ് സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിരിക്കുന്നു എന്നു തുടങ്ങുന്ന പോസ്റ്റിൽ പി.സി. ജോർജിനെതിരേ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. പൂഞ്ഞാറിൽ പാർട്ടി ചിഹ്‌നത്തിൽ തന്നെയുള്ളവർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് അവസാനിക്കുന്ന ഈ പോസ്റ്റ് പാർട്ടി അനുഭാവികൾ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. കെ.ജെ. തോമസ് പൂഞ്ഞാർ എന്ന പേരിൽ പേജ് സിപിഐ(എം). അനുഭാവികൾ സൃഷ്ടിച്ചിട്ടുണ്ട്. കെ.ജെ. തോമസ് പന്തു തട്ടി ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുന്നു.
ഇതിനിടെയാണ് ജോർജ് ജെ മാത്യുവെന്ന പേരിന്റെ കടന്നുവരവ്. പിണറായി വിജയനുമായി സംസാരിച്ച് ജോർജ് ജെ മാത്യു സീറ്റ് ഉറപ്പിച്ചെന്നാണ് വയ്‌പ്പ്. ഇതോടെ ഇടതുപക്ഷത്തെ സ്ഥാനാർത്ഥി ചർച്ചകൾ കെജെ തോമസിനേയും ജോർജ് ജെ മാത്യുവിനേയും കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് ജോർജിനും അറിയാം. ഇതോടെ ബിജെപിയുമായും ജോർജ് ചർച്ച തുടങ്ങി. വെള്ളാപ്പള്ളിയുടെ ബിജെഡിഎസിന്റെ പിന്തുണയും ജോർജ് തേടുന്നുണ്ട്. ബിജെപിയും ബിജെഡിഎസും ജോർജിനെ പിന്തുണയ്ക്കാൻ തയ്യാറുമാണ്. ഇതോടെ ശക്തമായ ത്രികോണപോരിന് ഇത്തവണ പൂഞ്ഞാർ വേദിയാകുമെന്നാണ് സൂചന.
ഈ മേഖലയിൽ എസ്ഡിപിഐ സാന്നിധ്യവും ശക്തമാണ്. ബിജെപിയുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ഈ വിഭാഗത്തെ ഒപ്പം നിർത്താനും ജോർജ് ശ്രമിക്കുന്നുണ്ട്. കാലാകാലങ്ങളിൽ ജോർജിനെ പിന്തുണയ്ക്കുന്ന കൂട്ടരാണ് എസ്ഡിപിഐയേയും ഡിഎച്ച്ആർഎമ്മിനേയും പോലുള്ള സംഘടനകൾ. ഇവരുടെ പിന്തുണ കൂടി ഇത്തവണയും ജോർജ്ജ് ഉറപ്പാക്കും. അങ്ങനെ ബിജെപിയുടേയും എസ്ഡിപിഐയുടേയും പിന്തുണയോടെ മത്സരിക്കുന്ന ആദ്യ സ്ഥാനാർത്ഥിയുമായി ജോർജ് മാറും. ഈ ഫോർമുലയിൽ വിജയം നേടാനാണ് ജോർജിന്റെ ലക്ഷ്യം.