- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാസഭയിലെ അധികാര രാഷ്ട്രീയം ബലിയാടാക്കിയെന്ന വാദം തള്ളി; റിയോയിലെ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ ആരോഗ്യം ഇല്ലാത്തതുകൊണ്ടാണ് താൻ രാജി വച്ചതെന്ന് പോപ്പ് ബെനഡിക്ട്
600 വർഷത്തിനിടെ വത്തിക്കാനിൽ നിന്നും രാജി വയ്ക്കുന്ന ആദ്യപോപ്പായിരുന്നു ബെനഡിക്ട് പതിനാറാമൻ. 2013 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ ഈ തീരുമാനമറിഞ്ഞ് ലോകം ഞെട്ടുകയും ചെയ്തിരുന്നു. കത്തോലിക്കാ സഭയിലെ അധികാര വടംവലി മൂലമാണ് അദ്ദേഹം കാലാവധി പൂർത്തിയാകുന്നതിന് മുമ്പെ രാജി വച്ചതെന്ന അഭ്യൂഹവും അന്ന് പ്രചരിച്ചിരുന്നു. എന്നാൽ സഭയിലെ അധികാര രാഷ്ട്രീയമല്ല തന്നെ ബലിയാടാക്കിയതെന്നും മറിച്ച് 2013 ലോക യുവജനദിനത്തിൽ ബ്രസിലീലിലെ റിയോയിൽ വച്ച് നടന്നിരുന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ തനിക്ക് ആരോഗ്യം ഇല്ലാത്തതുകൊണ്ടായിരുന്നു താൻ രാജി വച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായിട്ടാണ് പോപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ വത്തിക്കാൻ സിറ്റിയിൽ ധ്യാനവും പ്രാർത്ഥനയുമായി കഴിഞ്ഞ് കൂടുന്ന 89കാരനായ മുൻ പോപ്പ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ തന്റെ ആരോഗ്യപരമായ പരിമിതികളെക്കുറിച്ച് ബോധവാനായിരുന്നുവെന്നും എന്നാൽ തന്നാലാവുന്നത് ചെയ്യാൻ ആജ്ഞാനുവർത്തിത്വത്തോടെ
600 വർഷത്തിനിടെ വത്തിക്കാനിൽ നിന്നും രാജി വയ്ക്കുന്ന ആദ്യപോപ്പായിരുന്നു ബെനഡിക്ട് പതിനാറാമൻ. 2013 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ ഈ തീരുമാനമറിഞ്ഞ് ലോകം ഞെട്ടുകയും ചെയ്തിരുന്നു. കത്തോലിക്കാ സഭയിലെ അധികാര വടംവലി മൂലമാണ് അദ്ദേഹം കാലാവധി പൂർത്തിയാകുന്നതിന് മുമ്പെ രാജി വച്ചതെന്ന അഭ്യൂഹവും അന്ന് പ്രചരിച്ചിരുന്നു. എന്നാൽ സഭയിലെ അധികാര രാഷ്ട്രീയമല്ല തന്നെ ബലിയാടാക്കിയതെന്നും മറിച്ച് 2013 ലോക യുവജനദിനത്തിൽ ബ്രസിലീലിലെ റിയോയിൽ വച്ച് നടന്നിരുന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ തനിക്ക് ആരോഗ്യം ഇല്ലാത്തതുകൊണ്ടായിരുന്നു താൻ രാജി വച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായിട്ടാണ് പോപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ വത്തിക്കാൻ സിറ്റിയിൽ ധ്യാനവും പ്രാർത്ഥനയുമായി കഴിഞ്ഞ് കൂടുന്ന 89കാരനായ മുൻ പോപ്പ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ തന്റെ ആരോഗ്യപരമായ പരിമിതികളെക്കുറിച്ച് ബോധവാനായിരുന്നുവെന്നും എന്നാൽ തന്നാലാവുന്നത് ചെയ്യാൻ ആജ്ഞാനുവർത്തിത്വത്തോടെ ശ്രമിച്ചിരുന്നുവെന്നും ബെനഡിക്ട് വ്യക്തമാക്കുന്നു.മാർപ്പാപ്പ സ്ഥാനമേറ്റെടുത്ത ശേഷം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനേക്കാൾ അനുഗ്രഹങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നാണ് മുൻ പോപ്പ് വെളിപ്പെടുത്തുന്നത്.
2013ൽ മെക്സിക്കോ, ക്യൂബ എന്നിവിടങ്ങളിൽ യാത്ര നടത്തി അധികം വൈകാതെയാണ് റിയോയിലെ ലോക യുവജന സമ്മേളനത്തിനും പോകേണ്ടിയിരുന്നത്. എന്നാൽ മുൻ യാത്രയുടെ ക്ഷീണം മാറുന്നതിന് മുമ്പ് തനിക്ക് മറ്റൊരു വിദേശയാത്രയ്ക്ക് ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പോപ്പ് സ്ഥാനം സ്വമേധയാ ഒഴിയുകയായിരുന്നു.ലോക യുവജന ദിനത്തിന് വേണ്ടി ഈ പ്രോഗ്രാം ആരംഭിച്ചിരുന്നത് തന്റെ മുൻഗാമിയായിരുന്ന ജോൺ പോൾ രണ്ടാമനായിരുന്നുവെന്നും ഈ ഇവന്റിൽ പോപ്പിന്റെ സാന്നിധ്യം അനിവാര്യമായതിനാലാണ് താൻ കടമയെന്ന നിലയിൽ സ്ഥാനം രാജി വച്ചതെന്നും ബെനഡിക്ട് വ്യക്തമാക്കുന്നു.2012ലെ സൗത്ത് അമേരിക്കൻ ടൂറിന്റെ സമയത്ത് തന്നെ തന്റെ ശാരീരികമായ വിഷമതകളെക്കുറിച്ച് ബെനഡിക്ട് വ്യക്തമാക്കിയിരുന്നു.
പോപ്പ് ബെനഡിക്ട് രാജി വയ്ക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വത്തിക്കാനെ ചുറ്റിപ്പറ്റി കടുത്ത വിവാദങ്ങളും അധികാര വടംവലികളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി വത്തിക്കാനിലെ അധികാര വടംവലികളെക്കുറിച്ചുള്ള രഹസ്യരേഖകൾ പോപ്പിന്റെ ബട്ട്ളർ പുറത്ത് വിടുകയും ചെയ്തിരുന്നു. സ്വവർഗ പ്രേമികളായ ഒരു സംഘം പുരോഹിതന്മാർ വത്തിക്കാനിൽ അനുയോജ്യമല്ലാത്ത വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ പോപ്പിനെ അറിയിക്കാതെ വത്തിക്കാൻ ബാങ്ക് നടത്തുന്നുവെന്ന ആരോപണവും അന്ന് സാമ്പത്തിക ഉദ്യോഗസ്ഥന്മാർ ഉയർത്തിക്കാട്ടിയിരുന്നു.