- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുകൊല്ലം മുമ്പ് ശ്രീലങ്കയിൽ എത്തിയപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചു; ബുദ്ധരാഷ്ട്രമായ മ്യാന്മാറും മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശും അനുവദിച്ചിട്ടും മതേതര രാജ്യമായ ഇന്ത്യക്കുവേണ്ട; പോപ് ഫ്രാൻസീസിന്റെ ഇന്ത്യ സന്ദർശനം നടക്കാത്തത് മോദി സർക്കാരിന്റെ എതിർപ്പ് മൂലം; നിരാശപ്പെട്ടത് കത്തോലിക്കാ വിശ്വാസികൾ
ഫ്രാൻസിസ് മാർപാപ്പയുടെ മ്യാന്മർ സന്ദർശനം ഇന്ന് തുടങ്ങാനിരിക്കെ, അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകാത്തത് കേന്ദ്രസർക്കാരാണെന്ന് സൂചനയുമായി ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിന്റെ തലവൻ. ബുദ്ധ മത രാഷ്ട്രമായ മ്യാന്മറിൽ ഇന്ന് മുതൽ 30 വരെയും മുസ്ലിം രാജ്യമായ ബംഗ്ലാദേശിൽ 30 മുതൽ ഡിസംബർ രണ്ടുവരെയുമാണ് മാർപാപ്പയുടെ സന്ദർശനം. ഓഗസ്റ്റിൽ ഈ സന്ദർശനത്തെക്കുറിച്ച് വത്തിക്കാനിൽനിന്ന് അറിയിപ്പ് കിട്ടിയതുമുതൽ, ഇന്ത്യയിലെ കത്തോലിക്കാ സമൂഹം മാർപാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അടുത്തകാലം വരെ ശ്രമം നടത്തിയെങ്കിലും സർക്കാരിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ബിഷപ്പ് തിയഡോർ മസ്‌കെരാനസ് പറഞ്ഞു. മാർപാപ്പയുടെ സന്ദർശനം നടക്കാതായത് ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളെ മാത്രമല്ല, മുഴുവൻ ജനങ്ങളെയുമാണ് നിരാശരാക്കിയിരിക്കുന്നതെന്ന് ബിഷപ്പ് തിയഡോർ പറഞ്ഞു. അയലത്തെ രണ്ട് ചെറിയ രാജ്യങ്ങളിൽ മാർപാപ്പ സന്ദർശനം നടത്തുമ്പോൾ, ഇന്ത്യയിലേക്ക് വര
ഫ്രാൻസിസ് മാർപാപ്പയുടെ മ്യാന്മർ സന്ദർശനം ഇന്ന് തുടങ്ങാനിരിക്കെ, അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകാത്തത് കേന്ദ്രസർക്കാരാണെന്ന് സൂചനയുമായി ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിന്റെ തലവൻ. ബുദ്ധ മത രാഷ്ട്രമായ മ്യാന്മറിൽ ഇന്ന് മുതൽ 30 വരെയും മുസ്ലിം രാജ്യമായ ബംഗ്ലാദേശിൽ 30 മുതൽ ഡിസംബർ രണ്ടുവരെയുമാണ് മാർപാപ്പയുടെ സന്ദർശനം.
ഓഗസ്റ്റിൽ ഈ സന്ദർശനത്തെക്കുറിച്ച് വത്തിക്കാനിൽനിന്ന് അറിയിപ്പ് കിട്ടിയതുമുതൽ, ഇന്ത്യയിലെ കത്തോലിക്കാ സമൂഹം മാർപാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അടുത്തകാലം വരെ ശ്രമം നടത്തിയെങ്കിലും സർക്കാരിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ബിഷപ്പ് തിയഡോർ മസ്‌കെരാനസ് പറഞ്ഞു.
മാർപാപ്പയുടെ സന്ദർശനം നടക്കാതായത് ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളെ മാത്രമല്ല, മുഴുവൻ ജനങ്ങളെയുമാണ് നിരാശരാക്കിയിരിക്കുന്നതെന്ന് ബിഷപ്പ് തിയഡോർ പറഞ്ഞു. അയലത്തെ രണ്ട് ചെറിയ രാജ്യങ്ങളിൽ മാർപാപ്പ സന്ദർശനം നടത്തുമ്പോൾ, ഇന്ത്യയിലേക്ക് വരുന്നില്ലെന്നത് ഇന്ത്യക്കുതന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
2015 ജനുവരിയിലും ഇതിന് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ഫ്രാൻസിസ് മാർപാപ്പ ശ്രീലങ്കയിൽ സന്ദർശനം നടത്തി മടങ്ങി. ഇന്ത്യക്കാരനായ ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ശ്രീലങ്കയിൽവച്ചായിരുന്നു. പിന്നീട് ഒരുവർഷംമുമ്പ് പോപ്പിന്റെ ഇന്ത്യ സന്ദർശനത്തിനായുള്ള ശ്രമം കത്തോലിക്കാ സമൂഹം തുടങ്ങിയിരുന്നു.അസർബെയ്ജാനിലെ കൗക്കേഷ്യസിൽനിന്ന് മടങ്ങുംവഴി ഇന്ത്യയിലിറങ്ങുമെന്ന സൂചന 2016 ഒക്ടോബറിൽ വത്തിക്കാനിൽനിന്നുണ്ടായി.
2016 സെപ്റ്റംബറിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുത്തിരുന്നു. അപ്പോൾ അവർ മാർപാപ്പയെ സന്ദർശിക്കുകയും ചെയ്തു. വത്തിക്കാന്റെ രാഷ്ട്രത്തലവനെന്ന നിലയിൽ, പോപ്പിന്റെ സന്ദർശനത്തിന് ഔദ്യോഗിക പരിവേഷവുമുണ്ട്. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അതിഥിയായി സന്ദർശിക്കണമെന്ന ക്ഷണം ഇന്ത്യയിൽനിന്ന് പോയാൽ മാത്രമേ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാനാകൂ.
മ്യാന്മാറിലും ബംഗ്ലാദേശിലുമെത്തുന്ന മാർപ്പാപ്പയെ ഇന്ത്യയിലേക്ക കൊണ്ടുവരുന്നതിന് ബിഷപ്പ്‌സ് കോൺഫറൻസും ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് ഫെഡറേഷനും മറ്റ് കത്തോലിക്കാ സംഘടനകളും അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയെയും പ്രധാനമന്ത്രിയുടെ ഓഫീസിലും പലവട്ടം പ്രതിനിധി സംഘങ്ങളെ അയച്ചിരുന്നു. എന്നാൽ, രണ്ടിടത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം.
ഓഗസ്റ്റിൽ എപ്പിസ്‌കോപ്പൽ കോൺഫറൻസിലുള്ള മൂന്ന് കർദിനാൾമാർ ചേർന്ന് മോദിയെ സന്ദർശിച്ച് പോപ്പിന്റെ സന്ദർശനത്തിനുവേണ്ടി ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിന് കത്തോലിക്കാ സമൂഹത്തിന്റെ എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്തിരുന്നു. 1999-ലാണ് അവസാനമായി മാർപാപ്പ ഇന്ത്യയിലെത്തുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അന്ന് ഇന്ത്യ സന്ദർശിച്ചത്. അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരാണ് അന്ന് ഇന്ത്യ ഭരിച്ചിരുന്നത്.