- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാത്താനുമായി തർക്കിക്കാൻ പോകരുത്; ആത്മാവിനെക്കാൽ ബുദ്ധിമാനായ അവൻ നിങ്ങളെ തോൽപിക്കും; അവൻ മര്യാദക്കാരൻ ആയിരിക്കും; വൈദികനായും മെത്രാനായുമൊക്കെ നിങ്ങളുടെ അടുത്തെത്തും; പിശാചിന്റെ അസ്തിത്വം അടിവരയിട്ട് പോപ്പ് ഫ്രാൻസിസ്
പിശാച് ഒരു സാങ്കൽപ്പിക കഥാപാത്രമല്ലെന്നും യഥാർഥ ജീവിതത്തിലുള്ളതാണെന്നും ഫ്രാൻസിസ് മാർപാപ്പ. ആത്മാവുമകളെക്കാൾ ബുദ്ധിമാനായ സാത്താനുമായി തർക്കിക്കാൻ പോകരുതെന്ന് അദ്ദേഹം വിശ്വാസികളെ ഉപദേശിക്കുന്നു. കാരണം, എല്ലായ്‌പ്പോഴും വിജയം സാത്താനുതന്നെയായിരിക്കും. അജ്ഞാതമായ ശക്തികളേറെയുള്ള പിശാച് ഏതുരൂപത്തിലും നിങ്ങളുടെ അടുത്തെത്താമെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. വൈദികനായോ മെത്രാനായോ പിശാച് നിങ്ങളുടെ അടുത്തെത്താമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ആരുടെ രൂപത്തിലും പിശാച് നിങ്ങളെ സ്വാധീനിക്കാം. അതു സംഭവിച്ചുകഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല. അതിന്റെ പര്യവസാനം നിങ്ങൾക്ക് താങ്ങാവുന്നതിലും വലിയ ആഘാതമായിരിക്കും. വിനയാന്വീതനായാകും സാത്താനെത്തുക. പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചെന്ന് വരില്ല-അദ്ദേഹം പറയുന്നു. അടുത്തിടെ, മാർപാപ്പ നടത്തിയ ശ്രദ്ധേയമായ രണ്ടാമത്തെ പരാമർശമാണിത്. കത്തോലിക്കാ വിശ്വാസികളുടെ പരമപ്രധാനമായ പ്രാർത്ഥനകളിലൊന്ന് പരിഷ്‌കരിക്കണമെന്ന് അദ്ദേഹം അടുത്തിടെ ആവശ്യപ്പെട്ടിരു
പിശാച് ഒരു സാങ്കൽപ്പിക കഥാപാത്രമല്ലെന്നും യഥാർഥ ജീവിതത്തിലുള്ളതാണെന്നും ഫ്രാൻസിസ് മാർപാപ്പ. ആത്മാവുമകളെക്കാൾ ബുദ്ധിമാനായ സാത്താനുമായി തർക്കിക്കാൻ പോകരുതെന്ന് അദ്ദേഹം വിശ്വാസികളെ ഉപദേശിക്കുന്നു. കാരണം, എല്ലായ്‌പ്പോഴും വിജയം സാത്താനുതന്നെയായിരിക്കും. അജ്ഞാതമായ ശക്തികളേറെയുള്ള പിശാച് ഏതുരൂപത്തിലും നിങ്ങളുടെ അടുത്തെത്താമെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
വൈദികനായോ മെത്രാനായോ പിശാച് നിങ്ങളുടെ അടുത്തെത്താമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ആരുടെ രൂപത്തിലും പിശാച് നിങ്ങളെ സ്വാധീനിക്കാം. അതു സംഭവിച്ചുകഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല. അതിന്റെ പര്യവസാനം നിങ്ങൾക്ക് താങ്ങാവുന്നതിലും വലിയ ആഘാതമായിരിക്കും. വിനയാന്വീതനായാകും സാത്താനെത്തുക. പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചെന്ന് വരില്ല-അദ്ദേഹം പറയുന്നു.
അടുത്തിടെ, മാർപാപ്പ നടത്തിയ ശ്രദ്ധേയമായ രണ്ടാമത്തെ പരാമർശമാണിത്. കത്തോലിക്കാ വിശ്വാസികളുടെ പരമപ്രധാനമായ പ്രാർത്ഥനകളിലൊന്ന് പരിഷ്‌കരിക്കണമെന്ന് അദ്ദേഹം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പ്രലോഭനങ്ങൾക്ക് വഴിപ്പെടുന്നതിൽനിന്ന് പിന്തിരിപ്പിക്കണേ എന്ന പ്രാർത്ഥന പരിഷ്‌കരിക്കണമെന്നാണ് മാർപാപ്പ ആവശ്യപ്പെട്ടത്.
ദൈവമേ, ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ എന്ന പ്രാർത്ഥനയാണ് പരിഷ്‌കരിക്കണമെന്ന് പോപ്പ് നിർദേശിക്കുന്നത്. ലത്തീൻ ഭാഷയിലുള്ള ഈ പ്രാർത്ഥന ഇംഗ്ലീഷിലും മറ്റു പല ഭാഷകളിലും ഉപയോഗിക്കുന്നത് ഈ രീതിയിലാണ്. ഇതുകേട്ടാൽ, പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തുന്നത് ദൈവമാണെന്ന തോലുണ്ടാകുമെനന്നാണ് മാർപാപ്പ പറയുന്നത്.
അതൊരു നല്ല തർജമയല്ലെന്ന് മാർപാപ്പ പറയുന്നു. ദൈവം പ്രലോഭനത്തിലുൾപ്പെടുത്തുന്നു എന്ന ധ്വനിയുണ്ടാകുന്നത് ശരിയല്ല. ഇതേ പ്രാർത്ഥനയെ പരിഷ്‌കരിക്കാൻ ഫ്രാൻസിലെ കത്തോലിക്കാ സമൂഹം നടത്തിയ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടാൻ അനുവദിക്കരുതേയൊന്നാണ് പ്രാർത്ഥനയുടെ ഫ്രഞ്ച് പരിഭാഷ. ഈ രീതി മറ്റുള്ളവർക്കും പിന്തുടരാമെന്ന് അദ്ദേഹം നിർദേശിക്കുന്നു.
മനുഷ്യരുടെ പിഴവുകളിൽനിന്ന് ദൈവം അവരെ ഉയർത്തണേയെന്നാണ് പ്രാർത്ഥിക്കേണ്ടത്. അല്ലാതെ ഉത്തരവാദിത്തം ദൈവത്തിന്റേതുകൂടിയാണെന്ന ധ്വനിയിലല്ല. മാർപ്പാപ്പയുടെ ഈ നിരീക്ഷണം ക്രൈസ്തവ ചരിത്രത്തിൽത്തന്നെ വലിയൊരു വഴിത്തിരിവാകും. നൂറ്റാണ്ടുകളായി പല രാജ്യങ്ങളിലുള്ള കോടാനുകോടി വിശ്വാസികൾ ഉച്ചരിച്ചുവരുന്ന അടിസ്ഥാന പ്രാർത്ഥനകളിലൊന്നാണിത്. പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തുന്നത് സാത്താന്റെ പ്രവർത്തിയാണെന്ന് പോപ്പ് പറയുന്നു.