- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലോ ഗെബ്രിയേലിനെ കിട്ടുമോ? റോമിൽ താമസിക്കുന്ന പാലാക്കാരന്റെ വീട്ടിലേക്ക് ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞപ്പോൾ ആര് ഞെട്ടാതിരിക്കും! കുശലം ചോദിച്ച് വിളിച്ച് എല്ലാവരുമായും മാറിമാറി സംസാരിച്ചത് സാക്ഷാൽ പോപ് ഫ്രാൻസിസ്
റോം: റോമിൽ താമസിക്കുന്ന പാലയിൽ അഗസ്റ്റിന്റെ ഭാര്യ ജോളിയും മകൻ ഗബ്രിയേലും ക്രിസ്മസ് സമ്മാനം കിട്ടിയതിന്റെ അമ്പരപ്പിലാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ആഹ്ലാദ നിമിഷങ്ങൾ ഇത്തവണത്തെ ക്രിസ്മസ് സമ്മാനിച്ചു. പോപ് ഫ്രാൻസിസ് ഇവരുടെ വീട്ടിലേക്ക് ഫോൺ വിൡു. എല്ലാവരുമായി സംസാരിച്ചു. ആരും സ്വപ്‌നത്തിൽ മാത്രം വിചാരിക്കുന്ന കാര്യമാണ് ഈ കുടുംബത്തിന് യാഥാർത്ഥ്യമായത്. പോപ്പിന്റെ ഫോൺ വിളിയെത്തിച്ച കഥ ഇങ്ങനെയാണ്. ഈ കുടുംബം ഒരുമിച്ചാണു ക്രിസ്മസ് തലേന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയത്. ക്രിസ്മസ് തിരുക്കർമങ്ങളുടെ ഭാഗമായി മലയാളം പ്രാർത്ഥന ചൊല്ലാൻ അവസരം കിട്ടിയതു ജോളിക്കാണ്. ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് പുൽക്കൂട്ടിലെ ഉണ്ണിയേശുവിനു പൂക്കൾ അർപ്പിക്കാനുള്ള പത്തു കുട്ടികളുടെ കൂട്ടത്തിലേക്ക് ഗബ്രിയേലിന് ക്ഷണം കിട്ടിയതായിരുന്നു ഇതിന് കാരണം. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ക്രിസ്മസ് തലേന്നു പ്രാദേശിക സമയം രാത്രി 9.30ന് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ തിരുക്കർമങ്ങൾ തുടങ്ങി. പുൽക്കൂട്ടിൽ ധൂപാർച്ചനയ
റോം: റോമിൽ താമസിക്കുന്ന പാലയിൽ അഗസ്റ്റിന്റെ ഭാര്യ ജോളിയും മകൻ ഗബ്രിയേലും ക്രിസ്മസ് സമ്മാനം കിട്ടിയതിന്റെ അമ്പരപ്പിലാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ആഹ്ലാദ നിമിഷങ്ങൾ ഇത്തവണത്തെ ക്രിസ്മസ് സമ്മാനിച്ചു. പോപ് ഫ്രാൻസിസ് ഇവരുടെ വീട്ടിലേക്ക് ഫോൺ വിൡു. എല്ലാവരുമായി സംസാരിച്ചു. ആരും സ്വപ്‌നത്തിൽ മാത്രം വിചാരിക്കുന്ന കാര്യമാണ് ഈ കുടുംബത്തിന് യാഥാർത്ഥ്യമായത്.
പോപ്പിന്റെ ഫോൺ വിളിയെത്തിച്ച കഥ ഇങ്ങനെയാണ്. ഈ കുടുംബം ഒരുമിച്ചാണു ക്രിസ്മസ് തലേന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയത്. ക്രിസ്മസ് തിരുക്കർമങ്ങളുടെ ഭാഗമായി മലയാളം പ്രാർത്ഥന ചൊല്ലാൻ അവസരം കിട്ടിയതു ജോളിക്കാണ്. ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് പുൽക്കൂട്ടിലെ ഉണ്ണിയേശുവിനു പൂക്കൾ അർപ്പിക്കാനുള്ള പത്തു കുട്ടികളുടെ കൂട്ടത്തിലേക്ക് ഗബ്രിയേലിന് ക്ഷണം കിട്ടിയതായിരുന്നു ഇതിന് കാരണം.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ക്രിസ്മസ് തലേന്നു പ്രാദേശിക സമയം രാത്രി 9.30ന് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ തിരുക്കർമങ്ങൾ തുടങ്ങി. പുൽക്കൂട്ടിൽ ധൂപാർച്ചനയ്ക്കു ശേഷം കുട്ടികൾക്ക് മാർപാപ്പ മുത്തം നൽകി. ഗബ്രിയേലിനു മുത്തം കിട്ടും മുൻപു പാപ്പായ്‌ക്കൊപ്പം കുട്ടികളുടെ ഫോട്ടോയെടുക്കാനുള്ള ക്രമീകരണമായി.ഫോട്ടോയെടുപ്പും വേഗം കഴിഞ്ഞു. മാർപാപ്പയുടെ മുത്തം കിട്ടില്ലെന്ന് ഉറപ്പായതോടെ മാർപാപ്പയുടെ അരികിലേക്ക് ഗബ്രിയേൽ ഓടിച്ചെന്നു.
ക്രിസ്മസ് സമ്മാനമായി തനിക്കു കിട്ടിയ വെൽവെറ്റ് പഴ്‌സ് മാർപാപ്പയുടെ നേർക്കു നീട്ടി പറഞ്ഞു: ഇതെന്റെ സമ്മാനം, പാപ്പായുടെ എൺപതാം പിറന്നാളിന്. ഞാൻ എന്നും ഉറങ്ങും മുൻപു പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും പറഞ്ഞു. പുഞ്ചിരിയോടെ മാർപാപ്പ പഴ്‌സ് വാങ്ങി. ഗബ്രിയേലിന്റ കവിളിൽ തലോടി സമ്മാനത്തിനു നന്ദി പറഞ്ഞു മടങ്ങി. മാർപാപ്പയ്ക്കു ജന്മദിന സമ്മാനം നൽകാനായതിന്റെ സന്തോഷത്തിൽ ഗബ്രിയേലും വീട്ടുകാരും ക്രിസ്മസ് ആഘോഷിച്ചു കഴിഞ്ഞു പിറ്റേന്നാണ് ഒരു ഫോൺകോൾ വന്നത്. ഫോണെടുത്തത് ഗബ്രിയേലിന്റെ സഹോദരി മിക്കി. ആശംസകൾ. ഇതു ഫ്രാൻസിസ് മാർപാപ്പയാണ്. ഗബ്രിയേലുണ്ടോ അവിടെ?... എന്നായിരുന്നു ഫോണിലൂടെ മിക്ക് കേട്ട വാചകങ്ങൾ. അവിശ്വസനീയമായിരുന്നു.
ഗബ്രിയേലുമായി മാത്രമല്ല, വീട്ടിലുള്ള എല്ലാവരുമായും മാർപാപ്പ സംസാരിച്ചു. അഗസ്റ്റിനോടു വീട്ടുകാര്യങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം തിരക്കിയ മാർപാപ്പ കുടുംബത്തിനു പുതുവൽസര ആശംസയും നേർന്നു. ഗബ്രിയേൽ സമ്മാനിച്ച പഴ്‌സിലെ സ്‌കൂൾ ഐഡിയിൽനിന്നു നമ്പരെടുത്താണു മാർപാപ്പ വിളിച്ചത്. അങ്ങനെ ഈ പാലാ കുടുംബം താരമാവുകയാണ്.