- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുമക്കളിൽ കൂടുതൽ ഉണ്ടായാൽ പ്രതിഫലം നൽകുന്ന കേരളത്തിലെ കത്തോലിക്കാ സഭ ഇനി എന്ത് പറയും..?പ്രകൃതിയെ കാക്കാൻ മക്കളുടെ എണ്ണം കുറയ്ക്കണമെന്ന് പോപ്പ് ഫ്രാൻസിസ്; ജനനനിയന്ത്രണം തെറ്റല്ലെന്ന് ആവർത്തിച്ച് പോപ്പ് രംഗത്ത്
വത്തിക്കാൻ: തന്റെ സ്വതസിദ്ധവും വിപ്ലവാത്മകവുമായ അഭിപ്രായപ്രകടനങ്ങളിലൂടെ തന്റേതായ നിലപാടുകൾ വ്യക്തമാക്കാൻ പോപ്പ് ഫ്രാൻസിസ് എപ്പോഴും ധൈര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ജനനനിയന്ത്രണത്തെ അനുകൂലിച്ച് പോപ്പ് രംഗത്തെത്തിയിരിക്കുകയാണ്. പ്രകൃതിയെ കാക്കാൻ മക്കളുടെ എണ്ണം കുറയ്ക്കണമെന്നാണ് പോപ്പ് ഇതിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. അതായത് ജനനനിയന്ത്രണം തെറ്റല്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് പോപ്പ്. ലോകത്തിലെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് പോപ്പ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. നാലുമക്കളിൽ കൂടുതൽ ഉണ്ടായാൽ പ്രതിഫലം നൽകുന്ന കേരളത്തിലെ കത്തോലിക്കാ സഭ ഇതോടെ ഇനി എന്ത് പറയും..? എന്ന ചോദ്യം ശക്തമായി ഉയരുന്നുമുണ്ട്. സഭയുടെ കരുത്ത് കൂട്ടാൻ കൂടുതൽ അംഗബലം വേണമെന്നാണ് കേരളാ കത്തോലിക്കാ സഭയുടെ നിലപാട്. കൂടുതൽ കുട്ടികളുള്ളവരുടെ ചെലവ് പോലും സഭ നോക്കുന്നു. ഗർഭം അലസിപ്പിക്കുന്നതിനെതിരായ നിലപാട് വ്യക്തമാക്കിയാണ് ജനസംഖ്യാ നിയന്ത്രണത്തിന് ക്രൈസ്തവർ കൂട്ടുനിൽക്കരുതെന്ന് സഭ ആഹ്വാനം ചെയ്യുന്നത്
വത്തിക്കാൻ: തന്റെ സ്വതസിദ്ധവും വിപ്ലവാത്മകവുമായ അഭിപ്രായപ്രകടനങ്ങളിലൂടെ തന്റേതായ നിലപാടുകൾ വ്യക്തമാക്കാൻ പോപ്പ് ഫ്രാൻസിസ് എപ്പോഴും ധൈര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ജനനനിയന്ത്രണത്തെ അനുകൂലിച്ച് പോപ്പ് രംഗത്തെത്തിയിരിക്കുകയാണ്. പ്രകൃതിയെ കാക്കാൻ മക്കളുടെ എണ്ണം കുറയ്ക്കണമെന്നാണ് പോപ്പ് ഇതിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. അതായത് ജനനനിയന്ത്രണം തെറ്റല്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് പോപ്പ്. ലോകത്തിലെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് പോപ്പ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. നാലുമക്കളിൽ കൂടുതൽ ഉണ്ടായാൽ പ്രതിഫലം നൽകുന്ന കേരളത്തിലെ കത്തോലിക്കാ സഭ ഇതോടെ ഇനി എന്ത് പറയും..? എന്ന ചോദ്യം ശക്തമായി ഉയരുന്നുമുണ്ട്.
സഭയുടെ കരുത്ത് കൂട്ടാൻ കൂടുതൽ അംഗബലം വേണമെന്നാണ് കേരളാ കത്തോലിക്കാ സഭയുടെ നിലപാട്. കൂടുതൽ കുട്ടികളുള്ളവരുടെ ചെലവ് പോലും സഭ നോക്കുന്നു. ഗർഭം അലസിപ്പിക്കുന്നതിനെതിരായ നിലപാട് വ്യക്തമാക്കിയാണ് ജനസംഖ്യാ നിയന്ത്രണത്തിന് ക്രൈസ്തവർ കൂട്ടുനിൽക്കരുതെന്ന് സഭ ആഹ്വാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമാണ് ഇപ്പോൾ പോപ്പ് എടുത്തിരിക്കുന്ന നിലപാട്. ജനസംഖ്യ കുറയ്ക്കാൻ പോപ്പ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ കേരളത്തിൽ അടക്കം ക്രൈസ്തവ സഭകളിൽ വലിയ തോതിൽ ചർച്ചയാകും. കൂടുതൽ കുട്ടികളുള്ള കുംബങ്ങൾ ആദരിക്കുന്ന പതിവ് കേരളത്തിലെ പള്ളികളിലുമുണ്ട്. പോപ് നിലപാട് കടുപ്പിച്ചാൽ ഇതെല്ലാം അവസാനിക്കും.
ഇതിനെ തുടർന്ന് വത്തിക്കാൻ പാനലിന്റെ മുന്നിൽ ഈ പ്രശ്നം ചർച്ചയ്ക്കെത്തിയിട്ടുണ്ട്. ഒരു ബയോ ഡൈവേഴ്സിറ്റി വർക്ക് ഷോപ്പിൽ വച്ച് എൻവയോൺമെന്റലിസ്റ്റായ പീറ്റർ റാവൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടുകൾ എന്താണെന്ന കാര്യം ഇവിടെ വച്ച് ചർച്ച ചെയ്തിരുന്നു. ഗർഭം ഒഴിവാക്കുന്നത് തെറ്റല്ലെന്ന് ഇതിന് മുമ്പ് തന്നെ പോപ്പ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കൃത്രിമ ജനനനിയന്ത്രണത്തോടുള്ള സഭയുടെ പരമ്പരാഗത എതിർപ്പിനെ തള്ളിക്കളയുന്ന നിലപാടാണെന്നായിരുന്നു സഭയിലെ മറ്റ് മിക്കവരും പ്രതികരിച്ചിരുന്നത്.
ലോകത്തെ കൂടുതൽ സുസ്ഥിരമാക്കാനായി കുറച്ച് കുട്ടികൾക്ക് മാത്രം ജന്മം നൽകാൻ പോപ്പ് ആഹ്വാനം ചെയ്തിട്ടുണ്ടെന്നായിരുന്നു റാവൻ ഉയർത്തിക്കാട്ടിയത്. എന്നാൽ യാതൊരുവിധത്തിലുമുള്ള കൃത്രിമ ജനനനിയന്ത്രണ മാർഗങ്ങൾക്കും ചർച്ച് തങ്ങളും അംഗീകാരം നൽകുന്നില്ലെന്നും റാവൻ വ്യക്തമാക്കുന്നു. എന്നാൽ ഇവിടുത്തെ ജനനങ്ങൾ നിയന്ത്രിക്കേണ്ടിയിരിക്കുന്നുവെന്ന് ഈ വർക്ക്ഷോപ്പിന് വേണ്ടിയുള്ള ഒരു വെബ്സൈറ്റിൽ റാവൻ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ജനസംഖ്യ നിയന്ത്രിക്കുന്നതിൽ കത്തോലിക്കാ സഭയുടെ തത്വങ്ങൾ അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഈ വർക്ക് ഷോപ്പിൽ ഒരു പേപ്പർ അവതരിപ്പിച്ച് കൊണ്ട് ഡോ. പോൾ എഹ്രിലിച്ച് ആഹ്വാനം ചെയ്തിരുന്നു.
അബോർഷൻ കുറ്റകൃത്യമാണെന്നും അത് പൈശാചികമാണെന്നും കഴിഞ്ഞ വർഷം ഒരു പത്രസസമ്മേളനത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പോൾ ആറാമൻ മഹാനാണെന്നും ബലാത്സംഗത്തിന് വിധേയരായി ഗർഭിണികളാകുന്ന ആഫ്രിക്കയിലെ കന്യാസ്ത്രീകൾക്ക് അദ്ദേഹം ഗർഭചിദ്രം നടത്താൻ അനുമതി നൽകിയിരുന്നുവെന്നും പോപ്പ് ഫ്രാൻസിസ് ഓർമിച്ചിരുന്നു.