- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ ഡീക്കനാക്കാൻ ആലോചിച്ചു പോപ്പ് ഫ്രാൻസിസ്; കത്തോലിക്ക സഭയുടെ ചരിത്രം മാറ്റിക്കുറിക്കാൻ കമ്മീഷനെ നിയമിച്ചു
വത്തിക്കാൻ: കത്തോലിക്ക സഭയുടെ ചരിത്രം തന്നെ മാറ്റിക്കുറിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. സഭയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകളെ ഡീക്കൻ പദവിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ് മാർപാപ്പ. വൈദികനു തൊട്ടുതാഴെയുള്ള പദവിയാണു ഡീക്കൻ. അൽമായ വിഭാഗത്തിൽ പുരോഹിതൻ ചെയ്യുന്ന പല പ്രധാനപ്പെട്ട ജോലികളും ഡീക്കനു ചെയ്യാനാകും. അത്രയും പ്രധാനപ്പെട്ട ജോലി സ്ത്രീകളെ ഏൽപ്പിക്കുന്നതിലൂടെ സുപ്രധാനമായ ഒരു നീക്കമാണു പോപ്പ് ഫ്രാൻസിസ് നടത്തുന്നത്. ഇതുവരെ പുരുഷന്മാർ മാത്രമായിരുന്നു ഡീക്കൻ പദവി കൈകാര്യം ചെയ്തിരുന്നത്. സ്ത്രീകളെയും ഡീക്കൻ പദവിയിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി പ്രത്യേക കമ്മീഷനെ മാർപാപ്പ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും സ്ത്രീകളെ ഡീക്കനായി നിയമിക്കുക. ചരിത്രപരമായ നീക്കമെന്നാണ് ഇതിനെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. 13 അംഗ കമ്മീഷനാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നത്. ആദ്യ നൂറ്റാണ്ടുകളിൽ സ്ത്രീകളും പൗരോഹിത്യത്തിലുണ്ടായിരുന്നു
വത്തിക്കാൻ: കത്തോലിക്ക സഭയുടെ ചരിത്രം തന്നെ മാറ്റിക്കുറിക്കാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. സഭയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകളെ ഡീക്കൻ പദവിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ് മാർപാപ്പ.
വൈദികനു തൊട്ടുതാഴെയുള്ള പദവിയാണു ഡീക്കൻ. അൽമായ വിഭാഗത്തിൽ പുരോഹിതൻ ചെയ്യുന്ന പല പ്രധാനപ്പെട്ട ജോലികളും ഡീക്കനു ചെയ്യാനാകും.
അത്രയും പ്രധാനപ്പെട്ട ജോലി സ്ത്രീകളെ ഏൽപ്പിക്കുന്നതിലൂടെ സുപ്രധാനമായ ഒരു നീക്കമാണു പോപ്പ് ഫ്രാൻസിസ് നടത്തുന്നത്. ഇതുവരെ പുരുഷന്മാർ മാത്രമായിരുന്നു ഡീക്കൻ പദവി കൈകാര്യം ചെയ്തിരുന്നത്.
സ്ത്രീകളെയും ഡീക്കൻ പദവിയിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി പ്രത്യേക കമ്മീഷനെ മാർപാപ്പ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും സ്ത്രീകളെ ഡീക്കനായി നിയമിക്കുക.
ചരിത്രപരമായ നീക്കമെന്നാണ് ഇതിനെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. 13 അംഗ കമ്മീഷനാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നത്. ആദ്യ നൂറ്റാണ്ടുകളിൽ സ്ത്രീകളും പൗരോഹിത്യത്തിലുണ്ടായിരുന്നുവെന്നു രേഖകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി സ്ത്രീകൾ പൗരോഹിത്യവൃത്തിയിലില്ല.
പള്ളിക്കും വിശ്വാസത്തിനും നല്ലതു മാത്രം വരുത്തുന്ന കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നാണ് ഇക്കാര്യത്തിൽ പോപ്പിന്റെ വിശദീകരണം. ആരാധനാലയങ്ങളിൽ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചു ചർച്ചകളും വിവാദങ്ങളും കൊഴുക്കുന്നതിനിടെയാണു സ്ത്രീകളെ ഡീക്കനാക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.