- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ മതങ്ങളിലും മൗലികവാദികളായ ഒരു ചെറിയ സംഘം ഉണ്ട്; നമ്മുടെ കൂടെയും അത്തരക്കാരുണ്ട്: അൾത്താരയിൽ കയറി വൈദികനെ കൊന്ന സംഭവത്തിൽ മതം കലർത്തുന്നതിനെ വിമർശിച്ച് പോപ്പ് ഫ്രാൻസിസ്
റോം: ലോകം ഇതുവരെ കണ്ട മാർപാപ്പമാരിൽ ലാളിത്യം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധേയനാണ് ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്കാ സഭയിലെ പുഴുക്കുത്തുകളെ നീക്കാൻ വേണ്ടി ശ്രമിക്കുന്ന അദ്ദേഹം സ്വന്തം നിലപാടുകൾ ഉറക്കെ പറഞ്ഞാണ് ശ്രദ്ധേയനായത്. അഭയാർത്ഥി പ്രവാഹം ഉണ്ടായപ്പോൾ സമ്പന്നരായ യൂറോപ്യൻ രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് പറഞ്ഞ് ശ്രദ്ധ നേടിയ ഫ്രാൻസിസ് പാപ്പ വീണ്ടും വ്യത്യസ്തനാകുകയാണ്. ഇത്തവണ അൾത്താരയിൽ വച്ച് ഒരു വൈദികനെ ഐസിസ് തീവ്രവാദികൾ അതിക്രൂരമായി കഴുത്തറുക്ക് കൊലപ്പെടുത്തിയപ്പോഴും അതിന്റെ പേരിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കാണ് ഫ്രാൻസിസ് മാർപ്പാപ്പ ശ്രദ്ധേയനായത്. ഒരു മതത്തെയും അക്രമവുമായി സമീകരിച്ചു കാണാനാവില്ലെന്നാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടത്. ഭീകരവാദത്തിന്റെ മുഖ്യകാരണങ്ങൾ സാമൂഹിക അനീതിയും പണത്തോടുള്ള ആരാധനയുമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ പള്ളിയിൽ ഐഎസ് ആക്രമണത്തിൽ വൈദികൻ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തിൽ, മതം പരാമർശിക്കാതിരുന്ന തന്റെ തീരുമാനത്തെ മാർപാപ്പ ന്യാ
റോം: ലോകം ഇതുവരെ കണ്ട മാർപാപ്പമാരിൽ ലാളിത്യം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധേയനാണ് ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്കാ സഭയിലെ പുഴുക്കുത്തുകളെ നീക്കാൻ വേണ്ടി ശ്രമിക്കുന്ന അദ്ദേഹം സ്വന്തം നിലപാടുകൾ ഉറക്കെ പറഞ്ഞാണ് ശ്രദ്ധേയനായത്. അഭയാർത്ഥി പ്രവാഹം ഉണ്ടായപ്പോൾ സമ്പന്നരായ യൂറോപ്യൻ രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് പറഞ്ഞ് ശ്രദ്ധ നേടിയ ഫ്രാൻസിസ് പാപ്പ വീണ്ടും വ്യത്യസ്തനാകുകയാണ്. ഇത്തവണ അൾത്താരയിൽ വച്ച് ഒരു വൈദികനെ ഐസിസ് തീവ്രവാദികൾ അതിക്രൂരമായി കഴുത്തറുക്ക് കൊലപ്പെടുത്തിയപ്പോഴും അതിന്റെ പേരിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കാണ് ഫ്രാൻസിസ് മാർപ്പാപ്പ ശ്രദ്ധേയനായത്.
ഒരു മതത്തെയും അക്രമവുമായി സമീകരിച്ചു കാണാനാവില്ലെന്നാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടത്. ഭീകരവാദത്തിന്റെ മുഖ്യകാരണങ്ങൾ സാമൂഹിക അനീതിയും പണത്തോടുള്ള ആരാധനയുമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ പള്ളിയിൽ ഐഎസ് ആക്രമണത്തിൽ വൈദികൻ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തിൽ, മതം പരാമർശിക്കാതിരുന്ന തന്റെ തീരുമാനത്തെ മാർപാപ്പ ന്യായീകരിച്ചു:
'എല്ലാ മതങ്ങളിലും മൗലികവാദികളുടെ ഒരു ചെറിയ സംഘമുണ്ടാകും. നമ്മുടെ കൂടെയും അത്തരക്കാരുണ്ട്.' മാർപാപ്പ പറഞ്ഞു. അഞ്ചു ദിവസത്തെ പോളണ്ട് സന്ദർശനത്തിനിടെ, ഭീകരാക്രമണങ്ങൾക്കു പിന്നിലെ പ്രേരകശക്തി മതമല്ലെന്നു മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. 'നിങ്ങൾക്കു കഠാര കൊണ്ടുമാത്രമല്ല നാക്കു കൊണ്ടും കൊല്ലാം,' വംശീയത ആളിക്കത്തിച്ചു വളരുന്ന യൂറോപ്പിലെ രാഷ്ട്രീയ പാർട്ടികളെ പരാമർശിച്ചു മാർപാപ്പ പറഞ്ഞു.
ഇസ്ലാമിന്റെ ഐഡിന്റിറ്റിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 85കാരനായ വൈദികനെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് ചോദ്യം ഉയർന്നപ്പോഴാണ് പോപ്പിന്റെ മറുപടി. ഇസ്ലാമിക ലഹള മാത്രമല്ല ലോകത്തിന്റെ എല്ലായിടത്തു നടക്കുന്നത്. ഇറ്റലിയിൽ പോലും ആരെങ്കലും പെൺസുഹൃത്തിനെ കൊലപ്പെടുത്തിയെന്നോ അമ്മായിഅമ്മയെ കൊലപ്പെടുത്തിയെന്നോ ഉള്ള വാർത്തകൾ പുറത്തുവരാറുണ്ട്. ഇതൊക്കെ കത്തോലിക്കർക്കിടയിൽ ഉള്ള സംഭവമാണ്. അതൊകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളെ മതവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അത്രമങ്ങളായി മാത്രം കണ്ടാൽ മതിയെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.