- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിനും മൗറീഷ്യസിനും സെൻട്രൽ ആഫ്രിക്കയ്ക്കും വരെ ഇടം നൽകി പോപ് ഫ്രാൻസിസിന്റെ പുതിയ കർദിനാൾ നിയമനം; അമേരിക്കയിലെ വിമതന്മാരെയും കർദിനാൾമാരാക്കി; യൂറോപ്യൻ അധിനിവേശത്തിൽ നിന്നും സഭയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോപ്പിന്റെ പുതിയ നിയമന ഉത്തരവ്
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടി പോപ് ഫ്രാൻസിസ് നടത്തുന്ന ശ്രമങ്ങൾക്ക് ലോകത്തിന്റെ മുഴുവൻ കൈയടി ലഭിക്കുന്നുണ്ട്. കത്തോലിക്കാ സഭ യൂറോപ്പിൽ മാത്രം ഒതുങ്ങുന്നു എന്ന ആക്ഷേപം ശമിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി റോമൻ കത്തോലിക്കാ സഭയിൽ പുതിയ 17 കർദിനാൾമാരെ കൂടി നിയമിച്ചു. ഇവരുടെ സ്ഥാനാരോഹണം നവംബർ 19നു നടക്കും. ഇന്നലെ കുർബാനമധ്യേ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ബംഗ്ലാദേശ്, ഇറ്റലി, മധ്യാഫ്രിക്കൻ റിപ്പബ്ലിക്, സ്‌പെയിൻ, യുഎസ്, ബ്രസീൽ, വെനസ്വേല, ബെൽജിയം, മൊറീഷ്യസ്, മെക്‌സിക്കോ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് 80ൽ താഴെ പ്രായമുള്ള 13 പേർ. ഇവർക്ക് അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങളാവാൻ കഴിയും. അൽബേനിയ, മലേഷ്യ, ഇറ്റലി, ലെസോത്തോ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ മാത്രമാണ് 80നുമേൽ പ്രായമുള്ളവർ. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റശേഷം ഇതു മൂന്നാംവട്ടമാണു പു
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടി പോപ് ഫ്രാൻസിസ് നടത്തുന്ന ശ്രമങ്ങൾക്ക് ലോകത്തിന്റെ മുഴുവൻ കൈയടി ലഭിക്കുന്നുണ്ട്. കത്തോലിക്കാ സഭ യൂറോപ്പിൽ മാത്രം ഒതുങ്ങുന്നു എന്ന ആക്ഷേപം ശമിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി റോമൻ കത്തോലിക്കാ സഭയിൽ പുതിയ 17 കർദിനാൾമാരെ കൂടി നിയമിച്ചു. ഇവരുടെ സ്ഥാനാരോഹണം നവംബർ 19നു നടക്കും.
ഇന്നലെ കുർബാനമധ്യേ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ബംഗ്ലാദേശ്, ഇറ്റലി, മധ്യാഫ്രിക്കൻ റിപ്പബ്ലിക്, സ്‌പെയിൻ, യുഎസ്, ബ്രസീൽ, വെനസ്വേല, ബെൽജിയം, മൊറീഷ്യസ്, മെക്‌സിക്കോ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് 80ൽ താഴെ പ്രായമുള്ള 13 പേർ.
ഇവർക്ക് അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങളാവാൻ കഴിയും. അൽബേനിയ, മലേഷ്യ, ഇറ്റലി, ലെസോത്തോ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ മാത്രമാണ് 80നുമേൽ പ്രായമുള്ളവർ. ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റശേഷം ഇതു മൂന്നാംവട്ടമാണു പുതിയ കർദിനാൾമാരെ അവരോധിക്കുന്നത്.
കത്തോലിക്കാ സഭയിലെ വിമതരായി തന്നെ അറിയപ്പെടുന്ന അമേരിക്കയിൽ നിന്നും കർദ്ദിനാൾമാരുണ്ടായി. മൂന്ന് പേരെയാണ് അമേരിക്കയിൽ നിന്നും പോപ് ഫ്രാൻസിസ് നിയമിച്ചത്. ഷിക്കാഗോ ആർച്ച് ബിഷപ്പ് ബ്ലാസ് കുപിച്ച്, ഇന്ത്യാനോ പോളിസ് ആർച്ച് ബിഷപ്പ് ജോസഫ് ടോബിൻ, ഡല്ലാസ് ബിഷപ്പ് കെവിൻ ഫെരെൽ എന്നിവരെയാണ് അമേരിക്കയിൽ നിന്നും നിയമിച്ചത്. ഇതോടെ അമേരിക്കയിൽ നിന്നുള്ള കർദിനാൾമാരുടെ എണ്ണം 20തായി.
പുതിയ പ്രഖ്യാപനത്തിൽ 17 പേരും 80 വയസിൽ താഴെ പ്രായമുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ സെൻട്രൽ ആഫ്രിക്ക, പാപ്പുവാ ന്യൂഗിനിയ, മൗറീഷ്യസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരെ ആദ്യമായാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടവരിൽ നല്ലൊരു ഭൂരിപക്ഷവും യൂറോപ്പിന് പുറത്തുനിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ തന്റെ പിൻഗാമിയായി വരുന്നതും ഒരുപക്ഷേ യൂറോപ്പിന് പുറത്തുനിന്നുള്ള വ്യക്തിയായേക്കാം എന്ന സൂചനയും പോപ് ഫ്രാൻസിസ് നൽകുന്നുണ്ട്.-