- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനീതികൾക്ക് എതിരെ പ്രതികരിക്കാൻ ആഹ്വാനവുമായി മാർപ്പാപ്പ; ഉയിർപ്പിന്റെ തിരുനാൾ ആഘോഷിച്ച് ക്രൈസ്തവർ; പ്രത്യേക ചടങ്ങുകളുമായി ദേവാലയങ്ങൾ; ഈസ്റ്റർ ആഘോഷിച്ച് ലോകമെമ്പാടും ക്രൈസ്തവ ജനത
തിരുവനന്തപുരം: ലോകമെമ്പാടും ക്രൈസ്തവവിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിന്റെ നിറവിൽ. കുരിശിലേറ്റപ്പെട്ട യേശുദേവൻ ഉയിർത്തെഴുന്നേറ്റ ദിനമായ വിശുദ്ധ ഞായർ ദിനത്തിൽ അനീതികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുക എന്ന ആഹ്വാനവുമായാണ് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശം നൽകിയത്. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കണമെന്ന് ആയിരുന്നു പോപ്പ് ഫ്രാൻസിസിന്റെ ഈസ്റ്റർദിന ആഹ്വാനം യേശു ക്രിസ്തു ഉയർത്തെഴുന്നേൽപിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് വിവിധ പ്രാർത്ഥനാ ചടങ്ങുകളും പ്രത്യേക ഉയിർപ്പ് ശുശ്രൂഷയും ദിവ്യബലിയും നടന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റർ. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേൽക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ. ഈ ദിനങ്ങൾക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാൽ
തിരുവനന്തപുരം: ലോകമെമ്പാടും ക്രൈസ്തവവിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിന്റെ നിറവിൽ. കുരിശിലേറ്റപ്പെട്ട യേശുദേവൻ ഉയിർത്തെഴുന്നേറ്റ ദിനമായ വിശുദ്ധ ഞായർ ദിനത്തിൽ അനീതികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുക എന്ന ആഹ്വാനവുമായാണ് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശം നൽകിയത്. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കണമെന്ന് ആയിരുന്നു പോപ്പ് ഫ്രാൻസിസിന്റെ ഈസ്റ്റർദിന ആഹ്വാനം
യേശു ക്രിസ്തു ഉയർത്തെഴുന്നേൽപിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് വിവിധ പ്രാർത്ഥനാ ചടങ്ങുകളും പ്രത്യേക ഉയിർപ്പ് ശുശ്രൂഷയും ദിവ്യബലിയും നടന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റർ. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേൽക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ. ഈ ദിനങ്ങൾക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാൽ അതിനുമുണ്ട് സങ്കീർണതകൾ.
സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂർവമായ പ്രാർത്ഥനാശുശ്രൂഷകൾ ഇന്ന് നടന്നു. വടക്കൻ പറവൂർ കോട്ടക്കാവ് സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ഉയിർത്തെഴുന്നേൽപ്പ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. തിരുവനന്തപുരം പാളയം സെന്റ്. ജോസഫ്‌സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്കും ദിവ്യബലിക്കും ആർച്ച് ബിഷപ് എം. സൂസപാക്യം നേതൃത്വം നൽകി. ആത്മാർത്ഥതയുള്ള വിശ്വാസമാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഉയിർപ്പ് ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ നേതൃത്വം നൽകി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രധാന കാർമ്മികത്വം വഹിച്ചു. പ്രത്യാശയോടെ മുമ്പോട്ട് പോയി പ്രതിസന്ധികളെ മറികടന്ന്പുതിയൊരു ജീവിതം കെട്ടിപടുക്കാമെന്ന് അദേഹം ഈസ്റ്റർ സന്ദേശത്തിൽ ഓർമിപ്പിച്ചു. കൊച്ചി സെന്റ് ഫ്രാൻസിസി അസീസി കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിൽപ്പറമ്പിൽ നേതൃത്വം നൽകി. കോഴിക്കോട് . ദേവമാതാ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാച്ചടങ്ങിന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ നേതൃത്വം നൽകി.കോട്ടയം പഴയ സെമിനാരിയിൽ നടന്ന ഈസ്റ്റർ ശുഷ്രൂശകൾക്ക് ഇടുക്കി ഭദ്രാസിനാദിപൻ മാത്യൂസ് മാർ തെവോദോസിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഗവർണർ പി. സദാശിവം ഈസ്റ്റർ ആശംസകൾ നേർന്നു.. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനെ വാഴ്‌ത്തുന്ന ഈസ്റ്റർ സമാധാനവും അനുകമ്പയുമേകി നമ്മുടെ മനസിനെ സമ്പന്നമാക്കട്ടെ. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാൻ അത് നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഗവർണർ സന്ദേശത്തില് പറഞ്ഞു.