- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങുന്നതിനിടയിൽ ഇങ്ങനെയൊരാൾ വീട്ടിലെ അന്തേവാസിയാണെന്ന് ഓർത്തില്ല; ദിവസങ്ങളായി ആഹാരമില്ലാതെ എല്ലും തോലുമായി; പോപ്പുലർ ഫിനാൻസ് ഉടമകൾ വെട്ടിലാക്കിയത് നാട്ടുകാരെ മാത്രമല്ല വീട്ടിലെ രാജപാളയം നായയെക്കൂടി; അലിവു തോന്നിയ പൊലീസ് ഏറ്റെടുത്ത് തെരുവുനായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി
കോന്നി: നാട്ടുകാരെ മാത്രമല്ല, വീട്ടിലുള്ള പട്ടിയെയും പട്ടിണിയിലാക്കിയാണ് വകയാറിലെ പോപ്പുലർ ഉടമകൾ ലക്ഷങ്ങൾ തട്ടി മുങ്ങിയത്. പട്ടിണി കിടന്ന് ചാകാറായ വളർത്തു നായയ്ക്ക് ഒടുക്കം പൊലീസ് രക്ഷകരായി. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ഇവർ ഈ രാജപാളയം നായയെ മറന്നു. പട്ടിണി കിടന്ന് ചാകാറായ വളർത്തു മൃഗത്തെ കണ്ട് അലിവു തോന്നിയ അന്വേഷണ സംഘത്തിലെ പൊലീസുകാർ അതിനെ തെരുവുനായ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടിൽ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവൽനായക്ക് പൊലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉൾപ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തിൽപ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയത്തുള്ള ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോൾ നായ തളർന്നു. പൊലീസും ആളും ബഹളവുമൊക്കെയായി നിറഞ്ഞുനിൽക്കുന്ന വീട്ടിൽ പട്ടിണി കിടന്നു മരണം മുന്നിൽ കണ്ട നായയ്ക്ക് ഒടുവിൽ പൊലീസ് ഭക്ഷണമെത്തിച്ചെന്നു മാത്രമല്ല, സുരക്ഷിത കരങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
അന്വേഷണസംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ തെരുവ് നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അവരെ ബന്ധപ്പെടുകയായിരുന്നു. അവർ ഉടൻ എത്തുകയും പൊലീസിന്റെ നിർദ്ദേശം സ്വീകരിച്ച് നായയെ ഏറ്റെടുത്തു കൊണ്ടുപോകുകയും ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്