കോഴിക്കോട്: അസം വെടിവെപ്പ് മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. അസമിലെ അനുഭവം നാളെ ഇന്ത്യയിൽ എവിടെയും ആവർത്തിക്കാം. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. അസം വെടിവെപ്പിനെതിരെ നാളെ മുതൽ രാജ്യവ്യാപക സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.

അസമിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ ആറ് നാട്ടുകാർക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഇന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ നിലയും ഗുരുതരമായി തുടരുകയാണെന്നും അസം ഡിജിപി അറിയിച്ചു. ഇന്നലെ സംഘർഷത്തിൽ രണ്ട് നാട്ടുകാർ മരിച്ചിരുന്നു.