- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ സ്തംഭിപ്പിച്ച പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം അനുമതിയില്ലാതെ; സമ്മേളനത്തിന് മാത്രം അനുമതി വാങ്ങിയ നേതാക്കൾ പൊലീസിനെ ധിക്കരിച്ച് പ്രകടനം നടത്തി; തടയാൻ ശ്രമിച്ചപ്പോൾ സംഘർഷം ഉണ്ടായതിനാൽ നിയമവിരുദ്ധ ജാഥ നോക്കി നിന്ന് പൊലീസ്; ഒടുവിൽ വിവാദമായപ്പോൾ കേസ് എടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് പ്രകടനം നടത്തിയത് പൊലീസിന്റെ വിലക്കു ലംഘിച്ച്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിക്കുമെന്ന സൂചനകളുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ സതംഭിപ്പിച്ച് കൂറ്റൻ റാലി പോപ്പുലർ ഫ്രണ്ട് നടത്തിയത്. പിസി ജോർജും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിനെ തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താനാണ് ഇതിലൂടെ ശ്രമിച്ചത്. ഈ റാലിയിക്കായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. എന്നിട്ടും റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടിന് വിനയാകാൻ സാധ്യതയുണ്ട്. പാളയം മുതൽ സമ്മേളനസ്ഥലമായ പുത്തരിക്കണ്ടം മൈതാനം വരെ പ്രകടനം നടത്താനായിരുന്നു അനുമതി തേടിയത്. എന്നാൽ, പ്രകടനം നടത്താനാകില്ലെന്നും സമ്മേളനം നടത്തുന്നതിനു മാത്രം അനുമതി നൽകാമെന്നും പൊലീസ് അറിയിച്ചു. വിലക്കു ലംഘിച്ച് പാളയം മുതൽ പ്രകടനം നടത്തിയവർക്കെതിേര പൊലീസ് കേസെടുത്തു. പ്രകടനം നടത്തിയവരെ പൊലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പാളയത്തും പഴവങ്ങാടിക്കു മുന്നിലുമാണ് തടയാൻ ശ്രമിച്ചത്. ഒടുവിൽ ഉന്നത പൊലീസ് ഉ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് പ്രകടനം നടത്തിയത് പൊലീസിന്റെ വിലക്കു ലംഘിച്ച്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിക്കുമെന്ന സൂചനകളുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ സതംഭിപ്പിച്ച് കൂറ്റൻ റാലി പോപ്പുലർ ഫ്രണ്ട് നടത്തിയത്. പിസി ജോർജും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിനെ തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താനാണ് ഇതിലൂടെ ശ്രമിച്ചത്. ഈ റാലിയിക്കായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. എന്നിട്ടും റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടിന് വിനയാകാൻ സാധ്യതയുണ്ട്.
പാളയം മുതൽ സമ്മേളനസ്ഥലമായ പുത്തരിക്കണ്ടം മൈതാനം വരെ പ്രകടനം നടത്താനായിരുന്നു അനുമതി തേടിയത്. എന്നാൽ, പ്രകടനം നടത്താനാകില്ലെന്നും സമ്മേളനം നടത്തുന്നതിനു മാത്രം അനുമതി നൽകാമെന്നും പൊലീസ് അറിയിച്ചു. വിലക്കു ലംഘിച്ച് പാളയം മുതൽ പ്രകടനം നടത്തിയവർക്കെതിേര പൊലീസ് കേസെടുത്തു. പ്രകടനം നടത്തിയവരെ പൊലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. പാളയത്തും പഴവങ്ങാടിക്കു മുന്നിലുമാണ് തടയാൻ ശ്രമിച്ചത്. ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് പൊലീസുകാരെ പിന്തിരിപ്പിച്ചു. പ്രകടനം മൂലം നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരുന്നു. മൂന്ന് ലക്ഷത്തോളം പേർ യോഗത്തിനെത്തിയെന്നാണ് പോപ്പുലർ ഫ്രണ്ട് അവകാശപ്പെടുന്നത്.
സർ സിപിയെന്ന ജനവിരുദ്ധ ഭരണാധികാരിയെ മൂക്കുമുറിച്ചു നാടുകടത്തിയ തിരുവനന്തപുരത്തിന്റെ മണ്ണിൽ പുതിയ കാലത്തിന്റെ ഫാസിസ്റ്റ് ഏകാധിപതികൾക്കും അവരുടെ വർഗീയ അജണ്ടകൾക്കുമെതിരേ ജനകീയ പ്രതിരോധത്തിന്റെ കടലിരമ്പം തീർത്ത് മഹാ സമ്മേളനം നടന്നുവെന്നാണ് പോപുലർ ഫ്രണ്ട് വിശദീകരിക്കുന്നത്. പ്രതിഷേധങ്ങൾ വഴിപാടായും പ്രഹസനമായും ഏറെ കടന്നുപോയ സാക്ഷരകേരളത്തിന്റെ തലസ്ഥാന രാജവീഥികളിൽ ഇന്നലെ മുഴങ്ങിയത് ഭരണകൂട വേട്ടയാടലിൽ പതറില്ലെന്ന നവസാമൂഹിക വിപ്ലവപ്രസ്ഥാനത്തിന്റെ പതിരില്ലാത്ത പ്രഖ്യാപനം. അവകാശപ്പോരാട്ടങ്ങൾക്കായുള്ള ജനകീയ ഇച്ഛാശക്തിയെ ഒരു ഭരണകൂടത്തിനും പിടിച്ചുകെട്ടാനാവില്ല എന്നതിന്റെ ചരിത്രവിളംബരമായി മാറി പോപുലർ ഫ്രണ്ട് മഹാ സമ്മേളനമെന്നാണ് സംഘടനയുടെ അവകാശ വാദം.
സംഘപരിവാര ഭീഷണി തന്നെയാണ് രാജ്യം നേരിടുന്ന അടിസ്ഥാന വെല്ലുവിളിയെന്ന് ഊന്നിപ്പറയുന്നതായിരുന്നു റാലിയിലെ മുദ്രാവാക്യങ്ങളും നിശ്ചലദൃശ്യങ്ങളും. ആക്രമണോൽസുക ഹിന്ദുത്വത്തിന്റെ ഉപകരണമായി മോദി സർക്കാർ മാറിയതിന്റെ വിപൽക്കാഴ്ചകൾ റാലിയിൽ ചിന്തോദ്ദീപകമായി ആവിഷ്‌കരിച്ചു. പശുവിന്റെ പേരിൽ ഹിന്ദുത്വർ നിർദയം കൊന്നൊടുക്കിയ ഹതഭാഗ്യർ നിശ്ചലദൃശ്യങ്ങളിൽ നോവുന്ന കാഴ്ചകളായി പുനർജനിച്ചു. കൽബുർഗിക്കും പൻസാരെക്കും ധബോൽക്കർക്കും ശേഷം ഗൗരി ലങ്കേഷിൽ എത്തിനിൽക്കുന്ന അസഹിഷ്ണുതയുടെ നിറതോക്കും കൊലക്കത്തികളും എതിർശബ്ദങ്ങൾക്കു നേരെ വീണ്ടും പതിയിരിക്കുന്നതും വിമർശിച്ചു.
റാലി എത്തുന്നതിനും ഏറെ മുമ്പുതന്നെ പുത്തരിക്കണ്ടം മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനി മുഖ്യപ്രഭാഷണം നടത്തി. പി സി ജോർജ് എംഎൽഎ, ജസ്റ്റിസ് കോൽസെ പാട്ടീൽ (പൂണെ), അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം മൗലാനാ മഹ്ഫൂസുർറഹ്മാൻ, തേജസ് ചീഫ് എഡിറ്റർ എൻ പി ചെക്കുട്ടി, മുന്മന്ത്രി എ നീലലോഹിതദാസൻ നാടാർ, പോപുലർ ഫ്രണ്ട് ദേശീയ നിർവാഹക സമിതിയംഗം ഇ എം അബ്ദുർറഹ്മാൻ, മനുഷ്യാവകാശ പ്രവർത്തകൻ എ വാസു എന്നിവർ പങ്കെടുത്തു.