- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതിരയെ ആയിഷ ആക്കിയതിൽ പോപ്പുലർ ഫ്രണ്ടിന് യാതൊരു ബന്ധവുമില്ല; ഹാദിയ നേരിടുന്നത് വ്യക്തി സ്വാതന്ത്ര്യങ്ങളുടെ ലംഘനം; കൈവെട്ട് കേസിലും സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല; എൻഐഎ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധം: വിവാദങ്ങളോട് പ്രതികരിച്ച് പോപ്പുലർ ഫ്രണ്ട് നേതാക്കൾ
കോഴിക്കോട്: ദേശീയ തലത്തിൽ വിവാദമായ കേരള വിഷയങ്ങളുടെ ഒരു വശത്ത് പോപ്പുലർ ഫ്രണ്ടെന്ന സംഘടനയുണ്ട്. മതംമാറ്റ കേസുകളുടെ പേരിലും ഐസിസ് ബന്ധത്തിന്റെ പേരിലും സംഘടന വിവാദങ്ങളിൽ നിറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടായിരുന്നു. ഏറ്റവും ഒടുവിൽ പോപ്പുലർ ഫ്രണ്ടിനെ നിരേധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന വാർത്തകളും പുറത്തു വന്നു. എൻഐഎ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള നീക്കം ജനാധിപത്യ വിരിദ്ധമാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവും ചെയർമാൻ അബൂബക്കറും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിവാദമായ മതം മാറ്റ കേസുകളിൽ സംഘടനയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ വർഷ ജൂണിൽ ആതിര എന്ന പെൺകുട്ടിയെ മതംമാറ്റി ആയിഷ ആക്കിയതിൽ സംഘടനക്ക് യാതൊരു ബന്ധവുമില്ല. ആതിര പോപ്പുലർ ഫ്രണ്ടിന്റ കൂടെ ഉണ്ടായിട്ടേയില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം തന്നെ മതം മാറ്റാൻ ശ്രമിച്ചതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടു
കോഴിക്കോട്: ദേശീയ തലത്തിൽ വിവാദമായ കേരള വിഷയങ്ങളുടെ ഒരു വശത്ത് പോപ്പുലർ ഫ്രണ്ടെന്ന സംഘടനയുണ്ട്. മതംമാറ്റ കേസുകളുടെ പേരിലും ഐസിസ് ബന്ധത്തിന്റെ പേരിലും സംഘടന വിവാദങ്ങളിൽ നിറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടായിരുന്നു. ഏറ്റവും ഒടുവിൽ പോപ്പുലർ ഫ്രണ്ടിനെ നിരേധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന വാർത്തകളും പുറത്തു വന്നു. എൻഐഎ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള നീക്കം ജനാധിപത്യ വിരിദ്ധമാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവും ചെയർമാൻ അബൂബക്കറും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിവാദമായ മതം മാറ്റ കേസുകളിൽ സംഘടനയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ വർഷ ജൂണിൽ ആതിര എന്ന പെൺകുട്ടിയെ മതംമാറ്റി ആയിഷ ആക്കിയതിൽ സംഘടനക്ക് യാതൊരു ബന്ധവുമില്ല. ആതിര പോപ്പുലർ ഫ്രണ്ടിന്റ കൂടെ ഉണ്ടായിട്ടേയില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം തന്നെ മതം മാറ്റാൻ ശ്രമിച്ചതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടുകാരാണെന്നാണ് ആതിര നേരത്തെ മറുനാടനോട് വെളിപ്പെടുത്തിയിരുന്നത്. നൗഫൽ ഗുരുക്കളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ആണ് തനിക്ക് വേണ്ട നിർദേശങ്ങൾ നലകിയത് എന്നും ആതിര വെളിപ്പെടുത്തിയിരുന്നു.
വിവാദമായ ഹാദിയ കേസിൽ ഹാദിയയുടെ രക്ഷാകർത്യം കോടതി സൈനബയെയാണ് ഏൽപ്പിച്ചത്. വിവാഹം കഴിക്കുന്നതിൽ ഹാദിയയോട് കോടതി യാതൊരു ഉപേക്ഷയും വച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ വിശദീകരിക്കുന്നു. ഹാദിയക്ക് ഇപ്പോൾ നേരിടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. മാത്രമല്ല, നിരവധി തവണ പല എജൻസികളായി ഈ കേസ് അന്വേഷിച്ചിട്ടുണ്ട്. സൈനബ ഉൾപ്പെടെയുള്ളവരുടെ മൊഴി എടുത്തത്തുമാണ്. പല ദിവസങ്ങളിലായി നിരവധി തവണ ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തെ എൻ.ഐ.എ യുടെ പ്രവർത്തനം സുതാര്യമല്ലെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. എൻ.ഐ.എ യുടെ അന്വേഷണം സുതാര്യമായി നടത്താനായി ഒരു ജഡ്ജിയെ തന്നെ നിയമിക്കുക്കയാണ് ഉണ്ടായത്. ആ ഏജൻസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നസറൂദ്ദീൻ എളമരം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്ന റിപ്പോർട്ടിലെ പ്രധാനമായും പറയുന്ന കാര്യം തൊടുപുഴയിലെ ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസാണ്. ഈ കേസുമായി സംഘടനയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഇവർ വ്യക്തമാക്കി. അതിന്റെ കേസ് നടത്താനും പോപ്പുലർ ഫ്രണ്ട് പണം നല്കിയിട്ടില്ല. അതിന്റെ ചെലവ് നടത്തിയത് കേസിൽ ഉൽപ്പെട്ടവരുടെ കുടുംബമാണ്.
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നടത്തുന്നു എന്ന് പറയുന്നു. എന്നാൽ, അത് കണ്ണൂർ നാറാത്ത് ആരോഗ്യ ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പേരിൽ വർഷങ്ങളായി നടത്തുന്ന ആരോഗ്യ ശിക്ഷണ പരിപാടി മാത്രാണ്. ടൈംസ് ഗ്രൂപ്പ് മാധ്യമങ്ങൾ ആണ് പോപ്പുലർ ഫ്രണ്ടിനെതിരെ മനപ്പൂർവം അപകീർത്തിപരമായ വാർത്തകൾ നൽകുന്നത്. സംഘപരിവാർ സഖ്യങ്ങളാണ് പോപ്പുലർ ഫ്രണ്ട് ഭീകര സംഘടന എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. വലിയ ഗൂഢലോചന ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഹാദിയ പ്രശ്‌നത്തിൽ പോലും പല രീതിയിൽ ഉള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആണ് ഹിന്ദുത്വ വലത്പക്ഷങ്ങൾ ശ്രമിക്കുന്നത്. കോടതിയിൽ ഉള്ള കേസിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നും പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ അബൂബക്കർ പറഞു. സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരവും സംസാരിച്ചു.
അഖിലയുടെ കേസുമായി ഏറെ സാമ്യങ്ങളുള്ള മറ്റൊരു കേസായിരുന്നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയുടേതും. ആതിരയുടെ കേസിൽ മതപരിവർത്തനം നടത്തിയവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി സ്വന്തം താൽപര്യ പ്രകാരം മതം മാറിയതാണെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച കേസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരേയും സംരക്ഷണം നൽകിയവരേയും സംബന്ധിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുമുണ്ട്. മഞ്ചേരി സത്യസരണിക്കും ആതിരയുടെ മതംമാറ്റലിനു പിന്നിൽ പ്രവർത്തിച്ച ചിലർക്കും അഖിലയുടെ കേസുമായും ബന്ധമുണ്ട്.
ഈ രണ്ട് മതം മാറ്റ കേസുകൾക്കും സാമ്യങ്ങൾ ഏറെയാണ്. ഇരുവരെയും മതംമാറ്റുന്നതിനായി കൊണ്ടുവന്നത് മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിലേക്കായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു മതം മാറ്റിയ ഇരുവർക്കും സംരക്ഷണം നൽകിയിരുന്നത്. മതം മാറ്റത്തിന് വിധേയമായ രണ്ടു പെൺകുട്ടികളുമായും പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ.എസ് സൈനബ ടീച്ചർ അടക്കമുള്ളവർ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ആതിരയുടെ കേസിൽ അറസ്റ്റിലായവരിൽ നാലു പേരും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഈ കേസിൽ സത്യ സരണി മാനേജറും അറസ്റ്റിലായിരുന്നു. ആതിരയുടെ മതംമാറ്റ കേസിൽ ഒന്നാം പ്രതിയായ പട്ടിക്കാട് സ്വദേശി നൗഫൽ കുരിക്കളെ ഇതുവരെ പിടികൂടിയിട്ടില്ല. വിദേശത്തുള്ള ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എം.എം അക്‌ബർ നേതൃത്വം കൊടുക്കുന്ന നീച്ച് ഓഫ് ട്രൂത്ത് സംഘടനയുടെ സജീവ പ്രവർത്തകനായ നൗഫൽ വേറെയും മതപരിവർത്തന കേസുകളിൽ പ്രതിയാണ്.
മതം മാറി വിദേശത്തേക്കു പോയ പെരിന്തൽമണ്ണ സ്വദേശി അഖിൽ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫൽ പ്രവർത്തിച്ചിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജൂൺ 15ന് ചെർപുളശേരി പൊലീസിൽ ആതിരയുടെ അഛൻ അപ്പുണ്ണി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മഞ്ചേരി സത്യ സരണിയിലും പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരിലേക്കും എത്തിയത്.