- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ആയുധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; പിടിച്ചെടുത്തത് എസ് മോഡൽ കത്തി

X
കണ്ണൂർ: കണ്ണൂരിൽ ആയുധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. ചാലാട് പോസ്റ്റ് ഓഫിസിന് സമീപത്തെ ഫർഹാൻ ഷെയ്ക്കാണ്(20) അറസ്റ്റിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഫർഹാൻ അഹമ്മദബാദ് സ്ഫോടന പരമ്പരയിലെ വിധിക്കെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തത് കഠാര ഉൾപ്പെടെയുള്ള ആയുധവുമായാണെന്നും ശ്രീജിത്ത് കോടേരി പറഞ്ഞു.
പ്രതിഷേധപ്രകടനം അവസാനിച്ചിട്ടും അവിടെ തന്നെ തമ്പടിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട പൊലീസിനോട്് ഒരു സംഘം പ്രവർത്തകർ തട്ടിക്കയറുകയായിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഫർഹാൻ ഷെയ്ക്കിനെ പരിശോധിച്ചപ്പോഴാണ് അതീവമാരകമായ എസ് കത്തി മാതൃകയിലുള്ളത് പൊലീസ് പിടിച്ചെടുത്തത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.
Next Story


