- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ; തൃഷയ്ക്ക് സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ് പദവി
ചെന്നൈ: തമിഴ്‌നാട്ടിലെയും കേരളത്തിലെയും കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി നൽകുന്ന 'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി യുനിസെഫ് കേരളാ തമിഴ്‌നാട് മേധാവി ജോബ് സഖറിയ തൃഷക്ക് സമ്മാനിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള ആഗോള ദിനത്തിൽ നടത്തിയ പ്രത്യേക ചടങ്ങിലായിരുന്നു പദവി സമർപ്പണം. യുനിസെഫിന്റെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ വനിതാ ദക്ഷിണേന്ത്യൻ സിനിമാ താരമാണ് തൃഷ. അനീമിയ, ശൈശവ വിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികൾ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് തൃഷ പിന്തുണ നൽകുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാവും മുഖ്യ പരിഗണന. ഒട്ടേറെ കുട്ടികളും കൗമാരക്കാരും യുവാക്കളുമായ ആരാധകരുള്ള തൃഷക്ക് ബാലവാകാശങ്ങളിലേക്ക് എളുപ്പത്തിൽ ശ്രദ്ധ കൊണ്ടുവരാനാകുമെന്ന് ജോബ് സഖറിയ പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും പൊതുസ്ഥലങ
ചെന്നൈ: തമിഴ്‌നാട്ടിലെയും കേരളത്തിലെയും കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ.
കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി നൽകുന്ന 'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി യുനിസെഫ് കേരളാ തമിഴ്‌നാട് മേധാവി ജോബ് സഖറിയ തൃഷക്ക് സമ്മാനിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള ആഗോള ദിനത്തിൽ നടത്തിയ പ്രത്യേക ചടങ്ങിലായിരുന്നു പദവി സമർപ്പണം. യുനിസെഫിന്റെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ വനിതാ ദക്ഷിണേന്ത്യൻ സിനിമാ താരമാണ് തൃഷ. അനീമിയ, ശൈശവ വിവാഹം, ബാലവേല, ബാലചൂഷണം എന്നിവയുടെ കെടുതികൾ നേരിടുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് തൃഷ പിന്തുണ നൽകുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാവും മുഖ്യ പരിഗണന.
ഒട്ടേറെ കുട്ടികളും കൗമാരക്കാരും യുവാക്കളുമായ ആരാധകരുള്ള തൃഷക്ക് ബാലവാകാശങ്ങളിലേക്ക് എളുപ്പത്തിൽ ശ്രദ്ധ കൊണ്ടുവരാനാകുമെന്ന് ജോബ് സഖറിയ പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും പൊതുസ്ഥലങ്ങളിലുമുണ്ടാകുന്ന ബാലാവകാശ ലംഘനങ്ങൾ താരത്തിന് പൊതുശ്രദ്ധയിൽ കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് തൃഷ പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവ സംബന്ധിച്ച് കൂടുതൽ ബോധവൽക്കരണം നൽകാൻ താൻ പ്രതിജ്ഞാബദ്ധയാണ്. തമിഴ്‌നാടിനെ പോഷകാഹാരക്കുറവ്, വെളിയിട വിസർജനം എന്നിവയിൽ നിന്ന് മുക്തമാക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും തൃഷ വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുത്ത 50 കുട്ടികളുമായി സംവദിച്ച തൃഷ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ബാലവേലയും ബാലവിവാഹവും അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയാണെന്ന് അവർ പറഞ്ഞു. 18 വയസുവരെയുള്ള എല്ലാ പെൺകുട്ടികളും വിദ്യാഭ്യാസം നേടുകയാണെങ്കിൽ ബാലവിവാഹവും ബാലവേലയും തടയാനാകും. ദീർഘകാലാടിസ്ഥാനത്തിൽ, കുട്ടികളിലെ പോഷകാഹാരക്കുറവും മാതൃ-ശിശു മരണ നിരക്കും കുറയ്ക്കാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് സഹായിക്കുമെന്നും തൃഷ പറഞ്ഞു.
ചടങ്ങിൽ, തമിഴ്‌നാട് സംസ്ഥാന ബാലാവവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷ ശ്രീമതി എംപി.നിർമ്മല, യുനിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് സുഗത റോയി എന്നിവർ പ്രസംഗിച്ചു.