കാഞ്ഞങ്ങാട് : പെരിയ കേന്ദ്ര സർവ്വകലാശാല യിൽ ഔദ്യോഗിക പരിപാടി യുമായി ബന്ധപ്പെട്ട് എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന് പ്രതീക്ഷ ഓർഗൺ റെസീപ്യന്റ് ഫാമിലി അസോസിയേഷൻ (പോർഫ) നിവേദനം നൽകി.

പോർഫ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖാലിദ് കൊളവയൽ, കാസർകോട് ജില്ലാ സെക്രട്ടറി അനന്തൻ കെ എം എന്നിവരാണ് വിവിധ അഭ്യർത്ഥനകൾ അടങ്ങിയ നിവേദനം മന്ത്രി ക്ക് നൽകിയത്.

ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ എല്ലാ വൃക്കാരോഗികൾക്കും അനുവദിക്കുക, ഡിസബിലിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തുക, കൂടുതൽ കേന്ദ്ര ക്ഷേമ പദ്ധതികൾ കൊണ്ടുവരിക, എല്ലാ വൃക്കാരോഗികൾക്കും പെൻഷൻ അനുവദിക്കുക, പലിശ രഹിത വായ്‌പ്പകൾ (ലോൺ) അനുവദിക്കുക, സ്വയം തൊഴിൽ സംരംഭങ്ങൾ ആരാഭിക്കുന്നതിനു കേന്ദ്ര പദ്ധതികൾ ആവിഷ്‌കരിക്കുക, മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുകതുടങ്ങിയ അഭ്യർത്ഥനകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നിവേദനമാണ് പോർഫ ഭാരവാഹികൾ മന്ത്രി ക്ക് സമർപ്പിച്ചത്.