- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിളിച്ചുപറയുമ്പോഴേക്കും എല്ലാം കഴിഞ്ഞു; 'ഡിലീറ്റ് ഫോർ എവരിവൺ' സമയവും; അശ്ലീല വീഡിയോ നഗരസഭാ വാർഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ; ആഘോഷിച്ച് എതിരാളികൾ; തലശേരിയിൽ സിപിഎം നേതാവിനെ പുറത്താക്കി; വിനയായത് കാഴ്ചക്കുറവെന്ന് നേതാവ്

തലശേരി: അശ്ലീല വീഡിയോ നഗരസഭാവാർഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അയച്ചതിന് സിപിഎം നേതാവിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കി. തലശേരി നഗരസഭയിലെ മാരിയമ്മൻ വാർഡിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സിപിഎം നേതാവിന്റെ നമ്പറിൽ നിന്നും അശ്ലീല വീഡിയോ പോസ്റ്റു ചെയ്തത്.
മറ്റാർക്കോ അയച്ചുകൊടുക്കുകയോ അതോ സ്വന്തം മൊബൈൽ ഫോണിന്റെ ഗ്യാലറിയിൽ സൂക്ഷിക്കുകയോ ചെയ്ത ചൂടൻ രംഗമാണ് കൈവിട്ടു പോയത്. ഇതോടെ സംഭവം വിവാദമാവുകയും തലശേരിയിലെ സിപിഎമ്മിന് തലവേദനയായി മാറുകയും ചെയ്യുകയായിരുന്നു. പാർട്ടി അനുഭാവികളിൽ നിന്നും അംഗങ്ങളിൽ നിന്നും മോഹൻദാസിനെതിരെ വിമർശനം ശക്തമായതോടെയാണ് വെള്ളിയാഴ്‌ച്ച വൈകുന്നേരം തലശേരി ലോക്കൽ ടൗൺകമ്മിറ്റി യോഗം അടിയന്തിരമായി ചേരുകയും മോഹൻദാസിനെ പുറത്താക്കാൻ തീരുമാനിക്കുകയുമായിരുന്നു.
യോഗത്തിൽ എസ്. ടി ജയ്‌സൺ അധ്യക്ഷനായി.പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ നേതാവിനെ പുറത്താക്കിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ചില വനിതാ സഖാക്കൾ മുന്നറിയിപ്പു നൽകിയിരുന്നു. സംഭവം ആരുമറിയാതെ ഒതുക്കാൻ ശ്രമിച്ച പാർട്ടി നേതൃത്വത്തെ ഇതു വെട്ടിലാക്കി. പൊലിസിൽ പരാതി നൽകേണ്ട പാർട്ടി നടപടിയെടുക്കുമെന്ന് നേതാക്കൾ ഉറപ്പു നൽകുകയായിരുന്നു. ഇതേ തുടർന്നാണ് അടിയന്തര ലോക്കൽ കമ്മിറ്റി ചേർന്ന് മോഹൻദാസിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.
ഇദ്ദേഹത്തെ ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കുന്നതിന് മറ്റ് അംഗങ്ങൾ പിന്തുണച്ചു. എന്നാൽ പാർട്ടി അംഗത്വം നിലനിർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നാണ് നേതൃത്വം നൽകുന്ന വിവരം. അശ്‌ളീല വീഡിയോ കൈയബദ്ധത്താൽ സംഭവിച്ചതാണെന്നാണ് മോഹൻ ദാസ് പാർട്ടി നേതൃത്വത്തിന് നൽകിയ വിശദീകരണം.
കണ്ണിന് കാഴ്ച കുറവുള്ള മോഹൻദാസിനെ മറ്റുള്ളവർ വിളിച്ചു വിവരം പറയുമ്പോഴെക്കും ഡിലീറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു. ഇതോടെ മോഹൻദാസ് പോസ്റ്റു ചെയ്ത വീഡിയോയും സ്‌ക്രീൻ ഷോട്ടും രാഷ്ട്രീയ എതിരാളികൾ സമുഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. ഒരു വനിതാ കൗൺസിലറാണ് ഈ ഗ്രൂപ്പിന്റെ അഡ്‌മിൻ.
തലശേരി നഗരത്തിലെ സിപിഎമ്മിന്റെയും സിഐ.ടി.യുവിന്റെയും പ്രധാന നേതാക്കളിലൊരാളാണ് മോഹൻ ദാസ്. പച്ചക്കറി വ്യാപാര മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൈയിലുള്ള മാരിയമ്മൻ കോവിൽ സിപിഎമ്മിനായി തിരിച്ചുപിടിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
സി. പി. എം നിയന്ത്രിത പച്ചക്കറി സൊ സെറ്റിയിൽ ജീവനക്കാരൻ കൂടിയാണ് മോഹൻദാസ്. പൊന്യം സ്വദേശിയായ ഇദ്ദേഹം തലശേരി നഗരത്തിൽ താമസിച്ചാണ് സംഘടനാ പ്രവർത്തനം നടത്തി വരുന്നത് പാർട്ടിക്കുള്ളിലും പുറത്തും ഇതുവരെ കറ പുരളാത്ത ജനകീയ നേതാവിനെതിരെ ഉയർന്ന ആരോപണത്തിൽ സിപിഎം തലശേരി ഏരിയാ നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല. മാസങ്ങൾക്കു മുൻപ് സിപിഎം പ്രവർത്തകരും അനുഭാവികളുമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്‌ളീല വീഡിയോ പോസ്റ്റു ചെയ്തതിന് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെയും തൽസ്ഥാനത്തു നിന്നും നീക്കിയിരുന്നു.


