- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അംഗങ്ങളുടെ വാടസ് ആപ് ഗ്രൂപ്പിൽ അശ്ളീല വീഡിയോ പോസ്റ്റ് ചെയ്തു; ബിജെപി പെരുമ്പാവൂർ ഗ്രൂപ്പിൽ വീഡിയോ ഇട്ടത് രായമംഗലം പഞ്ചായത്തിലെ തോറ്റ സ്ഥാനാർത്ഥി; മധ്യവയസ്ക വസ്ത്രം അഴിക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങൾ
പെരുമ്പാവൂർ: ബിജെപി പെരുമ്പാവൂർ എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിൽ പാർട്ടി പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതു. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും അഭിഭാഷകരും മാധ്യപ്രവർത്തകരും നിരവധി സ്ത്രീകളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ശേഷമാണ് 2 മിനിട്ട് 50 സെക്കന്റ് വരുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മദ്ധ്യവയസ്‌കയായ സ്ത്രീ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി പിറന്നപടി നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. കർഷകമോർച്ചയുടെ ജില്ലാഭാരവാഹിയായ സുരേഷാണ് ഗ്രൂപ്പിന്റെ അഡ്‌മിൻ. രായമംഗലം പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ പാർട്ടി പ്രദേശിക നേതാവായ സന്തോഷാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ തന്റെ സുഹൃത്ത് അയച്ചതാണെന്നും ഇത് മറ്റൊരുസുഹൃത്തിന് അയക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ ബിജെപി ഗ്രൂപ്പിൽ പോസ്റ്റുചെയ്യുകയായിരുന്നെന്നും ഗ്രൂപ്പംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് ക്ഷമ ചോദിക്കുകയാണെന്നും സന്തോഷ് മറുനാടനോട് പ്രതികരിച്ചു. വീഡിയോയിലെ സ്ത്രീയേ തനിക്കറിയില്ലെന്നും ഇയാൾ വ്യക്
പെരുമ്പാവൂർ: ബിജെപി പെരുമ്പാവൂർ എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിൽ പാർട്ടി പ്രവർത്തകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതു.
ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും അഭിഭാഷകരും മാധ്യപ്രവർത്തകരും നിരവധി സ്ത്രീകളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ശേഷമാണ് 2 മിനിട്ട് 50 സെക്കന്റ് വരുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മദ്ധ്യവയസ്‌കയായ സ്ത്രീ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി പിറന്നപടി നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
കർഷകമോർച്ചയുടെ ജില്ലാഭാരവാഹിയായ സുരേഷാണ് ഗ്രൂപ്പിന്റെ അഡ്‌മിൻ. രായമംഗലം പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ പാർട്ടി പ്രദേശിക നേതാവായ സന്തോഷാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
വീഡിയോ തന്റെ സുഹൃത്ത് അയച്ചതാണെന്നും ഇത് മറ്റൊരുസുഹൃത്തിന് അയക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ ബിജെപി ഗ്രൂപ്പിൽ പോസ്റ്റുചെയ്യുകയായിരുന്നെന്നും ഗ്രൂപ്പംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് ക്ഷമ ചോദിക്കുകയാണെന്നും സന്തോഷ് മറുനാടനോട് പ്രതികരിച്ചു. വീഡിയോയിലെ സ്ത്രീയേ തനിക്കറിയില്ലെന്നും ഇയാൾ വ്യക്തമാക്കി.
വസ്ത്രം മാറുന്നത് ചിത്രീകരിക്കുമ്പോൾ സ്ത്രീ സന്തോഷത്തോയെയാണ് നിർദ്ദേശങ്ങൾ അനുസരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതുകൊണ്ടുതന്നെ സ്ത്രീയുമായി അടുപ്പമുള്ളയാളാണ് ദൃശ്യം ചത്രീകരിച്ചതെന്നാണ് കണ്ടവരുടെ അനുമാനം.
സംഭവം വിവാദമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന ആലോചനയിലാണ് പാർട്ടി നേതൃത്വം.