- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ അറസ്റ്റിലായ മുൻ യുപി മന്ത്രിക്ക് ജാമ്യം നൽകിയ പോസ്കോ ജഡ്ജിയുടെ പണി പോയി; ജഡ്ജിയെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതി; പീഡനക്കേസിൽ പിടിയിലായത് സമാജ്വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രജാപതി
ന്യൂഡൽഹി: പീഡനക്കേസിൽ പിടിയിലായ സമാജ്വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രജാപതിക്ക് ജാമ്യം നൽകിയ പോക്സോ കോടതി ജഡ്ജിക്ക് സസ്പെൻഷൻ. പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഒ.പി മിശ്രയെ ആണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലായിരുന്നു മുൻ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2014 മുതൽ 2016 വരെയുള്ള വിവിധ സമയങ്ങളിൽ മന്ത്രിയും സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചെന്നും ഇതിനിടെ പ്രായപൂർത്തിയാവാത്ത തന്റെ മകളെ മന്ത്രി ഉപദ്രവിച്ചൂവെന്നായിരുന്നു കേസ്. യുവതിയുടെ പരാതിയിൽ ഇയാളടക്കമുള്ള ആറ് പേർക്കെതിരെയായിരുന്നു കേസ് ചുമത്തിയിരുന്നത്. തുടർന്ന് ലക്നൗവിൽ വെച്ച് പ്രജാപതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസ് പരിഗണിച്ച പോക്സോ കോടതി മന്ത്രിക്കെതിരെയുള്ള പാരാതി തള്ളുകയും രാഷ്ട്രീയ വൈരാഗ്യം വച്ചായിരുന്നു അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി ഇയാൾക്ക് കഴി
ന്യൂഡൽഹി: പീഡനക്കേസിൽ പിടിയിലായ സമാജ്വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രജാപതിക്ക് ജാമ്യം നൽകിയ പോക്സോ കോടതി ജഡ്ജിക്ക് സസ്പെൻഷൻ. പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഒ.പി മിശ്രയെ ആണ് സസ്പെൻഡ് ചെയ്തത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്.
പീഡനത്തിനിരയായ യുവതിയുടെ പരാതിയിലായിരുന്നു മുൻ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2014 മുതൽ 2016 വരെയുള്ള വിവിധ സമയങ്ങളിൽ മന്ത്രിയും സുഹൃത്തുക്കളും തന്നെ പീഡിപ്പിച്ചെന്നും ഇതിനിടെ പ്രായപൂർത്തിയാവാത്ത തന്റെ മകളെ മന്ത്രി ഉപദ്രവിച്ചൂവെന്നായിരുന്നു കേസ്.
യുവതിയുടെ പരാതിയിൽ ഇയാളടക്കമുള്ള ആറ് പേർക്കെതിരെയായിരുന്നു കേസ് ചുമത്തിയിരുന്നത്. തുടർന്ന് ലക്നൗവിൽ വെച്ച് പ്രജാപതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസ് പരിഗണിച്ച പോക്സോ കോടതി മന്ത്രിക്കെതിരെയുള്ള പാരാതി തള്ളുകയും രാഷ്ട്രീയ വൈരാഗ്യം വച്ചായിരുന്നു അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി ഇയാൾക്ക് കഴിഞ്ഞയാഴ്ച ജാമ്യം നൽകുകയുമായിരുന്നു.
ഗായത്രി പ്രജാപതിക്ക് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ കോടതിയെ സമീപിച്ചതോടെയാണ് പോക്സോ കോടതി വിധി റദ്ദ് ചെയ്യാൻ അലഹബാദ് ഹൈക്കോടതി തീരുമാനിച്ചത്.